വാർത്താക്കപ്പുറം: ഭൂകമ്പങ്ങൾ ഇനിയും

(ഗോസ്പൽ എക്കോസ്,ഐ. പി. സി. വടക്കഞ്ചേരി സെന്റർ ദ്വൈമാസിക, April, 2011)

പ്പാന്റെ വടക്കു കിഴക്കൻ തീരത്ത് സെൻദാസ്, മിയാഗി എന്നീ നഗരങ്ങൾക്കു സമീപം പസഫിക് സമുദ്രത്തിൽ വൻ ഭൂകമ്പത്തെ തുടർന്നുണ്ടായ കൂറ്റൻ രാക്ഷസത്തിരകളിൽ ആയിരത്തിലേറെ പേർ മൺമറിഞ്ഞത് ഒരു പക്ഷെ നാം മറന്നിട്ടുണ്ടാവാം. ഭൂകമ്പങ്ങൾ ഇനിയും ഭൂമിയെ കുലുക്കും എന്ന് ബൈബിൾ പ്രവചനങ്ങൾ വ്യക്തമാക്കുന്നു.

ബൈബിളിൽ ഹഗ്ഗായ് പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത് ഞാൻ ആകാശത്തെയും ഭൂമിയേയും കടലിനയും ഇളക്കും (ഹഗ്ഗായി 2:6) തീർന്നില്ല, യെശയ്യാ പ്രവാചകൻ പറഞ്ഞിരിക്കുന്നത് ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. ഭൂമി പൊടുപൊടാ പൊട്ടുന്നു. ഭൂമി കിറുകിറാ കീറുന്നു, ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു. അതു വീഴും എഴുന്നേല്പില്ല (യെശയ്യാ. 24:17).

കഴിഞ്ഞ വർഷം ഹെയ്ത്തി ഭൂകമ്പത്തിൽ മൂന്ന് ലക്ഷത്തിലേറെ പേരാണ് മരിച്ചത് . ലോകത്തെ വിറപ്പിച്ചു ഭൂകമ്പങ്ങൾ നോക്കുകയാണെങ്കിൽ 17 -ാം നൂറ്റാണ്ടിൽ 640 ഭൂകമ്പം 18 -ാം നൂറ്റാണ്ടിൽ 2110 ഭൂകമ്പം 19 -ാം നൂറ്റാണ്ടിൽ 3000ത്തിലധികം, 20 -ാം നൂറ്റാണ്ടിൽ 6000 ത്തിലധികം, 21 -ാം നൂറ്റാണ്ടിൽ 10,000 ത്തിലധികം, ഭൂകമ്പങ്ങൾ ലോകത്തെ പിടിച്ചുകുലുക്കിയെങ്കിൽ ഇനി മനുഷ്യർ ഉണ്ടായകാലം മുതൽ കണ്ടിട്ടില്ലാത്ത ഭൂകമ്പം സംഭവിക്കാൻ പോകുന്നു എന്ന് ബൈബിൾ ചൂണ്ടികാണിക്കുന്നു (വെളിപ്പാട് 16:18, 19).

മാർച്ച് 11 ലെ മഹാഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയോടെയാണ് ഫുകുഷിമ ആണവനിലയം വാർത്തകളിൽ നിറഞ്ഞത് . ഇവിടത്തെ ശീതികരണ സംവിധാനത്തിൽ കടൽ വെള്ളം ഇരച്ചുകയറി തുടർന്ന് ഫുകുഷിമ ആണവനിലയത്തിലെ കുളിംഗ് സിസ്റ്റം തകരാറിലാവുകയും റിയാക്ടറിലെ താപവും മർദ്ദവും ക്രമാതീതമായി വർദ്ദിച്ചു റിയാക്ടറിൽ ഹൈഡ്രജൻ വാതകം അടിഞ്ഞുകൂടി. ഇതു ഫോടനത്തിൽ കലാശിച്ചു. ഇതെ തുടർന്നു ജപ്പാനിൽ നിന്നുവരുന്ന ഭക്ഷ്യവസ്തുക്കൾ ആണവ വികിരണ പരിശോധനക്കു വിധേയമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നല്കിയിരിക്കുന്നു. ചൈന, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ജപ്പാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ലോകം അണു വികിരണ ഭീഷണിയിലെന്നു ചുരുക്കം.

അന്ന് ആകാശം കെടുമുഴക്കത്തോടെ ഒഴിഞ്ഞു പോകും മൂലപദാർത്ഥങ്ങൾ കത്തിയഴിയുകയും ഭൂമിയും അതിലുള്ള പണികളും വെന്തു പോകയും, ചെയ്യും (2 പത്രാസ് 3:5- 6) എന്ന് ബൈബിൾ പ്രവചനം സത്യമാകാൻ അധികം കാലം വേണ്ടി വരുന്നില്ല എന്നാണ് സമകാലിക സംഭവങ്ങൾ നല്കുന്ന സൂചന.

ബൈബിളിലെ പ്രവചനങ്ങൾ അക്ഷരം പ്രതി നിവർത്തിയാക്കുമ്പോൾ കുർത്താവിന്റെ വരവ് ഏറ്റവും ആസനമായിരിക്കുകയാണ് ഈ നശ്വരമായ ഭൂമിയിൽ എന്തും നടന്നാലും അനശ്വരമായ രാജ്യത്തെ വരവേൽക്കാ ൻ പ്രിയ ദൈവമക്കളെ നമുക്ക് ഒരുങ്ങാം . അതിനായ് ദൈവം നമ്മെ സഹായിക്കട്ടെ.

-ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക: https://play.google.com/store/books/details?id=VA1ADwAAQBAJ

For more visits: https://www.binuvadakkencherry.com

Comments are closed.