ഭാവന: മുടന്തൻ ‍ തുള്ളുന്നു 

മ്പതാം മണിനേരം! പ്രാർത്ഥനക്കായി ദൈവാലയത്തിലേക്കു പത്രോസും യോഹന്നാനും യാത്രയായി. ഇന്ന് കൃത്യ സമയത്ത് യോഗത്തിന് എത്തുന്നവരുടെ സംഖ്യ നന്നേ കുറവാണു. അവർ നടന്ന് ‘സുന്ദരം’ എന്ന ദൈവാലയ ഗോപുരത്തിൽ എത്തി. പക്ഷെ അവിടെ സുന്ദരമായ കാഴ്ച്ചകൾ അല്ല  അവർ‍ കണ്ടത്.

ദൈവാലയത്തിൽ ചെല്ലുന്നവരുടെ ഭിക്ഷ യാചിപ്പനായി ചിലർ‍, ഒരു മുടന്തനെ ചുമന്നു കൊണ്ട് വരുന്നു. ഇന്ന് ‘സുന്ദരമായ’ ആത്മീയഗോളത്തിൽ നോക്കിയാൽ‍ ഇത്തരത്തിലുള്ളആത്മീയ മുടന്തന്മാരെ കാണാം! പ്രാർത്ഥന സമയത്ത് ഇവർ ദൈവാലയത്തിനു പുറത്തു മറ്റു പല ബിസിനസുമായി ബന്ധപ്പെട്ടിരിക്കും. ഇത്തരക്കാരോട് എന്താ ആരാധനക്ക് കണ്ടിലലോ എന്ന് ചോദിച്ചാൽ

” ഹോ, വന്നില്ല എന്നെ ഉള്ളു”

” ഏഴുന്നേറ്റപ്പോൾ നേരം വൈകി”

” യോഗത്തെക്കുറിച്ച് ആരും വാട്സാപ്പിൽ ഓർപ്പിച്ചില്ല” എന്നിത്യാദി ചില “മുടന്തൻ‍ ഞ്യായങ്ങൾ” കേൾക്കാം.

മറ്റുള്ളവരുടെ കൈയിൽ നിന്നും വല്ലതും കിട്ടുമ്മോ?? എന്ന് ചിന്തിക്കുന്ന ഇത്തരക്കാരുടെ ഉന്നം ‘പണം’ മാത്രമാണ്. വാസ്തവത്തിൽ മുടന്ത് ഉള്ളത് ഒരാൾക്ക് മാത്രമാണെങ്കിലും, അയാളെ ചുമക്കാൻ‍ ചിലർ‍ ഉണ്ട്, ഇത്തരക്കാർ പണത്തിനു വേണ്ടി എന്തും ചുമക്കും. ഇയാളെ ദൈവാലയത്തിലേക്ക് ചുമന്നിരുന്നെങ്കില്ൽ ഒരു പക്ഷെ മുൻപേ സൗഖ്യം ലഭിച്ചിട്ടുണ്ടാക്കും.

ഇന്നത്തെ ആത്മീയ ഗോളത്തിലും പണത്തിനു പ്ര്യാധാന്യം നല്‍ക്കുന്ന ചില നേതൃത്വം ജനത്തെ സ്വന്തം താല്പ്യരങ്ങൾക്കും ഭൗധികം ലക്ഷ്യം വെച്ചും പലതിനെയും ചുമക്കുവാൻ നെട്ടോട്ടം ഓടുമ്പോൾ  ആത്മീയഗോളം സൗഖ്യത്തിനായി വിലപിക്കുകയാണ്.

ഇത്തരക്കാർക്ക് മറ്റുള്ളവരി ൽ‍ നിന്നും, ”ഒരു വോട്ട് ”, ” ഒരു ഡോനെക്ഷൻ‍ “, “ഒരു ഇരിപ്പിടം ” ഇമ്മാതിരിയുള്ള ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രമേ ഉള്ളു.

സുന്ദരമായ അത്മീയഗോളത്തിൽ സുന്ദരമല്ലാത്ത കാഴ്ചകൾ ഇനിയും ഉണ്ട്…,

ചിലരുടെ പേര് സുന്ദരമാണ് , ‘Mercy’ എന്നാണു പക്ഷെ അറ്റകൈക്കു ഉപ്പ്തേക്കത്തില്ല എന്നേയുള്ളു,

ചിലരുടെ പേര് പള്ളികൾ  സുന്ദരമാണ് പക്ഷെ ഉപദേശത്തിൽമുടന്തുണ്ട് ‘,

ചിലരുടെ പ്രസംഗം നല്ലതാണ് പക്ഷെ മാതൃകയില്ല ,

ചിലരുടെ ഭവനം സുന്ദരമാണ് പക്ഷെ ആത്മീയ സന്തോഷം ഇല്ല,

അങ്ങനെങ്ങനെ …

പത്രോസും യോഹന്നാനും ദൈവാലയത്തിലേക്ക് കടക്കുന്നിടയിൽ‍, ഈ മുടന്തൻ‍ അവരോടു ഭിക്ഷ യാചിച്ചു. പത്രോസ് അവനോടു പറഞ്ഞു “ഞങ്ങളുടെ കൈയിൽ ‍ ‘വെള്ളിയും, പൊന്നും ഇല്ല ‘ (പണം), എനിക്കുള്ളത് നിനക്കു തരുന്നു

‘നസ്രായനായ യേശുവിന്റെ നാമത്തിൽ‍ നടക്ക’ ”

ക്ഷണത്തിൽ തന്നെ അവന്റെ കാലും നരിയാണിയും ഉറച്ചു, അവൻ കുതിച്ചെഴുന്നേറ്റു.

അവൻ‍ ദൈവത്തെ സ്തുതിച്ചും തുള്ളിയും കൊണ്ട് പത്രോസിന്റെയും യോഹന്നാന്റെയും കൂടെ ദൈവലയത്തിലേക്ക് പൊയി. ഇവൻ‍ തുള്ളുന്നത് കണ്ടിട്ട് ജനം വിസ്മയം നിറഞ്ഞവരായി. യഥാർത്ഥ  നേതൃത്വം സഭയെ ദൈവത്തിങ്കലേക്ക് നയിക്കാൻ പാടുപെടുബോൾ ചില മുടന്തരും, ചുമട്ടുകാരും വർദ്ധിച്ചുവരുന്ന ഈ കാലത്ത് നമ്മുടെ നോട്ടം ഉയരത്തിലേക്ക് തന്നെയാകട്ടെ !

‘ കതിരിനോപ്പം കള വളർന്നാലും, കർത്താവ്  തന്റെ സഭയ പണിയും, പാതാള ഗോപുരം അതിനെ ജയിക്കില്ല’

ആമേൻ കർത്താവായ യേശുവേ വേഗം വരണമേ!!

 

-സ്നേഹത്തോടെ,

നിങ്ങളുടെ സ്വന്തം ബി.വി

Comments are closed.