ഭാവന: നല്ല ചുമട്ടുകാർ‍

ഹേയ് … എന്താ അവിടെ ഒരു ആൾകൂട്ടം? ജനം തടിച്ചുകൂടിയിരിക്കുന്നുവല്ലോ ? കാര്യം ആരാഞ്ഞപ്പോളാണ്, യേശു കഫർന്നഹൂമിലെ വീട്ടിൽ ‍ എത്തിയ വിവരമറിഞ്ഞത്. ചുമ്മാ ഒന്ന് പോയ്‌ നോക്കാം, വാതിൽക്കൽ പോലും ഇടമില്ലാത്തവണ്ണം അനേകർ വന്നിട്ടുണ്ട്. അകത്തു യേശു തിരുവചനം പ്രസ്തവിക്കുകയാണ്.

ഈ വന്നവരിൽ‍ പലരോടും ചോദിച്ചാൽ‍ അറിയാം അവർ വന്നത്തിന്റെ ഉദേശ്യം;

ചിലർ‍ യേശുവിനെ കാണാൻ‍,

ചിലർ‍ പ്രസംഗത്തിനു ‘മാർക്ക്’’ ഇടാൻ‍ വേണ്ടി,

മറ്റുചിലർ‍ നേരംപോക്കിന്നു… ഇങ്ങനെ കുറെ പേർ‍.

അങ്ങനെയിരിക്കെ ഇതാ നാലുപേര്‍ ഒരു പക്ഷവാധകാരനെ ചുമന്നുകൊണ്ടു വരുന്നു. യേശുവിൽ നിന്നും വിടുതൽ ലഭിക്കും എന്ന വിശാസത്തോടെയാണ് അവർ ആ വീട്ടിൽ‍ എത്തിയത്, എന്നാൽ തടിച്ചുകൂടിയ പുരുഷാരം നിമിത്തം ഇവർക്ക് യേശുവിനെ കാണുവാൻ സാധിക്കുന്നില്ല. പക്ഷവാധകാരനെ ചുമന്നുകൊണ്ടു വന്നവർ‍ തിക്കും-തിരക്കും കണ്ടതോടെ അവർക്കു യേശുവിനെ കാണുവാൻ കഴിയില്ല എന്ന് നിനച്ചിരിക്കുബോൾ പക്ഷവധാക്കാരൻ  അവരോടു ചോദിച്ചു “എന്താ യേശുവിനെ കാണുവാൻ‍ ഒരു വഴിയും ഇല്ലേ ??”

അവർ പറഞ്ഞു “NO !dea”, അപ്പോൾ‍ പക്ഷവാധകരന്റെ മറുപടി “get !dea”,

നാലാൾ ആകാംഷയോടെ ചോദിച്ചു എന്താന്ന് ഐഡിയ? പക്ഷവാധകരൻ‍ ആ വീടിന്‍റെ മുകളിലേക്ക് നോക്കികൊണ്ട്‌, അത് പൊളിച്ചു മാറ്റിയാല്ൽ മതിയാകും എന്ന് പറഞ്ഞു. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ‍ ചുമട്ടുകാർ അവസാനം അങ്ങനെ തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു.

അങ്ങനെ അവരുടെ കഠിന പരിശ്രമത്താൽ, അവർ ആ ഭവനത്തിന്റെ മേൽക്കൂര പൊളിച്ചു പക്ഷവധകാരനെ കിടക്കയ്യിൽ‍ കയർ‍  കോർത്തു  മന്ദം മന്ദം യേശുവിന്‍റെ മുമ്പിൽ ഇറക്കിവച്ചു. വളരെയധികം ബദ്ധപ്പെട്ടു പക്ഷവധകാരനെ തന്‍റെ സന്നിധിയിലേക്ക് ചുമന്നുകൊണ്ടു വന്ന അവരുടെ വിശ്വാസം കണ്ടപ്പോൾ യേശു രോഗിയോട് “മകനെ നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു.., എഴുനേറ്റു കിടക്ക എടുത്തു നടക്ക” എന്ന് പറഞ്ഞു. അവൻ‍ അങ്ങനെ തന്നെ ചെയ്തു. ക്ഷണത്തിൽ സൗഖ്യം പ്രാപിച്ചു, കൂടി നിന്ന ജനം ഇത് കണ്ടു വിസ്മയിച്ചു.

വാൽകഷ്ണം:

ഒരാളെ എങ്ങനെങ്കിലും ദൈവസന്നിധിയില്‍ൽ എത്തിക്കുവാൻ‍ ശ്രമിക്കുബോൾ വെറുതെ തടിച്ചു കൂടിയ ചിലർ‍ തടസമാക്കും. പ്രത്യേകിച്ച് പിന്നിൽ‍ നിൽക്കുന്നവർ പലപ്പോഴും ദൈവിക പ്രവർത്തിക്കു വിലങ്ങുതടിയാകുന്ന കാഴ്ച്ച ഇന്നത്തെ ആത്മീയ ഗോളത്തിലും കാണാം. എന്നാല്‍ വിശ്വാസത്തോടെ ദൈവിക വേലക്കായി ഇറങ്ങി തിരിച്ച ‘നല്ല ചുമട്ടുകാര്‍’ ദൈവിക അത്ഭുതം കാണുവാന്‍ ഇടയായി. യേശുവിന്‍റെ വിടുതല്‍ അനുഭവികാത്ത ആത്മീയരോഗികള്‍ ഉള്‍പെടെ കുറേപേര്‍ നമുക്കുചുറ്റും ഉണ്ട്. അവരെ ഗുരുവിന്റെ സന്നിധിയിലേക്ക് ‘ചുമക്കുന്ന’ ക്രിസ്തുവിന്‍റെ നല്ല ചുമട്ടുകാര്‍ ആകുവാന്‍ നമ്മുക്ക് പ്രവർത്തിക്കാം.

 – ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: 

 ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT 

For more visit: https://www.binuvadakkencherry.com

Comments are closed.