വാർത്തക്കപ്പുറം: പ്രതിപക്ഷമില്ല ഭരണം

പൊതുതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ മുപ്പതു വർഷത്തിനിടെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന പ്രഥമ പാർട്ടിയായിമാറി മോദിയുടെ പാർട്ടി. ഇന്ത്യയുടെ സാമ്പത്തിക തളർച്ചയും അഴിമതിയും ജനങ്ങളിൽ‍ ഉളവാക്കിയ ഭീതിയുടെ പ്രതിഫലനമാണ് ഭൂതകാലത്തിൽ‍ ഭൂരിഭാഗവും നിയന്ത്രിച്ച കോൺഗ്രസിന്റെ ചരിത്രത്തിലെ ദയനിയ തോൽവിക്കു കാരണമായത്. പാർട്ടിയിലെ മേധാവിത്യം പുലർത്തുന്ന ഗാന്ധികുടുംബം നേതൃത്വം മറ്റുള്ളവർക്കു കൈമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 2002 – ൽ മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ‘ഗുജറാത്ത് കലാപത്തിൽ’ മുസ്ലിം ഉൾപ്പടെ ആയിരത്തിലേറെ പേർ കൊല്ലപെട്ടതിൽ തനികെതിരെ കേസുകൾ ഒന്നുമില്ലെങ്കിലും 2005 ൽ അമേരിക്ക അദ്ദേഹത്തിന്റെ വിസ നിഷേധിച്ചത് ഈ പശ്ചാത്തലത്തിന്റെ സംശയം ഉള്ളതിനാൽ തന്നെ എന്നുവേണം പറയാൻ.

ഇന്ത്യൻ‍ സമ്പത്ത് വ്യവസ്ഥ ഉയർത്തിയും, വികസനത്തിന് പ്രാധാന്യവും നൽകി, തൊഴിൽ‍ അവസരങ്ങൾ സൃഷ്ടിക്കുന്ന നേതാവകുവാൻ സ്വപ്‌നം കാണുന്ന മോദി മതേതരത്വം പുലർത്തുന്ന ഇന്ത്യയിൽ വിഭാഗിയത അടിച്ചേല്‍പ്പിക്കുന്ന നിലപാട്‌ സ്വീകരിച്ചാൽ തന്റെ ലക്ഷ്യത്തിനു തടസമാകും എന്നതിൽ രണ്ടുപക്ഷമില്ല.

വോട്ടുകൾ എണ്ണിതീർന്നപ്പോൾ, ഒരു പ്രതിപക്ഷത്തിനു പോലും യോഗ്യതെയില്ലാതെ കോൺഗ്രസ് പരാജയപെടുകയും അപ്പുറത്ത് മൂന്നാം മുന്നണിയെന്നു സ്വപനം കണ്ട ചെങ്കൊടിക്കാർ ദേശിയ രാഷ്ട്രിയ ചുവരുകളിൽ നിന്നും അപ്രതീക്ഷമായിപോകുകയും കുറ്റിചൂലെടുത്ത് ഏറെ കോളിളക്കം സൃഷ്ട്ടിച്ച ‘ആപി ‘നു അടിപതറുകയും ചെയ്തു.

ദില്ലിയിലെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം വെറും ഒരു ലോക്പാൽ ബില്ലിന്റെ പേരിൽ‍ മത്രിസഭയിൽ നിന്നും രാജിവെച്ച് ഒഴിഞ്ഞപ്പോൾ കെജിരിവാളും കൂട്ടരും തിരിച്ചറിയാതെ പോയത് വരാനിരുന്ന തിരിച്ചടിയായിരുന്നു. ഒരു സംസ്ഥാനം പോലും ഭരിക്കാൻ കഴിയാത്തവർ ‍എങ്ങനെ ഒരു രാജ്യം ഭരിക്കും എന്ന ചോദ്യം തീർത്തും അർത്ഥവർത്തായ ഒന്നാണ് എന്ന് ജനങ്ങൾ മനസ്സിലാക്കി.

മോദി തരംഗത്തിൽ താമര വിരിഞ്ഞ പ്പോൾ ജനപക്ഷത്തിന്റെ വിധിയെഴുത്തിൽ ഇടിഞ്ഞടിഞ്ഞു ഇല്ലാതായതു പ്രതിപക്ഷമാണ്.

നമ്മുടെ ആത്മകണ്ണുകൾ കൊണ്ട് നോക്കിയാൽ പ്രതിപക്ഷമില്ലാത്ത മറ്റൊരു ഭരണം കാണാം, സമീപഭാവിയിൽ കർത്താവിന്റെ ഗംഭീര നാദവും, പ്രധാന ദൂതന്റെ ശബ്ദവും, ദൈവത്തിന്റെ കാഹള നാദവും നമ്മുടെ കാതുകളിൽ മുഴങ്ങും. വരാനിരിക്കുന്ന ആ ഭരണം ക്രിസ്തുവിന്റെ രണ്ടാംവരവിൽ നിലവിൽ വരുബോൾ ഇരുമ്പും കളിമണ്ണും കൂടിചേർന്ന ഭൂമിയിലെ ഭരണത്തിനു വിടചൊല്ലി  അനശ്വരമായി നിലനില്‍ക്കുന്ന സ്വർഗ്ഗിയ ഗവണ്മന്റ്റ് നിത്യവാഴ്ചക്കു തുടക്കും കുറിക്കും.

ആ പ്രത്യശയുള്ളവർ‍ വിശ്വാസത്തോടെ പറയും “ആമേൻ കർത്താവായ യേശുവേ വേഗം വരണമേ

ക്രിസ്തുവിൽ നിങ്ങളുടെ സ്നേഹിതൻ,
ബിനു വടക്കുംചേരി.
(An Editorial by Gospel Echoes, June 2014)

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക: https://play.google.com/store/books/details?id=VA1ADwAAQBAJ 

For more visits: https://www.binuvadakkencherry.com

Comments are closed.