കവിത: ഒരിക്കൽ കൂടി

നിന്നെ മറക്കുന്നുയെങ്കിൽ

എന്റെ വലംകൈ മറന്നുപോകട്ടെ

ഒരിക്കൽ കൂടി പണ്ടത്തെപോലെ

ഒരു കാലം വരുമെങ്കിൽ

 

അലരിവൃക്ഷങ്ങളിമേൽ

തൂക്കിയിട്ട കിന്നരംകൊണ്ട്‌

നിനക്കൊരു ഗീതം

ഒരിക്കൽ കൂടി ആലപിക്കണം

 

നീതിസൂര്യ നിന്റെ ശോഭയാൽ 

അവസാനിക്കാത്ത

നീതി പാതയിലൂടെ

ഒരിക്കൽ കൂടി നടക്കണം

 

നിന്നിൽ മുങ്ങിതാഴ്ന്നു

ചെന്നെത്തിയ നിന്‍ തീരത്തിലൂടെ

ഒരിക്കൽ കൂടി

എൻ കാലടികൾ പതിക്കണം

 

നിന്നാൽ രചിച്ച വരികൾ തീർത്ത

കാവ്യഗ്രന്ഥത്തിൽ

ശേഷിക്കുന്ന ഇതളുകളിൽ

ഒരു വരി കൂടി എഴുതണം

 

മലകളിമേൽ ചാടിയും

കുന്നുകളിമേൽ കുതിച്ചുവരുന്ന

നിൻ സ്വനം എൻ കാതിൽ

ഒരിക്കൽ കൂടി മുഴക്കണം

 

പ്രാണന്‍ തണുപ്പിക്കും മഴയായ്

എന്നില്‍  ആർത്തുപെയ്ത സ്നേഹത്താൽ

നിൻ കരം ഗ്രഹിച്ചു

ഒരിക്കൽ കൂടി നനയണം

ഒരിക്കൽ കൂടി

–  ബിനു വടക്കുംചേരി.

ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: 

ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT 

For more visit: https://www.binuvadakkencherry.com

Comments are closed.