വാർത്തക്കപ്പുറം: പുതിയ കേരളവും അത്മീയഗോളവും

 കേരളസംസ്ഥാനം ആകമാനം പിടിച്ചുകുലുക്കിയ സമകാലിക ‘തട്ടിപ്പ്’ കേസായിമാറി ‘ടീം സോളാർ‍’ന്റെ തട്ടിപ്പ് കേസ് വെറും ഒരു കേസ് എന്നതിലുപരി രാഷ്ട്രിയ-സാംസ്‌കാരിക മനമുണ്ട് ഈ തട്ടിപ്പ് കേസിനു. കേരള മന്ത്രിസഭയുടെ ഭാവിക്കു വരെ കോട്ടം സൃഷ്ട്ടിച്ചിരിക്കുകയാണ്.

കേന്ദ്ര-കേരള സബ്സിഡിയോടെ സോളാർ പാനൽ വ്യാവസായിക അടിസ്ഥാനത്തിൽ വെച്ചുനൽകും എന്ന് പറഞ്ഞു, ‘ടീം സോളാർ‍’ എന്ന വ്യാജ കമ്പനി രാഷ്ട്രിയകാരുടെയും, ഉദ്യോഗസ്ഥരുടെയും മറ്റു സമുഹത്തിലെ ഉന്നതരുടെയും ഒത്താശയോടെ അഡ്വാൻസ് തുകയായി ലക്ഷങ്ങൾ വാങ്ങിയെടുത്തതിനുശേഷം ആളുകളെ കബ്ലിപിച്ചു.

ഇതിനു ചുക്കാൻ പിടിച്ചത് നിരവധി ആൾമാറാട്ട കേസുകളിൽ പ്രതിയായ ബിജു രാധാകൃഷ്ണനും, മുൻപ് പണം തട്ടിപ്പ് കേസിൽ ജയിൽവാസം അനുഭവിച്ച സരിത എസ് നായരും. കൂടതെ സിനിമ രംഗത്തുള്ളവർ തുടങ്ങി മറ്റു പ്രമുഖരും ദിനംതോറും പ്രതികളായികൊണ്ടിരിക്കുന്ന കാഴ്ച കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇങ്ങനെ ഞെട്ടിയ ‘പുതിയ കേരളത്തെ’ കുറിച്ച് സാബു പന്തളത്തിന്റെ വരികൾ ഇങ്ങനെ,

കേരളം സരിതളം സൌരളം സമരളം സരളം

     വനിത സരിത ഫലിത ത്വരിത ജീവിതം

     നീലയിൽ തെറ്റിലിൽ ചുറ്റലിൽ ഞെട്ടലിൽ

     പീഡനം ജീവന സാധന കേരളം

     വളവും വലയും വേലയും വിളയുന്ന

     വളച്ചൊടിക്കുന്ന വാര്ത്താ കേരളം…”

ഇന്ന് ആത്മീയ ഗോളത്തിലും വളച്ചൊടിക്കുന്ന വ്യാജ്യ വാർത്തകൾ വരുത്തിവെക്കുന്ന വിനകൾ ചെറുതൊന്നുമല്ല. പറഞ്ഞു കേട്ടത് യഥാർത്ഥമാണോ എന്ന് പരിശോധിക്കാതെ മറ്റുള്ളവരോട് പറയുബോൾ‍, സത്യത്തിനു സാക്ഷികളാകേണ്ടവർ സഭയിൽ ദുർവർത്തമാനം പരത്തുകയാണ്.

യിസ്രേൽ ജനത്തിന്റെ പ്രഭുക്കന്മാർ ഒരുമ്മിച്ചു ഒരേ സ്ഥലം ഒറ്റു നോക്കിയപ്പോൾ, അവർ കണ്ടതോ മിശ്രിത കാഴ്ചകൾ. ഇന്ന് ഇത്തരത്തിലുള്ള ആത്മീയ അന്ധതയുള്ളവർ‍ നല്ലത് കാണാതെ ശത്രുവിന്റെ ബലത്തെ വർണ്ണിച്ചു ദൈവജനത്തിനിടയിൽ ദുർവർത്തമാനം പറഞ്ഞുപരത്തി അത്മിയത്തിൽ അവരെ നിരുത്സാഹപെടുത്തുവാൻ‍ ശ്രമിക്കുബോൾ, യോശുവായെയും, കലേബിനെയും പോലെ ദൈവിക അവകാശം നേടിയെടുക്കാൻ‍ ജനത്തെ ഉത്തേജിപ്പിക്കുന്ന നല്ല ദാസന്മാർ‍ സഭയിൽ ഉണ്ടാക്കണം.

ദൈവിക പദ്ധതികളിൽ‍ മായം ചേർത്തു ആത്മീയതയുടെ മറവിൽ‍ ഭൗതിക സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ‍ വെകൃത കൂട്ടുന്ന ഉന്നതർ സഭയിൽ ഇല്ലയെന്നില്ല.  ദൈവിക രാജ്യത്തിന്റെ പുറത്തു സ്ഥാനംപിടിച്ച ഇത്തരക്കാർക്ക് വരാൻപോകുന്ന ന്യായവിധിയുടെ നാളിൽ അർഹമായത് തന്നെ നേടിയെടുക്കും എന്നതിൽ രണ്ടുപക്ഷമില്ല.

ക്രൈസ്തവ സഭ ചരിത്രത്തിലെ വലിയൊരു അഗ്നിശോധനയിൽ കൂടി കടന്നു പോയപ്പോൾ‍ സാർവത്രിക സഭക്ക് പത്രോസ് എഴുതിയ ലേഖനത്തിൽ “നമ്മുടെ ദൈവം ആര് ?” എന്ന ചോദ്യത്തിനു ഉത്തരം നൽകുന്ന ഏറ്റവും മനോഹരമായ ഒരു വേദഭാഗത്തോടെ മുഖപ്രസംഗത്തിനു വിരാമം കുറിക്കട്ടെ!

 

മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവർത്തിക്കു തക്കവണ്ണം ന്യായംവിധിക്കുന്നവനെ നിങ്ങൾ പിതാവ് എന്ന് വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ” (1.പത്രോസ് 1.17)

ക്രിസ്തുവിൽ നിങ്ങളുടെ സ്നേഹിതൻ‍,

ബിനു വടക്കുംചേരി.

Comments are closed.