ഭാവന: ബുദ്ധിയില്ല കന്യകമാർ

സ്വർ‍ഗ്ഗരാജ്യം’ മണവാളനെ എതിരേൽക്കുവാൻ വിളക്ക് എടുത്തു കൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോട് സാദൃശ്യം. മണവാളൻ‍  വന്നപ്പോൾ‍ തന്നെ എതിരേൽക്കുവാൻ 5 ബുദ്ധിയുള്ള കന്യകമാർ മാത്രം, ബാക്കി 5 പേർക്ക് എന്ത് സംഭവിച്ചു….? ഭാവനയിലൂടെ ഒരു അന്വേഷണയാത്ര.


ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ‍! ഈ 10 കന്യകമാർ‍ പോകുന്ന സഭയിലേക്ക് ഞാനും ചെന്നു. അവിടെ ബുദ്ധിയുള്ള 5 കന്യകമാർ വിശുദ്ധിയോടെ, പ്രത്യാശയോടെ കര്‍ത്താവിനെ എതിരേൽക്കുവാൻ സദാസമയവും ഒരുങ്ങിയിരിക്കുന്നുണ്ട്. ശേഷിക്കുന്നവർ ഇതാ ഓരോരുത്തരായി കടന്നു വരുന്നു..,

ആറാം കന്യക,

അല്‍പ്പം നേരത്തെതന്നെ ആരാധനക്ക് എത്താറുണ്ട് കാരണം മറ്റുള്ളവരുടെ കാര്യങ്ങൾ ‍ അന്വേഷിച്ചു ആത്മീയ ഗോളത്തിൽ പരദൂഷണം, ദുർവർ‍ത്തമാനം തുടങ്ങിയ  ‘ന്യൂസ്‌’ കൾ പാരിൽ പര്യസമാക്കുവാനും ശ്രമിക്കുന്നിടയിൽ മണവാളനെ എതിരേൽക്കുവാൻ മറന്നുപോകുന്ന കാഴ്ച്ച കാണാം.

ഇതാ ഏഴാം കന്യകയും പ്രവേശിച്ചു,

പ്രഭാത പ്രാർത്ഥനക്കുപോലും സമയമില്ലെങ്കിലും മണിക്കൂറുകൾ make-up റൂമിൽ ചിലവഴിച്ചു

വിപണിയിലെ എല്ലാത്തര കോസ്മെറ്റിക്  സാമഗ്രഹികളും മാറി-മാറി മുഖത്തു തേച്ചു സൗന്ദര്യം വർദ്ധിപ്പിച്ചു ദൈവം നൽകിയ  സൗന്ദര്യത്തെ പുച്ഛത്തോടെ വികൃതമാക്കുന്ന ഇവൾക്ക് മണവാളനെ എതിരേൽക്കുവാൻ സമയം  കിട്ടാറില്ലത്രേ.

അങ്ങനെ എട്ടാംകന്യകയും വന്നു,

സ്ത്രീയുടെ സൗന്ദര്യമായ ലജ്ജ മറക്കത്തക്കവണ്ണം എങ്ങും തികയാത്ത ആഡംബര വസ്ത്രങ്ങൾ‍ കഷ്ട്ടപെട്ടു വരിഞ്ഞു ചുറ്റി വരുന്ന വരവ് കണ്ടാൽ തന്നെ അറിയാം, തലേദിവസം മുതൽ ‍ കർ‍തൃമേശക്കായി ഒരുങ്ങിയവരെ ഇവൾ അയോഗ്യരക്കും.

വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡലുകളായ ചുരുക്കപെട്ട വസ്ത്രങ്ങൾ മാറി-മാറി പരിക്ഷിക്കുന്നിടയിൽ ‍ മണവാളൻ ‍ വരുമ്പോൾ‍ പെട്ടന്നു ഒരുങ്ങാം എന്ന തെറ്റ് ധാരണയിൽ മുഴുകിയിരിക്കുകയാണ് ഈ കന്യക.

ദെ..എത്തിയല്ലോ ഒമ്പതാം കന്യക,

പണകാരി ആണെങ്കിലും പണത്തോടുള്ള ആർത്തി ചെറുതൊന്നുമല്ല.

എങ്ങനെങ്കിലും പണം വർദ്ധിപ്പിക്കുവാൻ  നോക്കിയിരിക്കുന്ന ഇവൾ ദശാംശം പോയിട്ടു ഒരു അംശമെങ്കിലും ദൈവിക വേലക്കായി ചിലവിടില്ല എന്ന് ചുരുക്കം .

മിസ്സിസ് ലോത്ത് ,ആഗാൻ ‍, ഗെഹസി ,യുദ , അന്യനാസ്‌ ,സഫീരയും തുടങ്ങിയവരുടെ കുടുംബകാരായ ഈ കന്യകയെ മണവാളൻ ഉപേക്ഷിക്കും എന്നതിൽ രണ്ടുപക്ഷമില്ല.

ഒടുവിൽ ‍, സഭയിലെ പ്രധാനി എത്തി

(ഇത്തരകാർ‍ സമയം ഉണ്ടെങ്കിലും അല്‍പ്പം വൈകിയേ എത്തു ) സഭ കമ്മിറ്റി അംഗം,

സോദരി സമാജത്തിന്റെ പ്രസിഡന്റ്‌ , സോണൽ ‍ സെക്രടറി , സ്റ്റേറ്റ് കൌണ്‍സിലർ തുടങ്ങിയ സ്ഥാനങ്ങൾ കസേര-കമ്മിറ്റി കളികളുടെ

നേതൃത്വത്തിൽ ‍ പ്രവേശിക്കാൻ ‍ ഒരേ അപ്പത്തിന്റെ അവകാശികളെ ചവുട്ടി താഴ്ത്തിയ ഈ ‘പാരവാഹി’ ക്ഷമിക്കണം ഭാരവാഹിയോട് ‘മണവാളനെ’ പറ്റി ചോദിച്ചാൽ  ഉത്തരം കിട്ടും ‘who is he…? ‘

അങ്ങനെ എന്റെ അന്വേഷണയാത്ര പര്യവസാനിച്ചു, അനുവാച്ചകാരായ സഹയാത്രക്കാർക്ക് നന്ദി…

ഏഥൻ ‍ തോട്ടത്തിൽ ‍ പാപം ചെയ്തപ്പോൾ നഷ്ട്ടപെട്ട വസ്ത്രം ലോകത്തിൽ എവിടെ തിരിഞ്ഞാലും കിട്ടില്ല…. അവിടെ നഷ്ട്ടപെട്ട തേജസ് തേടി വദനം മിനുക്കുവനായി  തേക്കുന്നതെല്ലാം പാണ്ട്  അല്ലാതെ എന്താകുവാൻ‍? സഭയിൽ‍  ദുർവർത്തമാനം  പരത്തി ദ്രവ്യത്തോട് ആർത്തി  പുതുക്കി സ്ഥാനമാനങ്ങൾക്കായി  നെട്ടോട്ടം ഓടുനിടയിൽ ലക്ഷം തെറ്റിയ അഞ്ചു കന്യകമാരെ പോലെ ആകാതെ  ‘മണവാട്ടി’  സഭ മണവാളനു ക്രിസ്തുവിന്റെ വരവിനായി സദാസമയവും വിളക്കിൽ എണ്ണയും (പരിശുദ്ധത്മാവ് ) ഏന്തി വിശുദ്ധിയോടെ, പ്ര്യത്യഷയോടെ കാത്തിരിക്കാം.

അതിനായി ദൈവം നമ്മെ സഹായിക്കട്ടെ!

ക്രിസ്തുവിൽ  നിങ്ങളുടെ സ്നേഹിതൻ‍,

ബി.വി

 

NB: എഴുതാത്തതു വായിക്കുവാൻ തല്പര്യം കാണിക്കുന്നവർ ദയവുചെയ്ത് ഇതിൽ‍ എഴുതിയത് മാത്രം വായിക്കുവാൻ ശ്രമിക്കുക. ഭാവനയിൽ  ചോദ്യമില്ല!

Comments are closed.