കവിത: എൻ ചങ്ങാതി

ചിരിയുടെ ചിലങ്ക കിലുകി എന്നെ തേടിയോ

ചിത്തത്തിൽ ചിതറിയ ചിന്തയെ എൻ

ചാരെ ചേർത്തു ചന്തമാക്കി നീ

ചകചകായമാന ചങ്ങാതി

 

ചുവരുകളും ചങ്ങലകളും തള്ളി നീക്കി

ചലിക്കും ജീവിത ചക്രവാളങ്ങളിൽ

ചാരെ അണിഞ്ഞു, ചന്തമാം

ചിന്തകൾ നൽകിയ ചങ്ങാതി

 

മരുഭൂപ്രയാണത്തിൽ വാക്കുകളും അക്ഷരങ്ങളും

മാറിപോയപ്പോൾ

മായാതെ മറയാതെയെന്നെ മാറോടു ചേർത്ത

മസ്ര്യന്യ ചങ്ങാതി

 

ഭാവിയെന്തെന്നു അറിയാതെ ഭാരപെട്ടപ്പോൾ

ഭാവനയിൽ അഗ്നി പടർത്തി

ഭാവങ്ങൾ  മാറ്റി

ഭയപെടെണ്ടയെന്നരുള്ളിയ ചങ്ങാതി

 

ഏകനാമെന്നെ വാചാലനാക്കിയ

എൻ ആത്മ സഖിയെ

എന്നും നിൻ മാറിൽ ഞാൻ ആനന്ദിക്കുന്നു

എൻ മണാളാ നീ എൻ ചങ്ങാതി !

 

-ബിനു വടക്കുംചേരി

Comments are closed.