ഭാവന: “അഭിമുഖം വന്നു, എല്ലാം കുരിശായി”

“Hello…”
“Praise the Lord…”

“പാസ്റ്റർ ഞാൻ SK ആണ്, US-ൽ വന്നെന്നു കേട്ടു. പാസ്റ്ററുമൊത്ത് ഒരു അഭിമുഖം നടത്തുവാൻ ആഗ്രഹമുണ്ട്. അതിനു പറ്റിയ സമയം അറിഞ്ഞാൽ….”

“സന്തോഷം, പക്ഷെ വിവാദങ്ങൾ ഉണ്ടാക്കുവാൻ ആണെങ്കിൽ, എനിക്ക് താല്പ്യരമില്ല”

“ഒരു Profile Interview ആണ് ഉദ്ദേശിക്കുന്നത്, ഒരു കൊച്ചു സംഭാഷണമായി കരുതിയാൽ മതി”

“ശരി, നാളെ ഉച്ചക്ക് ശേഷം 3 മണിക്ക് വന്നോളൂ. ഇറങ്ങുന്നതിനു മുൻപ് എന്നെ ഒന്ന് വിളിക്കാൻ മറക്കരുത്”

“ശരി, പാസ്റ്റർ”. SK ഫോൺ വെച്ചു.

അങ്ങനെ പിറ്റേ ദിവസം, ആഗ്രഹിച്ചു പ്രാർത്ഥിച്ചതുപോലെ കൃത്യസമയത്ത് അഭിമുഖം ആരംഭിച്ചു.

പ്രാസംഗികൻ, വേദഅദ്ധ്യാപകൻ, ഗ്രന്ഥകാരൻ, ശുശ്രുഷകൻ, ഉൾപ്പെട്ടുനിൽക്കുന്ന പ്രസ്ഥാനത്തിൽ ഉയർന്ന സ്ഥാനങ്ങൾ തുടങ്ങി
വിവിധ നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്ററുമായി SK അഭിമുഖം ആരംഭിച്ചു. ഒരുപാട് അനുഭവങ്ങളും അറിവുകളുമായി അദ്ദേഹം
മനസുതുറന്നപ്പോൾ മണിക്കൂറുകൾ നീണ്ട അഭിമുഖത്തിന്റെ ഒടുവിലായി SKയുടെ ഒരു സംശയം;

“സഭാ ഇലക്ഷൻ” ആത്‌മീയതക്ക് തടസ്സമോ?

“സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടന എന്ന നിലയിൽ വർഷം തോറും പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെടണം,
എന്നാൽ അത് മത്സരമായി മാറ്റുമ്പോൾ ആത്മീയജീവിതത്തിനു കോട്ടം സംഭവിക്കാം”

കൂട്ടത്തിൽ SK യുടെ വക രസകരമായ ഒരു ചോദ്യം കൂടി,
“രാഷ്ട്രീയത്തിൽ എന്നപോലെ ഒരു അടയാളത്തിൽ ആണ് പാസ്റ്റർ മത്സരിക്കുകയെങ്കിൽ
ഏതു ചിഹ്നം സ്വീകരിക്കും …?”

“കുരിശ്” ഒന്ന് ചിരിച്ചുകൊണ്ട് SK ക്കു മറുപടി കൊടുത്തു.

–ഒരു മാസത്തിനു ശേഷം–

പാസ്റ്ററുടെ ഫോൺകോൾ SK യെ തേടി എത്തി.

“അഭിമുഖം എന്തായി..?” (മറ്റൊന്നും പാസ്റ്റർക്ക് അറിയാണ്ടായിരുന്നു)

“പാസ്റ്റർ കുരിശടയാളത്തെ പറ്റി പറഞ്ഞ ഭാഗം ഒന്ന് കട്ട് ചെയ്യാൻ പറ്റിയില്ല, അതാ വൈകിയത്”

“ഓ.. അതൊന്നും സാരമില്ല SK, നിങ്ങൾ ഉടൻ പബ്ലിഷ് ചെയ്‌തോളു”

“ഹാ..ഹാ … എന്നാൽ ഉടനെ ചെയ്യാം, ‘അഭിമുഖം വരും എല്ലാം കുരിശാകും’ ”

SK യുടെ മറുപടി കേട്ട് പാസ്റ്റർ ചിരിച്ചുകൊണ്ട് ഫോൺ വെച്ചു.

അധികം താമസിക്കാതെ തന്നെ ‘അഭിമുഖം’ പബ്ലിഷ് ചെയ്തു. എന്ത് കിട്ടിയാലും വിവാദങ്ങൾ ഉണ്ടാക്കാൻ നോക്കിയിരിക്കുന്നവർക്കു ഒരു വിഷയം കൂടി കിട്ടി
എന്നു പറഞ്ഞാൽ മതി. അൽപ്പം കൂടി വിശിദികരിച്ചൽ SK പറഞ്ഞപോലെ “എല്ലാം കുരിശായി”.
“പാസ്റ്റർ കുരിശടയാളത്തിൽ മത്സരിക്കാൻ പോകുന്നു” അവസാനഭാഗത്തെ വീഡിയോ മാത്രം കട്ട് ചെയ്തു ഇപ്പോൾ സോഷ്യൽ മീഡിയാൽ വൻ ചർച്ചയാക്കിയിരിക്കുകയാണ്.

പറഞ്ഞിട്ട് കാര്യമില്ല നമ്മൾ അങ്ങനെയാണ്, പരീശ മനോഭാവത്തോടെ ഏതു കാര്യത്തിനെയും സ്വീകരിക്കൂ. ഫേസ്ബുക്ക് ആരാധന ആലയമാണെന്നും,
അഭിമുഖം ഉപദേശമാണെന്നും കരുതുന്ന സമൂഹത്തിൽ അങ്ങനെയൊക്കെ സംഭവിക്കു.
“എല്ലാം ശരിയാകും” എന്ന പ്രതീക്ഷ കർത്താവിന്റെ രണ്ടാം വരവിൽ മാത്രമായിരിക്കും”

-ബിനു വടക്കുംചേരി

Comments are closed.