ഭാവന: പ്രാർത്ഥന നീണ്ടാൽ‍…

ഴ്ചവട്ടത്തിന്റെ ഒന്നാം നാൾ‍! കുറെനാളായി അമ്മച്ചി ആരാധനാകുടിയിട്ടു. മുട്ടു വേദനയാണ് അമ്മച്ചിയുടെ ആരാധനക്കു തടസമാകുന്ന ഘടകം.

എന്തായാലും ഇന്ന് ദൈവകൃപയാൽ‍ മുട്ടുവേദനയ്ക്ക് ആശ്വാസം ഉള്ളത് കൊണ്ടും, സഭയിലെ പുതിയ വിശേഷങ്ങൾ ആരായാനും വേണ്ടി അമ്മിച്ചി ആരാധനക്കായി പുറപെട്ടു…

ഏറെ നാളായി കാലിയായി കിടന്ന സ്ഥാനത്ത് അമ്മച്ചിയെ കണ്ടപ്പോൾ ഇടയനു സന്തോഷം തോന്നി. അങ്ങനെ ആരാധനാ ആരംഭിച്ചു, ഇന്ന് ഗെസ്റ്റ്‌ പാസ്റ്റർ ‍ഉള്ളതിനാൽ ‍പാട്ടും, പ്രാർത്ഥനയും ചുരുക്കി കുടുതൽ സമയം വചന കേൾവിക്കായി മാറ്റിവെച്ച ഇടയൻ തന്റെ ആടുകളോട് ചുരുകത്തിൽ പ്രാർത്ഥകുവനായി ആവശ്യപ്പെട്ടു.

ആദ്യം തന്നെ സഹോദരിമാരുടെ‌ ഭാഗത്തു നിന്നു അമ്മച്ചി ആരംഭിച്ചു.

സഭയും, വിശ്വാസികളും, കുടുംബവും മക്കളും കൊച്ചു മക്കളുമായി പ്രാർത്ഥന നീളുകയാണ്‌…

ഇതിനിടയിൽ, സങ്കീർത്തന വായന സമയമായി എന്ന് കരുതി വൈകി വന്ന അച്ചായനു ആശ്വാസമായി കാരണം പ്രാർത്ഥന ആയതിനാൽ എല്ലാവരും കണ്ണുകൾ അടച്ചിരിക്കും എന്നത് തന്നെ. എങ്കിലും തന്നെ ആരെകിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന സംശയം തീർക്കുവനായി താൻ ഒന്ന് കണ്ണോടിച്ചപ്പോൾ  സഭയിൽ‍ തൂകിയിട്ട രണ്ടു ബോർഡുകൾ കണ്ടു, അതിൽ എഴുതിയത് വായിക്കുകയും ചെയ്തു,

”നിങ്ങൾ ‍ഇന്ന് ബൈബിൾ വായിച്ചുവോ..?”

ഇന്ന് നിങ്ങൾ പ്രാർത്ഥിച്ചുവോ..?”

ഈ രണ്ടു ചോദ്യത്തിനും അച്ചായന്റെ ഉത്തരം ഇല്ല എന്നതിനാൽ താൻ ബൈബിൾ വായിക്കുവാൻ തീരുമാനിച്ചു. പെട്ടന്ന് വന്നതിനാൽ ബൈബിള്‍ എന്ന് കരുതി തെറ്റിയെടുത്തത് പാട്ടു പുസ്തകമായതിനാൽ അച്ചായൻ ആ തീരുമാനം വേണ്ടെന്നുവെച്ചു.

ഇപ്പോൾ അമ്മച്ചിയുടെ പ്രാർത്ഥന കേരളം വിട്ട് കാശ്മീരിലേക്ക് നീളുകയന്നു… അമ്മച്ചി ദയവായി പ്രാർത്ഥന നിർത്തിയാലും എന്ന മറഞ്ഞിരിക്കുന്ന ശബ്ദത്തോടെ ഇടയൻ‍ എഴുന്നേറ്റ് ഉച്ചത്തിൽ സ്തോത്രം ചെയ്യുവാൻ തുടങ്ങിയെങ്കിലും അത്തരത്തിലുള്ള വ്യാഖാന വരം ലഭിക്കാത്ത അമ്മച്ചി പ്രാർത്ഥന തുടർന്നു.

അതിനിടയിൽ ഇടയന്റെ കണ്ണുകൾ ചില കാഴ്ചകൾ ഒപ്പിയെടുത്തു…

വിശ്വാസികളിൽ ചിലർ സ്വയം താഴ്ത്തി ഏൽപിച്ചു പ്രാർത്ഥിക്കുന്നതിനാൽ അവരുടെ തലയുറക്കാതെ ‘വീണും എഴുന്നേറ്റും – വീണും എഴുന്നേറ്റും’ കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

യുവജനങ്ങൾ ആകട്ടെ, ആധുനിക സാങ്കേതികവിദ്യയുടെ പ്രതലമായ ‘TOUCH SCREEN’ നിൽ വിരലുകൾ തലോടി മറ്റൊരു ലോകവുമായി ആശയവിനിമയം നടത്തുകയാണ്…

പിന്നേ ചിലർ, കഴിഞ്ഞ ആഴ്ച്ചയിൽ സന്തോഷിപ്പിച്ച വചനത്തിനായി ഉല്‍പ്പത്തി മുതൽ വെളിപ്പാട് വരെ തേരാ-പാര ജൈത്രയാത്ര നടത്തി അലയുണ്ടായിരുന്നു…

ഇപ്പോൾ‍ അമ്മച്ചിയുടെ പ്രാർത്ഥന കാശ്മീരും വിട്ടു ആഫ്രിക്ക, അമേരിക്ക, അന്റാർട്ടിക്ക, ഉഗാണ്ട… അങ്ങനെയങ്ങനെ കിതകത്തെ കുതിക്കുകയാണ്…

പ്രാർത്ഥന നിർത്തുവാൻ എന്തെങ്കിലും ബുദ്ധി ഉപയോഗിച്ചേ മതിയാകു എന്നു തിരിച്ചറിഞ്ഞ ഇടയൻ അമ്മച്ചിയുടെ അരികിലേക്ക്ചെന്നു ഉച്ചത്തിൽ പറഞ്ഞു ”ദൈവം നമ്മുടെ പ്രാർത്ഥന കേട്ടതിനാൽ നമ്മുക്ക് സ്ത്രോത്രം ചെയ്യാം

അതോടെ അമ്മച്ചിയുടെ പ്രാർത്ഥനക്ക് പര്യവസാനമായി…!!

പ്രിയ ദൈവമക്കളെ, നാം എപ്പോഴും ആത്മ പരിജ്ഞാനത്തോടെ വേണം ദൈവിക ശുശ്രുഷയിൽ പങ്കെടുക്കുവാൻ. ചുരുകത്തിൽ പ്രാർത്ഥിക്കുവാൻ പറയുമ്പോൾ ‍അറിവില്ലായ്‌മകൊണ്ടോ, ധിക്കരിച്ചോ പ്രാർത്ഥന വലിച്ചു നീട്ടുമ്പോൾ ആരാധനയുടെ‌ സിംഹഭാഗസമയവും നഷ്ട്ടപെടുകയന്നു. മാത്രവുമല്ല അത് ഉറങ്ങുന്നവർക്ക്‌ പ്രോത്സാഹനമായിമാറുകയും ചെയ്യും എന്നതിനാൽ രണ്ടു പക്ഷമില്ല.

പൊതുയോഗങ്ങളിൽ ‍രഹസ്യപ്രാർത്ഥനയുടെ ശൈലി ഉപേക്ഷിക്കണം. അപ്പോൾ ‍തന്നെ ആദിമപിതാക്കന്മാർ കണ്ണിരിൽ ഉതിർത്ത പ്രാർത്ഥനയിൽ പണിത ദൈവസഭയുടെ വളർച്ചക്കായി പ്രാർത്ഥിക്കുവാനും പ്രവർത്തിക്കുവാനും നാം തയ്യാറാകണം.

– ബി.വി

Comments are closed.