ഭാവന: മതിലിടം മത്തായി ഉപദേശി

അടുത്ത കാലത്തായി ‘മതിലിടം മത്തായി ഉപദേശിക്കു ഒരു ‘വരം’ ലഭിച്ചിരുന്നു, മറ്റുള്ളവർ മനസ്സിൽ വിചാരിക്കുന്ന കാര്യം  വിവേചിച്ചറിയാൻ സാധിക്കും എന്ന വരമാണ് ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം മത്തായി ഉപദേശിക്കു ലഭിച്ചത്. ഗള്‍ഫ്‌ രാജ്യങ്ങളിലും മത്തായി ഉപദേശി അറിയപെടാൻ തുടങ്ങി. അങ്ങനെ ഇരിക്കുബോൾ പെട്ടന്നു മത്തായി ഉപദേശിക്കു ഗള്‍ഫിൽ‍ ഒരു സ്ഥലം സഭയുടെ ശുശ്രുഷകാനായി നിയമനം ലഭിച്ചു.

മത്തായി ഉപദേശി സഭയുടെ ചാര്‍ജ് ഏറ്റെട്ടുടുത്തു. തന്റെ ആദ്യത്തെ യോഗത്തിനായി സഭയിൽ‍ എത്തി. പ്രാര്‍ത്ഥനയോടെ, പാട്ട് പാടി ആരാധന ആരംഭിച്ചു.

“കാഹളം കാതുകളിൽ കേട്ടിടാറായി……………” എന്ന പാട്ടാന്നു പാടിയത്. സങ്കീര്‍ത്തനത്തിനു ശേഷം, മൂക്ക് കൊണ്ട് (എന്ന പോലെ) English പാട്ട് പാടി ഏഴുന്നേറ്റ കുട്ടികൾ സാക്ഷ്യം പറഞ്ഞിരുന്നു. പിന്നീട് മലയാളികളുടെ ‘Manglish’ സാക്ഷ്യവും കേട്ടു. സാക്ഷ്യത്തിനും സ്ത്രോത്രകാഴ്ചക്കും ശേഷം പ്രാര്‍ത്ഥനയോടെ മത്തായി ഉപദേശി തന്‍റെ പ്രസംഗത്തിനായി ഏഴുന്നേറ്റു.

മുഖവരക്കുശേഷം “കാഹളം കാതുകളിൽ കേട്ടിടാറായി…..” എന്ന പാട്ട് ശാസ്ത്രിയമായി ശരിയല്ല എന്നു പ്രസ്താവിച്ച ഉപദേശി അതിനു കാരണവും നിരത്തി, കാഹളം കാതുകളിലാണ് കേള്‍ക്കുന്നതെങ്കിൽ ‍ മരിച്ചവർ എങ്ങനെ തിരിച്ചറിയും..? ചെകിടർ എങ്ങനെ കേള്‍ക്കും..? ഉറങ്ങുബോൾ എടുത്തു കൊണ്ട് പോയല്‍പോലും അറിയാത്തവർ എങ്ങനെ കാഹള ധ്വനി കേള്‍ക്കും..? വാസ്തവത്തിൽ കാഹളം ധ്വനി തിരിച്ചരിയുന്നത് നമ്മുടെ ആത്മാവാണ്. ആത്മീയ ഗോളത്തിൽ‍ ഒരു വാക്യത്തെ മുറുകെ പിടിച്ചു ഒരുപാട് വ്യാഖാനങ്ങൾ ഈ കലകട്ടത്തിൽ ഉടലെടുക്കുന്നുണ്ട്.

ഇങ്ങനെ ഉപദേശിയുടെ പ്രസംഗം തുടരുന്നിടയിൽ പെണ്‍കുട്ടികളുടെ മുന്‍നിരയിൽ‍ ഇരുന്ന പ്രിയ മോളിന്‍റെ വദനത്തിൽ ഹാസ്യഭാവം കണ്ടറിഞ്ഞ ഉപദേശി, തന്‍റെ വരം കൊണ്ട് അവൾ വിചാരിച്ച കാര്യം തിരിച്ചറിഞ്ഞു.

എങ്ങനെ വേണമെങ്കിലും ഉരുട്ടാവുന്ന ഗോളമാണ് ആത്മീയ ഗോളം എന്നത് പാസ്റ്റര്‍ക്കു അറിയത്തില്ല ..” എന്നായിരുന്നു പ്രിയ മോൾ വിചാരിച്ചത്.

പ്രസംഗം ഒരുവിധം അവസാനിച്ചു. പരസ്പരം കൈകൊടുക്കുന്നതിനിടയിൽ ‘ഇന്ന് ഒരു വിശ്വാസി മാത്രം വന്നില്ല’ എന്നു സെക്രടറി അച്ചായൻ‍ ഉപദേശിയെ ഓര്‍മിപ്പിച്ചു. ഉടൻ‍ തന്നെ മത്തായി ഉപദേശി തന്‍റെ 99എണ്ണത്തിനെയും വിട്ടു കാണാതെപോയ പോയ ആടിനെ തേടി ഇറങ്ങി. സഹോദരന്റെ വീടും പാര്‍സാനെജും അടുത്തുതന്നെ ആയതിനാൽ‍ ഉപദേശിക്കു പെട്ടന്നു തന്നെ ഫ്ലാറ്റ് കണ്ടുപിടിക്കാൻ പറ്റി.

5 അം നിലയിൽ‍ 17യാം നമ്പർ‍ റൂമിൽ… ‘ഡിംഗ് -ഡോങ്ങ്‌’ കോളിംഗ്‌ ബെല്ലടിച്ചപ്പോൾ… ‘Lord is my Shepherd‘ എന്നെഴുതിയ വാതിൽ‍ മെല്ലെ തുറന്നു…

മത്തായി ഉപദേശി കൈ കൊടുത്തു തന്നെ പരിജയപെടുത്തി. ശേഷം താൻ‍ ആരാധന മുടങ്ങിയതിന്റെ കാരണവും ആരാഞ്ഞു.

നേഴ്സായ ഭാര്യാ ഡ്യൂട്ടിക്കു പോയാൽ കൊച്ചിനെ നോക്കുന്ന ജോലി വിശ്വാസിക്കു ലഭിക്കും. അമ്മയെ കാണാതെ കൊച്ചു കരയുബോൾ ആരാധനക്ക് ശല്യം ഉണ്ടാകേണ്ടന്നു കരുതിയാന്നു വരാതിരുന്നതു എന്നു വിശ്വാസി വിശദികരിച്ചു.

അഥിതി സല്‍ക്കാരം മറക്കാത്ത വിശ്വാസി ഇതിനിടയിൽ‍ ഉപദേശിക്കു ചായ ഉണ്ടാക്കി കൊടുക്കാനും മറന്നില്ല. ചായ കുടിക്കുന്ന ശീലം ഇലെങ്കിലും, ഒക്കത്ത് കോച്ചിനെയും വെച്ച് ഒറ്റകൈ കൊണ്ട് ഉണ്ടാക്കിയ ചായ ആയതിനാൽ‍ ഉപദേശി തിരസ്കരിച്ചില്ല. ചായ കുടിക്കുന്നതിനിടയിൽ ഗള്‍ഫിലെ നേഴ്സ്മാരുടെ ഭര്‍ത്താക്കന്മാർ നേരിടുന്ന വിഷയങ്ങൾ ഉപദേശിയുമായി വിശ്വാസി പങ്കിട്ടു,

“നേഴ്സ്മാരുടെ ഷിഫ്റ്റ്‌ എപ്പോഴും മാറികൊണ്ടിരിക്കും, അപ്പോൾ ഭര്‍ത്താക്കന്മാര്‍ക്ക് കുട്ടികളെ നോക്കുന്ന പണിയും, പാചകം എല്ലാം ചെയ്യേണ്ടിവരും. ബാച്ചിലെർ‍ ആയി ജീവിച്ചപ്പോൾ വിവാഹത്തിനു ശേഷം അടുകളയിൽ  കയറേണ്ടി വരില്ല എന്ന ധാരന്നയെല്ലാം പാളിപോയി…” ഇങ്ങനെ പറഞ്ഞിരിക്കെ  ഉപദേശിയുടെ ചായ കഴിഞ്ഞു… എന്തായാലും അടുത്ത ആഴ്ച മുതൽ ‍ ആരാധനാ മുടക്കരുത് എന്നു സ്നേഹത്തോടെ ഓര്‍പ്പിച്ചു കൊണ്ട് മത്തായി ഉപദേശി പ്രാര്‍ത്ഥിച്ചു ഇറങ്ങി .

‘Lord is my Shepherd’ എന്നെഴുതിയ വാതിൽ‍ മന്ദം അടഞ്ഞു. അപ്പോള്‍ത്തന്നെ “ഹാവു…, രക്ഷപെട്ടു” എന്നു മനസ്സിൽ വിചാരിച്ച വിശ്വാസിയുടെ മനസിലിരിപ്പ്  മനസിലാക്കികൊണ്ട് മതിലിടം ഉപദേശി  പാര്‍സാനെജിലേക്ക് യാത്ര തിരിച്ചു.

– ബിനു വടക്കുംചേരി

 

 

Comments are closed.