ചെറുകഥ: അച്ഛാ ദിൻ ആഗയ

83

[sg_popup id=”1″ event=”onload”][/sg_popup]രാവിലെ തന്നെ നോട്ടിഫികേഷൻ നോക്കി കസേരയിൽ ഇരുന്നു മൊബൈൽ ഫോൺ പിടിച്ചിരിക്കുന്ന മാത്യു അച്ചായനെ തേടി സഹധർമ്മിണിയായ ലില്ലിക്കുട്ടി ചായയുമായി വന്നു. ആരാ ഇവിടെ വന്നത്? ഒരു കരച്ചിലും, നിലവിളിയുമൊക്കെ കേട്ടല്ലോ??

അച്ചായൻ: അതോ…? അത്… ഒരു സഹോദരി ചുമ്മാ…. കരഞ്ഞുകൊണ്ട് വന്നതാണ്. എന്തോ ജോലി നഷ്ടപ്പെട്ടുവെന്നോ……. കുട്ടികൾ പട്ടിണിയാണെന്നോ….. ഓ.. ഇതൊക്കെ ഇവിടെ പതിവല്ലെ?

ലില്ലിക്കുട്ടി: എന്നിട്ട്….? എന്നിട്ടെന്ത്… പുള്ളികാരി പ്രാർത്ഥിച്ചിട്ടു അങ്ങ് പൊയ്. അങ്ങ് പോയ്… ഹും…. അല്ലേലും നിങ്ങൾ അപ്പനും മകനും ഒരു പോലയാ… ജീവിക്കാൻ അറിയില്ല… ഇതൊക്കെ കിട്ടുമ്പോൾ അല്ലെ കിട്ടു..? ഈ ആദർശം പറഞ്ഞിരുന്നിട്ടൊന്നും ഒരു കാര്യമില്ല.

ദേ… മനുഷ്യ….. കാക്ക അപ്പം കൊണ്ടുവരുന്ന കാലമൊക്കെ കഴിഞ്ഞു… വന്നു വന്നു ഇപ്പൊ കുബൂസിനു വരെ വിലകൂടാൻ പോകുകയാണ്. മാത്യു അച്ചായൻ ഒന്ന് ഞെട്ടി… ങ കുബൂസിനോ…? അതെപ്പോ…? അതുപിന്നെ…. നിനക്കറി യില്ലേ അപ്പച്ചൻ നീതി വിട്ടോന്നും ചെയ്യില്ല. ഇതെല്ലാം കേട്ട് ദേഷ്യം വന്ന ലില്ലിക്കുട്ടി എങ്കിൽ… നിങ്ങൾ കുറച്ചു നീതിയും, വിശ്വാസവും ആദർശവുമെല്ലാം കൂട്ടി ഇങ്ങോട്ട് കൊണ്ടുവാ…. ഞാൻ അത് ഉച്ചക്ക് പുയുങ്ങി തരാം, അത് ചമ്മന്തി കൂട്ടി കഴിച്ചാൽ നല്ല രുചിയായിരിക്കും.

ഇരുവരുടേയും സംസാരം ശ്രവിച്ചുകൊണ്ട് അപ്പച്ചൻ ഉപദേശി അകത്തു നിന്നു പുറത്തേക്ക് വന്നു.

ഉപദേശി: നിങ്ങൾ ഇപ്പോൾ പറഞ്ഞതൊക്കെ ഞാൻ അകത്തിരുന്നു കേൾക്കുന്നുണ്ടായിരുന്നു. ഉപദേശി മാത്യുവിന്റെ തോളിൽ തട്ടികൊണ്ടു പറഞ്ഞു മകനെ കുറച്ചു മുമ്പ് ഇവിടെ പ്രാർത്ഥിക്കുവാൻ വന്ന ആ സഹോദരിയുടെ വിഷമം നിനക്ക് നിസാരമായി തോന്നിയേക്കാം,
ഒരുപക്ഷെ അവരുടെ വാക്കുകളിൽ പുച്ഛവും തോന്നിയേക്കാം പക്ഷെ മകനെ ഒന്നോർക്കുക, നീ അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഒരുപക്ഷെ മൊബൈലിൽ Network കിട്ടാത്തതോ, battery നിൽക്കാത്തതുമാകാം പക്ഷെ ജീവിത നിലനിൽപ്പിനുവേണ്ടി പോരാടുന്നവരുടെ വേദനയും പ്രശ്നങ്ങളും നിനക്കു മനസിലാകണമെന്നില്ല.
പ്രത്യേകിച്ചു മറ്റു കുട്ടികളുടെ പ്രശ്നങ്ങൾ… നമ്മുടെ കുഞ്ഞുങ്ങളെ പോലെ മറ്റ് കുഞ്ഞുങ്ങളെയും സ്നേഹിക്കാൻ തുടങ്ങുമ്പോഴാണ്…. സഭക്കും, സമൂഹത്തിനും നല്ലൊരു തലമുറയെ വാർത്തെടുക്കുവാൻ കഴിയുന്നത് അപ്പച്ചൻ ലില്ലിക്കുട്ടിയെ നോക്കികൊണ്ട് തുടർന്നു മകളെ പാപം നിന്റെ വാതില്ക്കൽ കിടക്കുന്നു. നീ അതിനെ മറികടക്കണ്ടതാകുന്നു. ദ്രവ്യാഗഹും സകവിധദോഷങ്ങൾക്കും കാരണമാകയാൽ അത് വിട്ടു ഓടിപോവുക. ലോത്തിന്റെ ഭാര്യയുടെ അനുഭവം മറക്കരുത്.

പെട്ടന്നൊരു ഫോൺ കോൾ വന്നതും ലില്ലിക്കുട്ടി അച്ചായന്റെ കയ്യിലുള്ള മൊബൈൽ ഫോൺ വാങ്ങി ചെവിയിൽ വച്ച്,

“ഹലോ ……..” “ആണല്ലോ, ആദർഷിന്റെ മമ്മിയാ, ആരായിത് ?”

കൂട്ടുകാരാണോ… എന്തുപറ്റി..? അയ്യോ…? എപ്പോ…? പോലീസോ…? (ലില്ലിക്കുട്ടി നിലവിളിയോടെ കരയുന്നു…)

ഉപദേശി: എന്താ മക്കളെ…

ലില്ലിക്കുട്ടി: “നമ്മുടെ മോനെയും കൂട്ടുകാരെയും പോലീസ് പിടിച്ചെന്നു…. എന്തോ പണതട്ടിപ്പാണത്….”

ഉപദേശി: സമാധാനിക്കു നമ്മുക്ക് പ്രാർത്ഥിക്കാം….

മക്കളെ, നിങ്ങളുടെ പ്രവർത്തികളൊക്കെ ഞാൻ കുറെനാളായി ശ്രദ്ധിക്കുന്നുണ്ട്… ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിച്ചാൽ… അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല എന്നാണ് വചനം പറയുന്നത്. പണം കെടുത്തല്ല സ്നേഹവും, ശിക്ഷണവും, ദൈവഭയവും കൊടുത്താണ് വളർത്തേണ്ടത്.

നമ്മൾ എന്തെല്ലാം നേടിയാലും നമ്മുടെ തലമുറകൾ നഷ്ടപ്പെട്ടാൽ…. അയ്യോ കഷ്ടം. ഇതുപോലെ അനേകം കുഞ്ഞുങ്ങൾ പണത്തിനും അൽപ്പ നേരത്തെ സന്തോഷത്തിനു വേണ്ടിയും തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ട്, അപ്പോൾ തന്നെ ഒരു നേരത്തെ ആഹാരംപോലും ലഭിക്കാതെ തെരുവിൽ അലയുന്ന കുഞ്ഞുങ്ങളുമുണ്ട്. അവരെയും നാം തേടണം. അതിന് ഇതൊരു കാരണമാകട്ടെ.

ഭാവിയെക്കുറിച്ചുള്ള ആശങ്കയും, പണത്തോടും ഈ ലോകത്തോടുമുള്ള ആശയിൽ മുഴുകിയ മാത്യുവും ലില്ലിക്കുട്ടിയും തങ്ങളുടെ കുടുംബത്തിന്റെ വിടുതലിനായി അപ്പച്ചനോടൊപ്പം ദൈവസന്നിധിയിൽ സമയങ്ങൾ ചിലവഴിക്കുകയും അതുമൂലം വിടുതൽ പ്രാപിച്ച അവർ ദൈവീക വേലക്കായി തങ്ങളെതന്നെ പൂർണ്ണമായി സമർപ്പിക്കുകയും പ്രത്യേകിച്ച് കുട്ടികളുടെ ഇടയിലുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ട് അവർ പുറപ്പെട്ടു…

പുതിയ ചിന്തയോടെ അവർ ഇതാ സമൂഹത്തിലേക്ക്…

-ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക:

For more visits: https://www.binuvadakkencherry.com