പുതുവത്സരചിന്ത

ആഹ്ലാദത്തിന്റെയും ആഗ്രഹങ്ങളുടെയും ചിറകരിഞ്ഞ 2020നെ അല്പം തിടുക്കത്തോടെ.. അല്ല ഏറെ സന്തോഷത്തോടെ നമ്മൾ യാത്രയാക്കി…
എങ്കിലും കഷ്ടകാലത്ത് ഏറ്റവും തുണയായ ഗുരുവിന്റെ സാന്നിധ്യം അനുഭവിക്കുവാനും, പ്രതികൂലങ്ങളെ അതിജീവിച്ച് അത്യുന്നതന്റെ മറവിൽ വസിക്കുവാനും പഠിപ്പിച്ച 2020 ന്റെ നാളുകൾക്ക്‌ നന്ദിയോടെ വിട…
അനവധി കഷ്ടങ്ങൾ കാണുമാറാക്കിയവൻ നമ്മെ ജീവിപ്പിക്കും എന്ന പ്രതീക്ഷയോടെ…
ദർശനത്തിന്റെ സമാപ്തി ശുഭഭാവിയിൽ വന്നുചേരും എന്ന പ്രത്യാശയോടെ…
പുതുവത്സരകാതങ്ങൾ പിന്നിടാം…
സ്വാഗതം 2021 !!

സ്നേഹത്തോടെ,
ബി. വി
01/01/2021

Comments are closed.