ഭാവന: കോളാമ്പി

    ഹോവ യിരെ….. യഹോവ യിരേ….” മാത്തൻന്റെ മൊബൈൽ റിംഗ് അടികുന്നു, പെട്ടന്നു ഉറക്കത്തിൽ നിന്നു ചാടി എഴുനേറ്റു മാത്തൻ പിറുപിറുത്തു ‘ആരാണാവോ ഈ രാത്രിയിൽ..? ‘ടച്ച്‌ സ്ക്രീനിൽ ‍ തള്ളവിരൽ ‍തള്ളി, വന്ന കോള്‍നു ആൻസർ ചെയ്തു കാര്യം ആരാഞ്ഞു. തൻന്റെ സഭയിൽ മുന്‍പ് ശുശ്രുഷിച്ച ദൈവദാസൻ കിടപ്പിലായി പെട്ടന്നു വന്നു കാണണം എന്നായിരുന്നു ദൂദ്. ‘കോബനാട്ടിൽ താമസിക്കുന്നു ദൈവദാസനെ പെട്ടന്നു ചെന്നു എങ്ങനെ കാണും… എന്റെ ദൈവമേ…’ ഇങ്ങനെ മാത്തന്‍ ചിന്തിച്ചിരിക്കുബോൾ വീണ്ടും തന്റെ മൊബൈൽ റിംഗ് അടിച്ചു “യഹോവ യിരെ…. യഹോവ യിരേ….” താൻ ഫോണെടുത്തു,

“ഹലോ ,പ്രൈസ് ദ ലോര്‍ഡ്‌..”

“അച്ചായോ, ഇത് ഞാനാ അവറാച്ചൻ, വരുന്നുണ്ടെങ്കിൽ പെട്ടന്നു വായോ ഒരാള്‍ക്കും കൂടി സ്ഥലം ഉണ്ട് ..”

‘എങ്ങോട്ട് ??’ (ഒന്നും അറിയാത്ത മാത്തൻ ചോദിച്ചു)

“കോബനാട്ടിലേക്ക് പോകുവാന്‍, ഇലക്ഷൻ ‍വണ്ടി റെഡിയായി നില്‍ക്കാ…”

“5 മിനിട്ടിനുളിൽ ഞാൻ ‍ എത്തിയേക്കാം…” (മാത്തൻ ഫോണ്‍ വെച്ചു)

നാളിതുവരെ ഇലക്ഷനിൽ നിന്നു മാറി നിന്ന മാത്തൻ നല്ല ബുദ്ധി തോന്നി എന്നു തെറ്റുധരിച്ച അവറാച്ചനു അറിയില്ലലോ, കിടപ്പില്ലായ ഉപദേശിയെ കാണാനാണ് മാത്തന്റെ ഈ യാത്രയെന്നു.

വീണ്ടും ഒരു സുപ്രഭാതം, അങ്ങനെ കോബനാട് എത്തി…

ഇതിനോടകം തന്നെ ഇലക്ഷനിൽ നിൽക്കുന്ന നേതാക്കന്മാരുടെ പേരുകൾ, ഫോട്ടോ, നമ്പരുകൾ എന്നിത്യാദി എല്ലാ നിര്‍ദേശങ്ങളും ലഭിച്ചിരുന്നു. മള്‍ട്ടി കളർ കടലാസുകളിൽ‍ കോട്ടും ധരിച്ചു ചിരിച്ചിരിക്കുന്ന പ്രാകൃത മനുഷന്മാരുടെ ഫോട്ടോകളും, താൻ‍ വലിയ സംഭവം എന്നു തെളിയിക്കാൻ വേണ്ടി തയ്യാറാക്കിയ അടിസ്ഥാന രഹിത കുറിപ്പുകൾ‍ ഗാന്ധി നോട്ടിന്റെ അടിസ്ഥാനത്തിൽ ചെറുതും-വലുതും പെട്ടികളിയായി തരം തിരിച്ചിട്ടുണ്ട്. മാത്തൻ വണ്ടിയിൽ നിന്നും ഇറങ്ങി.

കുപ്പയിലാണോ വണ്ടി പാര്‍ക്ക്‌ ചെയ്തിരിക്കുന്നത് എന്നു ആദ്യം തോന്നിയെങ്കിലും ചുറ്റും നോക്കിയപ്പോൾ റോഡ്‌ പോലും മൂടി കിടക്കുന്ന ഇലക്ഷൻ പ്രചരണ കുറിപ്പുകൾ ആണെന്നു  താൻ തിരിച്ചറിഞ്ഞു. പണ്ട് സുവിശേഷ പ്രതികൾ അടിക്കാൻ പട്ടിണി കിടന്ന പിതാക്കന്മാരുടെ മണ്ണ് എങ്ങനെ ഇത്രയധികം മലിനപെട്ടുപോയി എന്നു അറിയാതെ മാത്തൻ ഗദ്ഗദം പൂണ്ടു.

ശുഭ്ര വസ്ത്ര ധാരികളായ ചിലര്‍  പോകറ്റ്‌ ബൈബിള്‍ പോകറ്റിലും ‘iPhone കൈയിലും ഏന്തി വോട്ടിനായി നെട്ടോട്ടമോടുന്ന ഉദരപേഷികൾ ക്ഷമിക്കണം ഉപദേശികളെ കാണാം.

മാസത്തിൽ ഉള്ള മാംസ യോഗത്തിൽ നല്ല ഭക്ഷണം കഴിച്ചത്തിന്റെ കൊഴുപ്പല്ല മറിച്ചു പണത്തിന്റെ കൊഴുപുള്ള ഒരു കുട്ടി നേതാവ് സമയമിലെങ്കിലും വോട്ടിനായി ഓടുന്നതിനിടയിൽ‍ വളിച്ച ചിരിയുമായി തന്റെ അരികിൽ വന്നു മാത്തൻ കൈ കൊടുക്കാനും മറന്നില്ല.

മാത്തൻ അധികം നേരം അവിടെ നില്‍ക്കാതെ കിടപ്പിലായ ഉപദേശിയുടെ വീട്ടിലെത്തിയെങ്കിലും.., ഉപദേശി ഇഹലോക വാസം വെടിഞ്ഞു താൻ പ്രിയം വെച്ച നാട്ടിലേക്കു യാത്രയി. ഒരു നൊമ്പരത്തോടെ ദുഖത്തിലായിരിക്കുന്ന സഹധര്‍മ്മണിയെ ആശ്വസിപ്പിച്ചും, പ്രാര്‍ത്ഥിച്ചും തിരികെ വരുവാൻ നില്‍ക്കുബോൾ അവിടെയും കഴുക്കന്റെ കണ്ണുമായി ചില കുട്ടി നേതാക്കൾ വോട്ടിനായി വട്ടം ചുറ്റുന്നു… ഒരു നെടുവീര്‍പോടെ മാത്തൻ അവിടെന്നിറങ്ങി…..

കർത്താവേ ഇവർ‍ ചെയ്യുന്നതെന്തെന്നു അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ എന്ന ക്രൂശിലെ മൊഴി ഓര്‍ത്തു.

താൻ‍ വന്ന വണ്ടിയിൽ‍ കയറിപറ്റി. ഇപ്പോയും ഇതാ ഇലക്ഷൻഗ്രൗണ്ടിൽ നിന്നമുള്ള അന്നൗൺസ്‌മെന്റ്  കോളാമ്പിയിൽ മുഴങ്ങുന്നുണ്ട്…

ദൈവദാസന്റെ മരണ വിവരം ഒന്ന് സാമുഹ്യമാധ്യമാത്തിലൂടെ  എല്ലാവരും ഒന്ന് അറിയിക്കാന്‍ മൊബൈല്‍ഫോണിന്‍റെ ഡാറ്റ ഓണ്‍ ആക്കിയതും ഇതാ വരുന്നു കുറെ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷനുകള്‍, ചിലര്‍ മുന്നേറ്റം നടത്തി എന്ന് അവകാശപ്പെടുന്നത് കണ്ടിട്ട് മാറ്റ് ചിലര്‍ അത് വ്യാജം എന്ന് പറഞ്ഞ്‌ ഗ്രൂപ്പുകളില്‍ ബഹളം.

വോട്ടുകള്‍ ചെയ്തവര്‍ മടങ്ങിയെത്തി പലതര ചര്‍ച്ചകളും തുടങ്ങി കഴിഞ്ഞു, തന്‍റെ വിരലില്‍ നീല മഷി പതിയാത്തതിനാല്‍ മാത്തന്‍ വിരലുകള്‍ മറിച്ച് ഉറക്കം നടിച്ചു.

സഭക്ക് നേതൃത്വം അനിവാര്യം തന്നെ എന്നാൽ അത്മീയത്തിൽ രാഷ്ട്രിയം കുടിയേറി വിശ്വാസത്തെ കാര്‍ന്നു തിന്നാതെവണ്ണം ദൈവസഭയെ സൂക്ഷിക്കാൻ മാത്തന്‍ ഒരു നിമിഷം പ്രാര്‍ത്ഥിച്ചു.

“എന്റെ വരവിങ്കൽ വിശ്വാസം കണ്ടെത്തുമോ?” എന്ന ക്രിസ്തു നാഥാൻന്റെ ചോദ്യം  ഓര്‍ക്കുകയും വരുന്ന ദൈവത്തിന്റെ ‘വലിയ തിരഞ്ഞെടുപ്പിൽ സ്വര്‍ഗ്ഗത്തിൽ കയറിപെറ്റാൻ‍ മാത്തന്‍ തന്നെത്തന്നെ ഒരുക്കല്‍കൂടി സമര്‍പ്പിച്ചു !!

ബി.വി

ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: 

ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT 

For more visit: https://www.binuvadakkencherry.com

 

Comments are closed.