ഭാവന: തടവറയിലെ നിദ്ര

 കുരാകുരിരുട്ടു ! അന്ധകാരത്തെ ഭഞ്ജിക്കുന്ന നിലാവിന്‍റെ ചെറു വെളിച്ചത്തില്‍ ചിതറിതെറിച്ച രക്തം തളംകെട്ടികെടുക്കുന്നത് കാണാം. ക്രൈസ്തവ ലോകം ഹെരോദ രാജാവിന്‍റെ പീഡകൊണ്ട്  അഗ്നിശോധനയില്‍ കൂടി കടന്നു പോകുന്നു . വിശുദ്ധന്മാര്‍ അക്ഷരാര്‍ഥത്തില്‍ തെരുവുവിളക്കുകളാകുകയും, വാളാല്‍ വധിക്കപെടുകയുമാന്നു. ഇതാ അവര്‍ യോഹന്നാന്‍റെ സഹോദരനായ യകോബിനെയും വാള്‍ കൊണ്ട് കൊന്നു.പുളിപ്പിലാത്ത അപ്പത്തിന്‍റെ പെരുനാള്‍ ആഘോഷങ്ങളുടെയിടയില്‍  ഈ സംഗതി യഹൂദര്‍ക്ക് നന്നേ രസിചിരിക്കുന്നു . അവരുടെ അടുത്ത ഊഴമായ  പത്രോസിനെയും അവര്‍ പിടിച്ചു . പെസഹ കഴിഞ്ഞു ജനത്തിന്‍റെ മുന്‍ബില്‍ നിര്‍ത്തുവാന്‍ ഭാവിച്ചു, പത്രോസിനെ തടവിലാക്കി . നന്നാലു ചെവകാറുള്ള കൂട്ടത്തിനു ഏല്‍പ്പിച്ചു. പത്രോസിനെ തടവിലാക്കി എന്നാ വാര്‍ത്ത‍ അറിഞ്ഞതോടെ സഭ ശ്രദ്ധയോടെ പ്രാര്‍ത്ഥന ആരംഭിച്ചു . പ്രാര്‍ത്ഥന സ്വര്‍ഗ്ഗം കേട്ടു ,വിടുവിക്കുവാന്‍ ഒരു ദൂതന്‍ അയച്ചു.  ഈ ദൂതനോടൊപ്പം പത്രോസിന്‍റെ കാരഗ്രഹത്തിലേക്ക് എല്ലാ അനുവച്ചകരെയും ക്ഷേണിച്ചുകൊണ്ട് ഭാവനയുടെ യാത്ര ആരംഭിക്കട്ടെ !

ഗബ്രിയേല്‍ ദൂതന്‍ന്‍റെ ആഞ്ജയനുസരിച്ച് ഞാന്‍ കാരഗ്രഹത്തിന്‍റെ മുന്പില്‍ എത്തി . നല്ല സുരക്ഷതയുള്ള തടവറ. ഒരിക്കല്‍ അകത്തയാല്‍ പിന്നെ പുറംലോകം അറിയില്ല. കൂടാതെ ചെവക പട്ടാളത്തിന്‍റെ മേല്‍നോട്ടം ഉണ്ട്.ഞാന്‍ അകത്തേക്ക് കടന്നു, ദെ .. നമ്മുടെ പത്രോസ് അച്ചായന്‍ ! രണ്ടു പട്ടാളകാരുടെ മദ്ധ്യേ , ഇരു ചങ്ങലയില്‍ ബന്ധിക്കപെട്ടവനായിരിക്കുന്നു .

നിശബ്തമായ കാരഗ്രഹത്തില്‍ ശ്രുതിയില്ലാത്ത ‘കൂര്‍ക്കംവലി ‘ യുടെ ശബ്ദം അലയടിക്കുന്നതിനാല്‍ പട്ടാളകാര്‍ക്ക് നിദ്രയില്‍ ലയിക്കാന്‍ സാധിക്കുന്നില്ല എന്ന് തൊന്നുന്നു . പത്രോസ് അച്ചായനെ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അല്ലെ.., കൂര്‍ക്കംവലിയുടെ ഉറവിടം തിരിച്ചറിഞ്ഞത്. നാളെ തന്‍റെ മരണം എന്നു നന്നായി ഗ്രഹിച്ചിട്ടും എങ്ങനെ ഇമ്മാതിരി ഉറങ്ങാന്‍ സാധിക്കുന്നു?? ഇന്ന് നിസാര വിഷയങ്ങള്‍ വരുബോള്‍ ആയിച്ചകളോളം ഉറങ്ങത്തവര്‍ എത്രയോധികം . നിദ്രയില്‍ ആയിരുന്നാലും ഞാന്‍ അറയില്‍ പ്രവേഷിച്ചപ്പോലുണ്ടായ പ്രകാശം പത്രോസച്ചായന്‍ തിരിച്ചറിഞ്ഞു. ഞാന്‍ മന്ദം അച്ചായന്‍റെ വിലപുറത്തു തട്ടി, “വേഗം എഴുന്നേല്‍ക്കുക ” എന്നു പറഞ്ഞു ഉണര്‍ത്തി. ക്ഷണത്തില്‍ പത്രോസച്ചയന്‍റെ ചങ്ങലകള്‍ അഴിഞ്ഞുവീണു . ശേഷം ഞാന്‍ “അര കെട്ടി , ചെരിപ്പിട്ടു മുറുക്കുക” എന്നു പറഞ്ഞു, അതെപ്രകാരം അച്ചായന്‍ തയാറായി . അങ്ങനെ വസ്ത്രം പുതച്ച്‌ പതോസച്ചയന്‍ എന്‍റെ പിന്നാലെ  പുറപെട്ടു . സ്വപ്നമാണോ സത്യമാണോ എന്നൊന്നും തിരിച്ചറിയാത്ത അവസ്ഥയിലാണ് അച്ചായന്‍ . ഞങ്ങള്‍ ഒന്നാം കാവലും, രണ്ടാമത്തെ കാവലും കടന്നു പട്ടണത്തിലേക്കുള്ള ഇരുമ്പു വാതില്‍ക്കല്‍ എത്തി. പത്രോസച്ചയന്‍ എന്‍റെ വദനത്തിലേക്ക് ഒന്ന് നോക്കി… (ഇത് എങ്ങനെ മറികടക്കും എന്നായിരിക്കും വിജാരിചിട്ടുണ്ടാകുക) . ഇരുമ്പു വാതിലിന്‍റെ അടുത്തെത്തിയപ്പോള്‍ അത് ഞങ്ങള്‍ക്കായി സ്വതവേ തുറന്നു! പത്രോസ് അച്ചായന്‍റെ മുഴച്ച മിഴികളില്‍ ലാസ്യ ഭാവത്തോടെ അങ്ങും ഇങ്ങും ഓടിക്കളിക്കുന്ന ക്രിഷ്ണമണി ഒരിക്കല്‍ക്കൂടി ദൈവിക അത്ഭുതത്തിനു സാക്ഷ്യംവഹിച്ചു . ഞങ്ങള്‍ ഒരു തെരുവ് കടന്നു, പത്രോസച്ചയനു അറിയാവുന്ന സ്ഥലത്തെത്തി . അങ്ങനെ എന്‍റെ ദൌത്യം ഞാന്‍ പൂര്‍ത്തികരിച്ചു തിരികെ ദൂതര്‍ സങ്കേതത്തില്‍ എത്തി.

എന്താ ഒരു ശബ്തം …? അപ്പുറത്ത് ഒരു ‘തെങ്ങ’ വീണതാ! അതോടെ, പത്രോസ് നിദ്രയുടെ ക്ഷീണത്തില്‍ നിന്നും പൂര്‍ണമായി മുക്തമായി യാഥാസ്ഥിതികമായ ലോകത്തില്‍ തിരിച്ചെത്തി. ഇതുവരെ നടന്നത് വെറും ഒരു സ്വപ്പനമല്ലെന്നും ,താന്‍  ഹെരോദ രാജാവിന്‍റെ പ്രേതീഷയില്‍ നിന്നും ദൈവം ദൂതനെ അയച്ചു വിടുവിചെന്നും തിരിച്ചറിഞ്ഞു. ഉടനെ പത്രോസ് മാര്‍കോസ് എന്നു മറുപേരുള്ള യോഹന്നാന്‍റെ അമ്മയായ മറിയയുടെ ഭവനത്തിലേക്ക് യാത്ര തിരിച്ചു.അവിടെ എനിക്കായുള്ള പ്രാര്‍ത്ഥനയാകണം.  അങ്ങ് ദൂരെ നിന്നു തന്നെ പാട്ടിന്‍റെ വരികള്‍ കേള്‍ക്കാമായിരുന്നു,

” പ്രാര്‍ത്ഥനക്കുത്തരം നല്‍കുംനോന്നെ , നിന്‍റെ സന്നിധിയില്‍ ഞാന്‍ വുരുന്നെ ”

പൊട്ടാറായ ‘തംബേറു’ പൊട്ടിയത്കൊണ്ടക്കം  കൈയടി ശബ്തം മാത്രം കേള്‍ക്കുന്നത്.

അങ്ങനെ അവിടെയെത്തിയപ്പോള്‍ പത്രോസ് പടിപ്പുര വാതില്‍ക്കല്‍ മുട്ടി, ബാല്യകര്യത്തിയായ ‘രോദ’  തന്‍റെ ശബ്തം തിരിച്ചറിഞ്ഞെങ്കിലും വാതില്‍ തുറകാതെ സന്തോഷത്താല്‍ സഭയെ അറിയിച്ചു. പക്ഷെ സഭയിലെ ചിലരുടെ മറുപടി അവളെ നിരാശപെടുത്തി . “പത്രോസോ ..???? ഹിഹി… നിനക്ക് ഭ്രാന്തുണ്ടോ കൊച്ചെ?? ആളു മാറിയതാകാം “.  രോദ ഇവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ‘പത്രോസിന്‍റെ ദൂതന്‍’ ആയിരിക്കും എന്നാന്നു അവര്‍ പറഞ്ഞത്.അപ്പോളും പത്രോസിന്‍റെ മുട്ടികൊണ്ടിരിന്നു . മുട്ടലിന്‍റെ ശബ്തം കൂടി വരുനതിനാല്‍ അവര്‍ പടിപുര തുറന്നു … പത്രോസ് നേരില്‍കണ്ടപ്പോള്‍ വിസ്മയിച്ചു ! അതോടെ രോധയെ വിമര്‍ശിച്ചവര്‍ നിശ്ചലരായി . ഇത്തരത്തിലുള്ള വിശ്വാസമില്ലാത്ത വിമര്‍ശകര്‍ സഭയുടെ ആത്മീയ ഉണര്‍വിനു തടസമാണ് എന്നു നാം തിരിച്ചറിയണം.

ചില പ്രതികൂലങ്ങള്‍ വരുമ്പോള്‍ അതിന്‍റെ മദ്ധ്യേ പ്രാര്‍ത്ഥനയും വിശ്വാസവും ഉണ്ടെങ്കില്‍ പത്രോസിനെപോലെ ഒന്ന് ഉറങ്ങിയാല്‍ മതി, നീ ഉണരുമ്പോള്‍ സ്വര്‍ഗ്ഗം അയച്ച ദൂതന്‍ന്‍റെ വിടുതല്‍ കണ്ടു ദൈവത്തെ മഹത്വപെടുത്താം !  സഭയുടെ ശ്രദ്ധയേറിയ പ്രാര്‍ത്ഥനാക്ക്‌ വിടുതല്‍ നിശ്ചയമാണ് . എന്നാല്‍ വിശ്വാസമില്ലാത്ത പ്രാര്‍ത്ഥനയും, പാട്ടും അന്നത്തെ പോലെ ഇന്നും നമ്മുടെ സഭകളില്‍ കാണാം. നമ്മുടെ പ്രാര്‍ത്ഥനയുടെ വിടുതല്‍ കൈഎത്തും ദൂരത്ത് ഉണ്ടെങ്കിലും അത് പലപ്പൊഴും തിരിച്ചരിയതെപോകുന്നത് നമ്മുടെ വിശ്വാസത്തിന്‍റെ കുറവ് മൂലമാണ് . എന്നാല്‍ അഭിഷിക്തന്മാരുടെ ശബ്തം തിരിച്ചറിയുന്ന ‘രോധയെ’ പോല്‍ ഉള്ളവര്‍ ഇന്നത്തെ സഭക്കും അനുഗ്രഹമാണ്.

നമ്മുടെ ആത്മീയ അന്ധതമാറട്ടെ! ദൈവിക വിടുതല്‍ തിരിച്ചറിയാന്‍ നമ്മുടെ വിശ്വാസം മുറികെപിടിച്ചു ജീവിതയാത്ര നയിക്കാം! അതിനായി ദൈവം നമ്മെ സഹായിക്കട്ടെ!

വിശ്വസത്തിനായി നെഞ്ചും ചുടു നിണവും ചെരിഞ്ഞ ക്രിസ്തുവിന്‍റെ ധീര പോരളികള്‍ക്കായി ഈ ഭാവന സമര്‍പ്പിക്കുന്നു!

ക്രിസ്തുവില്‍ എളിയ ദാസന്‍ ,

ബി വി

Comments are closed.