എഡിറ്റോറിയൽ: ക്രിസ്മസ് ഡിസംബർ 25 നോ ??

യേശുവിന്റെ ജനനം ലോക ചരിത്രത്ത “ബി.സി” എന്നും “ഏ.ഡി’ എന്നും രണ്ടായി തിരിച്ചു. ക്രിസ്തുവിനു മുൻപുള്ള ചരിത്രകാലത്ത് ബി.സി. അഥവാ Before christ എന്നും കിസ് തുവിനു ശേഷമുള്ള കാലത്തെ Anno Domini എന്നും പറയുന്നു. Anno Domini എന്ന വാക്കിന് നമ്മുടെ കർത്താവിന്റെ വർഷം എന്നർത്ഥം.

യേശുവിന്റെ ജനനം ഡിസംബർ 25-ാം തീയ്യതി ആണെന്നതിനു വേദപുസ്തകത്തിൽ ഒരു സൂചനയുമില്ല. ക്രിസ്തീയ സാഹിത്യത്തിൽ ഇതു സംബന്ധിച്ച ആദ്യപരാമർശം അലക്സാണ്ടിയായിലെ ക്ലൈമന്റിന്റെതാണ് (ഏ.ഡി 180). താൻ പറയുന്നത് യേശുവിന്റെ ജനനതീയ്യതി ഏപ്രിൽ 22 ആയിരിക്കുമെന്നാണ്. മറ്റു ചിലർ മെയ് 20 ആണെന്നും പറയുന്നുണ്ട്. ചില  പൗരസ്ത്യ സഭകൾ ജനുവരി 6 ആണ് ജനനതീയ്യതിയെന്നു പറയുന്നു. അതിനുകാരണം ഒന്നാം ആദാം സൃഷ്ടിയുടെ 6 – ാം ദിനം സൃഷ്ടിക്കപ്പെട്ടെങ്കിൽ രണ്ടാം ആദാം വർഷത്തിന്റെ 6-ാം തീയ്യതി ജനിച്ചിരി ക്കണം, ആർമീനിയർ സഭ അങ്ങനെയാണ് ആചരി ക്കുന്നത്.

ഡിസംബർ 25 എന്ന വിശ്വാസം 4 – ാം നൂറ്റാണ്ടിൽ കോൺസ്റ്റന്റയിൻ എന്ന റോമാ ചക്രവർ ത്തിയുടെ കാലത്ത് ഉടലെടുത്തതാണ്. റോമിന്റെ പ്രാബല്യമാണ് അതിനു അംഗീകാരം ഉണ്ടാക്കിയത്.

അപ്പൊസ്തലിക സഭാ പൂർണ്ണമായും റോമൻ സഭ ആയിതീർന്നപ്പോൾ ദൈവസഭയുടെ “കാതോലികത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കുവാൻ റോമൻ കത്തോലിക്ക സഭാ എന്ന നാമവും സ്വീകരിച്ചു. റോമൻ മതത്തിന്റെ ആചാരങ്ങളും, പാരമ്പര്യങ്ങളും കത്തോലിക്ക സഭയിൽ സ്വീകാരമായപ്പോൾ ഡിസംബർ 25-ന് ആ ചരിച്ചിരുന്ന സൂര്യദേവന്റെ തിരുനാൾ ക്രിസ്തുവിന്റെ ജനനതിരുനാളായി ആചരിക്കുവാൻ ആരംഭിച്ചു. (തിരുസഭാ ചരിത്രം, പേജ് 263)

ഡിസം ബർ 25 ന് യേശു ജനിച്ചതാന്നെന്ന് ബൈബിളിലോ മറ്റു ചരിത്രപുസ്തകങ്ങളിലോ എഴുതിയിട്ടില്ല. ഒക്ടോബർ മുതൽ മാർച്ച് വരെ അവിടുത്തെ രാജ്യങ്ങളിൽ അതിശൈത്യമാണ്. അതിനാൽ ഇടയന്മാർ വെളിയിൽ ഇറങ്ങിയിരുന്നില്ല പക്ഷേ ബൈബ ളിൽ ലൂക്കോസ് 2- 8- 14 വരെ രേഖപ്പെടുത്തിയിരക്കുന്നത് ആട്ടിൻകൂട്ടത്തെ കാവൽ കാത്തു വെളിയിൽ പാർത്ത ഇടയന്മാർക്ക് ദൂതൻ പ്രത്യക്ഷപ്പെടുകയും യേശുവിന്റെ ജനനത്തെ പറ്റി വിവരിക്കുകയും ചെയ്യുന്നതുകാണാം. ഇതിൽ നിന്നു ഒരുകാര്യം വ്യക്തമാണ്, ഡിസംബറിൽ അല്ല യേശു ജനിച്ചത്.

AD.306 307 – ൽ റോമിലെ കോൺസ്റ്റന്റയിൽ ചക്രവർത്തി ക്രിസ്ത്യാനിയായി തീർന്നതിനാൽ താൻ റോമിലെ സൂര്യദേവന്റെ ജന്മദിവസമായി കണക്കാക്കിയിരുന്ന ഡിസംബർ 25, ക്രിസ്തുവിന്റെ ജന്മനാളായി ആ ഘോഷിക്കുവാൻ തീരുമാനിക്കുകയും അത് ഏഡി 354 മുതൽ നടപ്പിലാക്കുകയും ചെയ്തു.

ഇന്ന് കിസ്ത്യാനികളുടെയിടയിൽ കാണുന്ന ഇത്തരം ആചാരങ്ങളും പെരുന്നാളുകളും പൗരോഹിത്യഭരണവും എല്ലാം കോൺ സ്റ്റന്റയിന്റെ കാലം മുതലാണ് നടപ്പിൽ വന്നത്.

മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കില്ല എന്ന ക്രിസ്തുവിന്റെ വാക്കിനെ ലംഘിച്ചു മദ്യവിൽപ്പനയുടെ റെക്കോഡുകൾ തകർത്തു ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ അത് ക്രിസ്തു ഇല്ലാത്ത ക്രിസ്മസ് എന്നാണ് വിളിച്ചറി യിക്കുന്നത്.

ക്രിസ്തുമസ് ആഘോഷിച്ചതുകൊണ്ട് ഒരുവൻ ക്രിസ്ത്യാനിയാകില്ല. യഥാർത്ഥ ക്രിസ്തുവിന്റെ അനുയായികൾ യേശുവിന്റെ സ്നേഹവും സ്വഭാവവും അനുകരിക്കുന്നവരായിരിക്കണം. അവരിൽ കിസ്തുവിന്റെ ത്യാഗം സ്ഫുരിക്കണം അവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. അവർ പാടും “ലോകം എനിക്കുവേണ്ട്, ലോകത്തിനിമ്പം വേണ്ട പോകണം യേശുവിൻ പാദനോക്കി…”

-ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: https://play.google.com/store/books/details?id=VA1ADwAAQBAJ

For more visits: https://www.binuvadakkencherry.com

Comments are closed.