എങ്ങോട്ട്…..???

-ഫോണിനു വേണ്ടി മക്കളേ വില്‍ക്കുന്ന മാതാപിതാക്കള്‍ ,
സ്വന്തം അമ്മയെ ‘ഹണി’യാക്കുന്ന പുത്രന്മാര്‍,
ആണ്‍-ആണോടും,  പെണ്‍-പെണ്ണോടും അവലക്ഷണമായി പെരുമാറുന്ന കാലം,

ലക്ഷങ്ങള്‍ മുടക്കി അന്യപുരുഷന്‍റെ ‘ബീജം‘ വാങ്ങി, തലമുറക്കായി കാത്തിരിക്കുന്ന യുവതികളുടെ ‘വികലാംഗ കുടുംബങ്ങള്‍’,

മാറുന്ന ആഹാരരീതിയും, ലജ്ജയില്ല വസ്ത്രധാരണയും, ആഡംബരത്തോടുള്ള ആവേശവും, തിരകേറിയ സ്വാര്‍ത്ഥത നിറഞ്ഞ ജീവിതവും,

ആധുനിക സാങ്കേതികവിദ്യയില്‍ മുങ്ങി കുളിക്കുന്ന യുവതലമുറ കുടുംബ ജീവിതത്തിന്‍റെ ഭദ്രതയെ ചോദ്യം ചെയുമ്പോള്‍, സമുഹത്തിന്‍റെ സംസ്കാരത്തില്‍ വിള്ളല്‍ വീഴ്ത്തി നെട്ടോട്ടമോടുമ്പോള്‍…

‘എങ്ങോട്ട്?’ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു!
മാറുന്ന സംസ്കാരം വരാന്‍പോകുന്ന അധര്‍മ്മമൂര്‍ത്തിയെ വരവേല്‍ക്കാനുള്ള അണിയറയിലെ ഒരുക്കങ്ങല്‍ മാത്രമെന്നു നാം തിരിച്ചറിയേണ്ടിരിക്കുന്നു.

-ബി വി 

Comments are closed.