മുഖപ്രസംഗം: ചൗകിദാർ…

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിക്കെതിരെ നടത്തിയ പരാമർശമായിരുന്നു ‘രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ്’ എന്നത്.
ഈ പരാമർശത്തിന് മറുപടിയായി അതേ വാക്ക് ഉപയോഗിച്ചുള്ള #MainBhiChowkidar എന്ന ക്യാംപെയ്ന് പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്.അഴിമതി എന്ന സാമൂഹ്യവിപത്തുകൾക്കെതിരെ പോരാടുന്നവരും, രാജ്യത്തിന്റെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യുന്ന ഓരോരുത്തരും “കാവൽക്കാർ ” അന്നെന്നു മോദി ട്വിറ്ററിൽ കുറിച്ചു.
ഇതോടെ പ്രധാനമന്ത്രിക്ക് പുറമെ മറ്റു ബിജെപി നേതാക്കളും സാമുഹ്യമധ്യമത്തില്‍ തങ്ങളുടെ പേരുകള്‍ക്ക് മുന്നിൽ ‘ചൗകിദാർ’ എന്ന് ചേർത്തു.
MainBhiChowkidar (ഞാനും കാവൽക്കാരൻ) എന്ന പ്രതിജ്ഞയെടുക്കാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

ഇലക്ഷന് മുന്നോടിയായി ബിജെപിയുടെ മുഖം രക്ഷിക്കാനുള്ള ഒരു ശ്രമമായി മാത്രമേ ജനങ്ങള്‍ ഇതിനെ വിലയിരുത്തു എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം. അധികാരത്തില്‍ എത്തിയാല്‍ 40 രൂപക്ക് പെട്രോൾ, തൊഴിലവസരങ്ങൾ, തുടങ്ങി കയറുന്നതിനു നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കുവാന്‍ കഴിഞ്ഞില്ല
എന്നുമാത്രം അല്ല, റാഫേൽ അഴിമതിയുടെ സംശയ നിയലില്‍ എത്തി നില്‍ക്കുന്നു. വേണ്ടവണ്ണം ഫലം കാണാതെപോയ നോട്ട് നിരോധനമൊന്നും പൊതുജനം പെട്ടന്ന് മറക്കും എന്ന് തോന്നുന്നില്ല.

ഒരു “കാവൽക്കാരൻ” എപ്പോഴും ജാഗരൂകനായിരിക്കണം. പ്രത്യേകിച്ച് രാത്രി​കാ​ല​ങ്ങ​ളിൽ ആളുകൾക്കോ വസ്‌തു​ക്കൾക്കോ അപകടം സംഭവി​ക്കാ​തെ രാജ്യത്തെ കാക്കു​ക​ എന്ന ഒരു വലിയ ദൌത്യത്തിന്‍റെ ഭാഗമാണ് താന്‍ എന്ന് എപ്പോഴും ഒരു ബോധ്യം ഉണ്ടാകണം. എങ്കിലേ അപ്രതീഷമായ അപായങ്ങളെ സൂചനകളെ
തിരിച്ചറിഞ്ഞ് അത് കൈമാറുവാന്‍ സാധിക്കുകയുള്ളൂ.
പണ്ട് കാലങ്ങളില്‍ ഇത്തരക്കാര്‍ സാധാ​ര​ണ​യാ​യി നഗരമ​തി​ലു​ക​ളി​ലും ഗോപു​ര​ങ്ങ​ളി​ലും ആണ്‌ നിൽക്കാ​റു​ള്ളത്‌. അതുകൊണ്ടുതന്നെ ശത്രുവിനെ അകലെ​നി​ന്നേ കാണാൻ കഴിയും.

ദൈവരാജ്യത്തിന്റെ വ്യപ്ത്തിക്കായി പ്രവര്‍ത്തിക്കുന്ന നമുക്കോരോരുത്തര്‍ക്കും നമ്മുടെ ദേശത്തെ കുറിച്ച്, രാജ്യത്തെ കുറിച്ചു ഒരു ഉത്തരവാദിത്തം ഉണ്ട്. “കാവല്‍ക്കാര രാത്രി എന്തായി…?” എന്ന് ദൈവം നമ്മോടു ചോദിക്കുമ്പോള്‍ നമ്മുടെ അധരം ബലപ്പെട്ടിരിക്കുമോ ?

വചനത്തില്‍ നിന്നും:
“കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്‌ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.” (യെശയ്യാവു 21:8.)


-ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: 

ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT

For more visit: https://www.binuvadakkencherry.com

Comments are closed.