ചെറുകഥ: ദൈവത്തിന്‍റെ പരിണാമം

 പണ്ട്… പണ്ട്… പണ്ട്… ദൈവത്തിന്റെ സൃഷ്ടിയുടെ മണിമകുടമായ മനുഷ്യൻ ഭൂമിയെയും മനുഷനെയും നിര്‍മ്മിച്ചതിനു പിന്നിൽ ഒരു ശക്തിയുണ്ടെന്നു തിരിച്ചറിയുകയും (external power), ആ ശക്തിയെ ദൈവമെന്നും (ഇഷ്വാരൻ‍) എന്നും അവർ വിളിച്ചു. തങ്ങളെക്കാൾ ശക്തിയുള്ള ദൈവത്തെ തേടിയുള്ള യാത്രക്കിടയിൽ മനുഷ്യർ പലതരത്തിലുള്ള ദൈവത്തെ കണ്ടുമുട്ടി. അലെങ്കിൽ സൃഷ്ടിച്ചുയെന്നും പറയുനത്തിൽ തെറ്റില്ല.

ദൈവത്തെ സൃഷ്ടിച്ച മനുഷന്റെ ഭാവനലോകത്തിലേക്ക് സ്നേഹംനിറഞ്ഞ എല്ലാ അനുവച്ചകര്‍ക്കും സ്വസ്വാഗതം! (ഈ കഥ വെറുമൊരു സാങ്കൽപ്പികമാനെന്നു മാത്രം പ്രഥമയാൽ  ഓർപ്പിച്ചുകൊള്ളുന്നു)

ഇഷ്വാരൻ എവിടെ… ഇഷ്വാരൻ‍? എല്ലാവരും അനേഷിക്കുകയാണ്. “എന്നിക്കറിയാം” അവര്‍ക്കിടയിലെ ഒരു ചിന്തകൻ‍ പറഞ്ഞു, ഉത്സാഹത്തോടെ എല്ലാവരും അദ്ദേഹത്തോട് ചോദിച്ചു  “എവിടയാണ്? ആരാണ്?”

ചിന്തകൻ‍‍ ഉത്തരം പറഞ്ഞു – “മലമുകളിൽ‍ അല്ലങ്കിൽ‍ പർവ്വതങ്ങളിൽ‍ ആയിരിക്കും ദൈവം സ്തിഥി ചെയുന്നത്. നമ്മെ സൃഷ്ടിച്ച ദൈവം നമ്മെക്കാൾ ഉയരത്തിലായിരിക്കും വസിക്കുന്നത്”

അദ്ദേഹത്തിന്റെ ഉത്തരം എല്ലാവരും ശരിവെച്ചു. എല്ലാവരിലും ദൈവത്തെ കണ്ടെത്തിയ സന്തോഷം ഉണ്ട്. അന്നുമുതൽ അവർ ‍ ‘മല ദൈവത്തെ’ ആരാധിച്ചു തുടങ്ങി.

അങ്ങനെയിരിക്കെ മലയിൽ ‍ ‘തീ’ പിടിച്ചു. മലയെക്കാൾ ‘ശക്തി’ തീയിക്കാണെന്ന് പറഞ്ഞുകൊണ്ട് ചിലർ‍ ‘അഗ്നി ദേവനെ ‘ നമസ്കരിക്കാൻ‍ തുടങ്ങി.

ദിവസങ്ങൾ കടന്നുപോയി  കര്‍ക്കിടകം വന്നു ചേര്‍ന്നു, ‘അഗ്നി’യോട് പ്രാര്‍ഥിക്കുനിടയിൽ മഴപെയ്തു  ‘അഗ്നി’ അണഞ്ഞു. അപ്പോൾ‍ അഗ്നിയെക്കാൾ  ശക്തി ‘മഴ’ ദൈവത്തിനാനെന്നും ഒരു കൂട്ടർ വിശ്വസിച്ചു. അങ്ങനെ ‘മഴ ദൈവക്കാർ’ മറ്റുള്ള ദൈവങ്ങളെ പരിഹസിക്കാൻ‍ തുടങ്ങി. തങ്ങളാണ് യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്തിയതെന്നും, ഈ മഴ ദൈവം കനിഞ്ഞാൽ‍ മാത്രമേ നമ്മുക്ക് ഭൂമിയിൽ ആഹാര സാധനങ്ങൾ വിളയിപ്പിക്കാനും, ദാഹിക്കുബോൾ കുടിക്കാനും സാധിക്കുകയുള്ളൂ എന്ന് മറ്റുള്ള മതക്കാരെ ഉപദേശിക്കാനും തുടങ്ങി.

ഇങ്ങനെയിരിക്കെ പെട്ടന്നൊരു കൊടിയ ‘കാറ്റ് ‘ അടിച്ചു. ആ കാറ്റിൽ മഴ മാറിപോയി. അപ്പോൾ‍ ‘മഴ ദൈവ ‘ വിശ്വാസികളിൽ ചിലർ‍ മഴയെക്കാൾ ശക്തിയുള്ള ‘കാറ്റിനെ’ ആരാധിക്കാൻ‍ തുടങ്ങി.

ഇങ്ങനെ അനുദിനം ഓരോ പുതിയ പുതിയ ദൈവങ്ങൾ‍ അവര്‍ക്കിടയിൽ‍ കടന്നുവന്നു. അങ്ങനെയിരിക്കെ ‘മല ദൈവകരുടെ’ വിശ്വാസം അകെ അട്ടിമറിച്ചുകൊണ്ട് ഒരു ‘പെരുച്ചാഴി’ (വലിയ എലി) അവര്‍ക്കിടയിൽ‍ കടന്നു വന്നു. നാളുകളായി എലിയുണ്ടാക്കിയ ഒരു ‘ദ്വാരം വലുതായി… വലുതായി വന്നുപ്പോൾ ആദ്യമായി ദൈവം എന്ന് തിരിച്ചറിഞ്ഞ ‘മലയുടെ’ അടിസ്ഥാനം ഇളകി മല ഇടിഞ്ഞുവീന്നു. അതോടെ മല ദൈവത്തിൽ നിന്നും പരിണമിച്ചുണ്ടായ ദൈവ വിശ്വാസങ്ങൾ എല്ലാം അകെ തകിടം മറിഞ്ഞു.

നാളുകളായി ജീവനില്ലാത്ത വസ്തുക്കൾ  ദൈവമായി കണ്ടിരുന്ന ജനത്തിന്നു ഇതാ…ഒരു പുതിയ ദൈവത്തെ കിട്ടി, ജീവനുള്ള ദൈവമായ ‘എലി ദൈവം’. അങ്ങനെ കുറേപേർ ഈ വിശ്വാസം ശരിയെന്നു വെച്ച്. പക്ഷെ ഈ വിശ്വാസം ഏറെ നീണ്ടുനിന്നില്ല. എലിയെ പിടിച്ച ‘പാമ്പും’, പാമ്പിനെ പിടിച്ച ‘ഗരുഡനും’ ദൈവമായി മാറി-മാറി വന്നു.

‘ഗരുഡ നു’ ശത്രുക്കൾ ആരും തന്നെ ഇല്ല. പക്ഷെ ഒരിക്കൽ ഒരു വേട്ടക്കാരനു ഉന്നം പിഴച്ചപ്പോൾ അമ്പേറ്റ ‘ഗരുഡൻ’ ചത്തുപോയി. അവിടെന്നുള്ള കാലഘട്ടങ്ങളിൽ ‘മനുഷ്യ ദൈവങ്ങൾ’ പ്രത്യഷപെട്ടു. എന്നാൽ ‍ മനുഷ്യ ദൈവങ്ങളും മരിച്ചുപോകുന്നതിനാൽ വിശ്വാസികൾ നിരാശരായി. ആ നിരാശ അങ്ങനെ തുടരുന്നു.

 

‘മനുഷ്യൻ ‘ തന്നെയാണ് ദൈവത്തിന്റെ മന്ദിരം. ആ മന്ദിരം, പാപമില്ലാതെ വിശുദ്ധിയോടെ കാത്തു സൂക്ഷിക്കുവാൻ ‍ മനുഷ്യൻ തയാറാകണം. എന്തെന്നാൽ ‍ വിശുദ്ധനായ ദൈവത്തിനു പര്‍ക്കുവാൻ വിശുദ്ധമായ ഒരു ഇടംതന്നെ വേണം.

പാപികളെ തേടിവന്നു, അവരെ സ്നേഹിച്ച യേശുക്രിസ്തു മാനവരാശിയുടെ പാപപരിഹാരത്തിനായി ക്രൂശിലേരി, മൂന്നാം നാൾ ഉയര്‍ത്തെഴുനെറ്റ് വീണ്ടും വരാമെന്നുര ചെയ്തു സ്വര്‍ഗത്തിലേക്ക് കയറിപോയി പാപമില്ലത്ത ക്രിസ്തു, സാക്ഷാൽ നമ്മുടെ പാപത്തെയും, രോഗത്തെയും  ക്രൂശിൽവഹിചു. ക്രൂശിലെ സ്നേഹത്താൽ മനുഷ്യനിലെ പാപത്തെ അകറ്റി, ദൈവത്തിനു വസിപ്പാനുള്ള നല്ലൊരു അലയവുമാക്കി തീര്‍ത്തു.

-ബിനു വടക്കുംചേരി

 

Comments are closed.