ഭാവന: ‘ഉപ്പ് ‘ ജനറേഷന്‍     

സുപ്രഭാതം! സമയം 4 മണി…! അച്ചായൻ‍ ഉറക്കം വെടിഞ്ഞു എഴുന്നേറ്റു. കിടക്കയിൽ ഇരുന്നു മൌന പ്രാർത്ഥന എന്ന വ്യാജേനെ എന്തൊക്കയോ ചിന്തിക്കുന്നുണ്ട്. പിന്നെ ടേബിൾലാമ്പ്‌ ഓൺ ചെയ്തു ബൈബിൾ വായന ആരംഭിച്ചു. പുറത്തേക്കു ഉന്തി നിൽക്കുന്ന ആ ബൈബിൾ‍ കണ്ടാൽ അറിയാം, സങ്കീർത്തനം മാത്രം വായിക്കാറുള്ള ബൈബിളാണ്. അതെ, അച്ചായൻ‍ തുറന്നതും സങ്കീർത്തന പുസ്തകം കിട്ടി.

കുടുംബ പ്രാർത്ഥനക്കും, സക്ഷ്യത്തിനും സങ്കീർത്തനം എന്ന പുസ്തകം ഇല്ലായിരുനെങ്കിൽ എന്ത് ചെയ്യുമായിരുന്നു…? സങ്കീർത്തനങ്ങളായി നല്ല ബന്ധമുള്ള അച്ചയന്നു ഒരു സംശയം മാത്രം ഉണ്ട്, ഒരുപാട് ഇടങ്ങളിൽ ‘സംഗീത പ്രമാണിക്കു’ ദാവീത്തിന്റെ ഒരു സങ്കീർത്തനം എന്നു കന്നുനുണ്ട് പക്ഷെ ആരാണ് ഈ ‘സംഗീത പ്രമാണി ? എന്നുമാത്രം അറിയില്ല.

‘ബെഡ് കോഫി’ കിട്ടാതെ പ്രഭാത പ്രാർത്ഥനക്കുപോലും വരാത്ത ഈ അച്ചായനു എന്ത് പറ്റി എന്നറിയാൻ ലില്ലിക്കുട്ടിക്കു തിടുക്കമായി. ലില്ലിക്കുട്ടി കാര്യം ആരാഞ്ഞപ്പോൾ സംഭവം പിടിക്കിട്ടി. അച്ചായൻ ബൈബിൾ വായിക്കുകയല്ല, ഉല്‍പ്പത്തി മുതൽ വെളിപ്പാട് വരെയുള്ള പുസ്തകങ്ങളിൽ തന്റെ പുതിയ സംഘടനക്കായി പേര് തപ്പി പിടിക്കുന്ന തത്രപ്പാടിലാണ്..! അനേകസംഘടനകലുള്ള ഈ കാലത്ത് ‘ന്യൂ ജനറേഷൻ വിശ്വാസികൾക്കും ഒരു സംഘടന വേണ്ടയോ?

ഒരു സംഘടന രൂപികരിക്കാൻ അല്ല മറിച്ചു ആ സംഘടനക്കു പേര് കണ്ടെത്താനാണ് ബുദ്ധിമുട്ട്. 66 പുസ്തകളിലെ പേരുകളിലും സംഘടനയായി ,പിന്നെ ഇംഗ്ലീഷ്,ഗ്രീക്ക്‌,ലാറ്റിന്‍ എന്നി ഭാഷകളിലുള്ള വാക്കുകങ്ങളിലെ സംഘടനകൾ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇന്നത്തെ കാലത്ത് രജിസ്റ്റർ മാത്രം നോക്കിയാൽ പോരല്ലോ? ഡൊമൈൻ നെയിം, ജിമെയിൽ യുസർ നെയിം, ഫേസ്ബുക്ക് യുസർ നെയിം, യുട്യൂബ് ചാനൽ അങ്ങനെ എല്ലാം കൂടി ഒത്തു കിട്ടേണ്ടേ.

കുറെ എഴുത്തുകാർ ‍ ഉണ്ടായിട്ടു എന്താ കാര്യം? ‘1001 ക്വിസ്സ്‌’, ‘501 പ്രസംഗങ്ങൾ’ എന്നിവപോലെ ‘1001 സംഘടന നാമങ്ങൾ ‘ എന്ന പുസ്തകം ആരെങ്കിലും പുറത്തിറക്കിട്ടുണ്ടോ??

അച്ചായൻ ബൈബിൾ വായിച്ചു… വായിച്ചു മത്തായി സുവിശേഷത്തിൽ ‍എത്തി. അങ്ങനെ തന്റെ ജീവിതത്തിൽ ‍ ആദ്യമായി മത്തായി സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം വായിച്ചു. യേശു ക്രിസ്തുവിന്റെ വംശ്യവലി ആയതുകൊണ്ട് പലപ്പോഴും ഈ അദ്ധ്യായം കാണാറുണ്ടെങ്കിലും വായിച്ചാൽ നിദ്രയെ സ്നേഹികേണ്ടി വരുമല്ലോ എന്നോർത്തു വായിക്കാറില്ല, ഇനി വായിച്ചേ പറ്റു. വെല്ല പേരും കിട്ടിയാൽ ഗുണകരമാകുമല്ലോ. രക്ഷയില്ല!

അങ്ങനെ വായിച്ചു..വായിച്ചു മത്തായി അഞ്ചാം അധ്യയത്തിൽ എത്തി അവിടെ ‘ഉപ്പ്‘ എന്ന പേര് കണ്ടു. യേശു ക്രിസ്തു പറഞ്ഞ വാക്കണലോ “നിങ്ങൾ‍ ലോകത്തിന്റെ ഉപ്പാകുന്നു”. ഉടനെ ‘google’ ലിൽ പരുതിനോക്കി, ഭാഗ്യം ആരും ഇത് വരെ എടുകാത്ത പേരാണ്!!

അങ്ങനെ പേര് കിട്ടി! ഇനി ഡൊമൈൻ നെയിം, യുസർ‍ നെയിം ഉണ്ടാക്കണം. കൂടാതെ corel draw, illustrator, photoshop എന്നിവയുടെ സഹായം കോർത്തിണക്കി ഒരു ‘കിടിലൻ’. ലോഗോയും, ശേഷം ഒരു പോസ്റ്റ്‌ ബോക്സ്‌ നമ്പറും എടുത്താൽ അച്ചായൻ സമധാനമാകു. ഇനി അങ്ങോട്ട്‌ അച്ചായൻ തിരക്കേറിയ ദിനങ്ങൾ !!!

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചാലും,

Director,

‘ഉപ്പ് Generation’

PB No. 33, 600 789[sg_popup id=”1″ event=”hover”][/sg_popup]

Mail: uppu_generation@gmail.com

follow us on Facebook: uppugeneration

പണ്ട് ദൈവം അബ്രാഹാമിനോടു നിനക്കു മണൽത്തരികൾപോലെ സന്തതി ഉണ്ടാക്കും എന്ന് വാഗ്‌ദത്തം കൊടുത്തത്, ഇന്നായിരുന്നെങ്കിൽ മണൽത്തരികൾക്കു പകരം ‘സംഘടനകൾ’ ആകുമായിരുന്നു.

യേശുവിന്റെ ശിക്ഷന്മാർ അത്ഭുതങ്ങളും, അടയാളങ്ങളും ചെയ്യ്തതു ‘കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിലാണ്’ അല്ലാതെ സംഘടനയുടയോ, വ്യക്തികളുടേയോ ‘നാമത്തിൽ‍’ അല്ല. കസേര കമ്മിറ്റി കളികളിളുടെ സഭനേതൃത്തത്തിൽ അമർന്നിരുന്നു പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ‍ സ്ഥാനം നഷ്ടപ്പെടുമ്പോൾ പുതിയ സംഘടനകൾ രൂപം നൽകി ഏതെങ്കിലും സ്ഥാനം സദാ വേണം എന്ന് കാംഷിക്കുന്നവർ ഗുരുവിന്റെ ശിക്ഷ്യന്മാരെ മതൃകയാക്കട്ടെ.

ആ നല്ല ഗുരുവിന്റെ നല്ല ശിക്ഷ്യനായി യാത്ര ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ ‘ ഉപ്പ്  Generation’നു വിരാമം കുറിക്കട്ടെ.

ക്രിസ്തുവിൽ‍ എളിയ ദാസൻ,

-ബിനു വടക്കുംചേരി

കൂടുതൽ ഭാവനകൾക്കായി ലൈക്‌ ചെയുക

https://www.facebook.com/binuvdy

Comments are closed.