വിശ്രമം

    പെട്ടന്നായിരുന്നു ഞാന്‍ മാനേജരുടെ ഓഫീസ് ക്യാബിനില്‍ ചെന്നത്. അദ്ദേഹം അവിടെയിരുന്നു കൈ വിരലുകള്‍ അനക്കുന്നുണ്ടായിരുന്നു. ഒന്നും പിടികിട്ടാത്ത ഞാന്‍ ചോദിച്ചു  “സര്‍, എന്താണ് കൈക്കു പറ്റിയത്?”

ഒന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു “ഡാ ഞാന്‍ വെകേഷനു പോകുവാനുള്ള ദിവസങ്ങള്‍ എന്നുകയാണ്” അദ്ദേഹത്തിന്‍റെ മറുപടി കേട്ട് എനിക്ക് ചിരി വന്നു. കാരണം, ഡെയിലി ടാര്‍ഗറ്റ്, മന്തിലി ടാര്‍ഗറ്റ്, അങ്ങനെ-അങ്ങനെ എല്ലാ ഫിഗറുകളും കാണാതെ പറയുന്ന ഇദ്ദേഹം തന്‍റെ അവധിക്കു ശേഷിക്കുന്ന നാളുകള്‍ എണ്ണുന്നത്  കൈ കൊണ്ടോക്കയാണ്.

ഞാന്‍ എന്‍റെ വെക്കേഷന്‍റെ നാളുകള്‍ ഓര്‍ത്തുപോയി . മുന്നില്‍ ‘Q’ നില്‍ക്കുന്ന മാസങ്ങള്‍ എന്നെ നോക്കി പരിഹസിക്കുമ്പോള്‍ ഞാന്‍ പിന്നിട്ട മാസങ്ങള്‍ എണ്ണി. എല്ലാവര്‍ക്കും ‘ഓഫ്‌’ വേണം, ‘ലീവ്’ വേണം. ഇങ്ങനെ നാളുകള്‍ എണ്ണി ഓരോരുത്തരും ജോലി തള്ളി നീക്കുമ്പോള്‍, പണ്ട് ജോലി ഇല്ലാത്ത ആരോ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു; “ജോലി കിട്ടിയിട്ടു വേണം ഒന്നു ‘ലീവ്’ എടുക്കാന്‍”. ചുരുക്കത്തില്‍ എല്ലാവര്‍ക്കും ‘വിശ്രമം’ ആഗ്രഹിക്കുന്നു.

അതേ, നാം ഇങ്ങനെ തണ്ടുവലിച്ചു ജോലി ചെയുന്നത് വിശ്രമ കാലത്തെക്കുള്ള കരുതലുകള്‍ ആണ്. അതിനിടയിലെ ഉത്തരവാദിത്തം തീര്‍ത്ത്‌, സ്വസ്ഥമായി ‘വിശ്രമിക്കണം’. അതായതു വെക്കേഷന്‍ കാത്തു ജോലിയുടെ നാളുകള്‍ ഉന്തിതള്ളുന്ന പോലെ നാം,വിശ്രമത്തെ കാത്തു ജീവിതം നയിക്കുകയാണ്.

ജനനത്തിന്‍റെയും മരണത്തിന്‍റെയും ഇടക്കുള്ള സങ്കുചിത ജീവിതത്തില്‍ നാം എന്തൊക്കെ നേടിയാലും, എന്തൊക്കെ കരുതിയാലും, അവസാന നാളിലെ വിശ്രമത്തിനു ചില പരിധികള്‍ ഉണ്ടെന്നുഅപ്പോള്‍ തിരിച്ചറിയും.

പണ്ഡിത-പാമര, ധനവാന്‍-ദരിദ്രന്‍ ഭേതമെന്നെ എല്ലാവരുടെയും ജീവിതത്തില്‍ കടന്നു വരുന്ന ആ അഥിതിയെ നാം ഒരുനാള്‍ സ്വീകരിച്ചേ മതിയാകു.

നശിക്കപ്പെടെണ്ട ഒടുക്കത്തെ ശത്രുവായ മരണത്തിനു നാം കീഴടങ്ങുന്നതാണ് യഥര്‍ത്ഥ ‘വിശ്രമം’. ഇതൊരു താത്കാലിക ‘വിശ്രമം’ മാത്രം. മരണം മനുഷന്‍റെ ദേഹത്തെയും, ദേഹിയും മാറ്റുമ്പോള്‍  ‘ആത്മാവ്’ നിത്യതയില്‍ വിശ്രമിക്കുന്നു.

വിശ്രമനാട്ടില്‍ എത്തുവാന്‍ കൊതിക്കുന്നവര്‍ പാടും

“വിശ്രമ നാട്ടില്‍ ഞാന്‍ എത്തിടുമ്പോള്‍

യേശുവിന്‍ മാര്‍വില്‍ ഞാന്‍ ആനന്ദിക്കും”

-ബി വി

 

Comments are closed.