വാർത്തക്കപ്പുറം: ദശലക്ഷങ്ങളുടെ ആശങ്ക

(ഗോസ്പൽ എക്കോസ്, ഐ. പി. സി. വടക്കഞ്ചേരി സെന്റർ ദ്വൈമാസിക Dec, 2011)

1890 കളിൽ സാധാരണക്കാരനു കുടിവെള്ളം എത്തിക്കാൻ മദ്ധ്യതിരുവിതാംകൂർ രാജാവ് കാട്ടിയ മഹാമനസ്സിന്റെ തിരിച്ചടിയാണ് കേരളത്തെ ഇന്ന് ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന മുല്ലപ്പെരിയാർ പ്രശ്നം, 810 ഏക്കർ സ്ഥലം മഹാരാജാവിന്റെ കാലത്ത് കരമൊഴിവായി ക്രമീകരിച്ചുകൊടുത്തപ്പോൾ 2450 Cubic meter വെള്ളം പച്ചമണ്ണിൻ ചുണ്ണാമ്പ് ഇടിച്ചുകൂട്ടിയ ആ പ്രത്യേക സംവിധാനത്തിൻ നിർത്തുവാനുള്ള അനുവാദമാണ് നല്കിയത്.

യാതൊരുവിധ സാങ്കേതികത്ത്വവുമില്ലാതെ നിർമ്മിച്ച ഈ അണക്കെട്ട് തലക്കുമുകളിൽ ആശങ്കയുമായി നിൽക്കുകയാണ്. സംഭവിച്ചത് മറ്റൊന്നുമല്ല 1994 സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രത്യാഘാതം സംശപാളികൾ വഴി കടന്നുവന്ന്, ആലപ്പുഴ തീരംവരെ എത്തി. അതിനുശേഷം അതിന്റെ വംശ പ്രത്യേകതകൾ മുല്ലപ്പെരിയാർ ഡാമിന്റെ 17 കി.മി അകലെ വരെ എത്തുകയും ഇന്ന് ഈ പ്രദേശം ഭൂകമ്പപഭാവ കേന്ദ്രമായ് ശാസ്ത്രലോകം പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടയിൽ ഡാമിൽ ഭീകരവിള്ളലുകൾ വീണിരിക്കുന്നു എന്ന വാർത്ത കേരളത്തെ അസ്വസ്ഥപ്പെടുത്തുന്നു, നിരവധി ഘനയടിവെളളം അതിലൂടെ ഉയർന്നു കൊണ്ടിരിക്കുകയാണ്. അത് ചോർച്ചയെ വ്യാപകമാക്കുകയാണ്. ഇങ്ങനെ ശോചനീയമായ അവസ്ഥയിൽ അണക്കെട്ടിനെകുറിച്ചുള്ള  ആശങ്കകൾ നിലനിൽക്കെ വീണ്ടും തുടർഭൂചലനങ്ങളുടെ പരമ്പരയും, സംഭരണ ശേഷിയിലെ അളവിനേക്കാളും വെള്ളത്തിന്റെ വർദ്ധനവും ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കി.

നാടിന്റെ നീറുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിച്ച് സ്വർണ്ണ സിംഹാസനത്തിൽ ഇരുന്നു, ഭരണാധികാരികൾ നാടുഭരിക്കുമ്പോൾ സാധാരണ ജനങ്ങളുടെ ആശങ്കക്കു ആരു സമാധാനം കൽപ്പിക്കും? കേരളവും തമിഴ്നാടും ഒത്തുതീരുന്നതിനുമുമ്പ് തകരില്ലെന്നുന്നതിനു ആർക്കാണു ഉറപ്പ്..? 30 ലക്ഷത്തിൽ പരം  ജനങ്ങൾ ഭൂകമ്പത്തിലൂടെ തുടച്ചുനീക്കപ്പെട്ടാൽ ചരിത്രം മാപ്പ് തരില്ല..ഒരിക്കലും. അടിയന്തിരമായി അണക്കെട്ടിലെ വെള്ളത്തിന്റെ അളവുകുറച്ച്, ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തു പരിസര നിവാസികളെ പുനരധിവസിപ്പിച്ച് എത്രയും പെട്ടെന്ന് ഡാം പണി പൂർത്തീകരിക്കുവാൻ ജനപ്രതിനിധികളും, മന്ത്രിമാരും ഒരുമിച്ചേ മതിയാക്കു, അല്ലെങ്കിൽ ചരിത്രത്തിൽ ഏറ്റവും വലിയ ദുരന്തത്തിനു സാക്ഷികളാകേണ്ടിവരും.

തീർന്നില്ല, ഇനി മുല്ലപ്പെരിയാർ ഡാമിന്റെ
മേഖലയിൽ ഒരു ഭൂകമ്പമുണ്ടായാൽ, ഡാം പൊട്ടിതകർന്ന് സംഹാരതാണ്ഡവമാടി മുല്ലപ്പെരിയാർ ഡാമിലെ
വെള്ളം കുത്തനെ കുതിച്ച് താഴേക്കിറങ്ങിയാൽ ഇടുക്കി ചെറുതോണിയിലെ അണക്കെട്ടിനു ഇതിനെ
വഹിക്കാൻ കഴിയാതെ വന്നാൽ, അതുകുടി തകർന്ന് കേരളത്തിലെ നാലു ജില്ലകളിലെ ദശലക്ഷം ജനങ്ങൾ
ലോകത്തോട് വിടപറയുന്ന പ്രളയകെടുതിയായിരിക്കുമത് എന്നതിൽ സംശയമില്ല.

പിയദൈവമക്കളെ, ഇതെല്ലാം സംഭവിച്ചു തുടങ്ങുമ്പോൾ നമ്മുടെ വീണ്ടെടുപ്പ് അടുത്തുയെറിഞ്ഞ് പ്രത്യാശ പുതുക്കുകയും കർത്താവിന്റെ വചനം ഓർക്കുകയും ചെയ്യാം. അങ്ങനെ നിങ്ങൾ ഇതൊക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽ തന്നെ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.

-ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക

For more visits: https://www.binuvadakkencherry.com

Comments are closed.