ചെറുകഥ: പന നല്‍കിയ പാഠം

പന നല്കിയ പാഠം

രജിസ്ട്രേഷൻ എല്ലാം തീർന്നില്ലേ...?”

ഉം…”

അപ്പോ നമ്മൾ പറഞ്ഞ വാക്ക് പാലിച്ച്, കോയ ഇജ്ജ് ബണ്ടി ബിട്

നാലു വൃത്ത്യങ്ങൾ പിണഞ്ഞുകിടക്കുന്ന മുദ്രയുള്ള കാറിൽ കേറി ഹാജിയാർ ചീ റിപാഞ്ഞു.

നിന്നോട് അസൂയ തോന്നുന്നു, എന്നാലും ഈ കാണുന്ന പറമ്പും, നല്ലൊരു വീടും ചുളു വിലയിൽ അല്ലെ, യിങ്ങള് ഹാജിയരിന്റെ കൈയിന്നു അടിച്ചുമാറ്റിയത് ?“

ചായ കുടിക്കുന്നിടയിൽ ലോറൻസ് പറഞ്ഞു.

മാത്യു – “നീ ഒന്ന് പോടാകഴിഞ്ഞ കാലത്ത് കഷ്ട്ടപെട്ടതിനു ദൈവം തന്ന ദാനമാണ് ഈ വീട്

“ഗെടിയെ, യിങ്ങളുടെ ടൈം തെളിഞ്ഞുട്ടാ… അല്ലാതെ മ്മടെ ഹാജിയാരോന്നും പെട്ടന്ന് സ്ഥലം കൈയൂരുന്ന ആളല്ല”

ചായകടയിലെ കാശും കൊടുത്ത് ലോറൻസിനോട് വിട പറഞ്ഞു മാത്യൂ നടന്നു നീങ്ങി.

ലോറൻസ് പറഞ്ഞപോലെ മാത്യുവിനു നല്ലൊരു വീടാന്നു കിട്ടിത്. അതുകൊണ്ടുതന്നെ ആരെയും അറിയിക്കാതെ പെട്ടന്ന് രജിസ്ട്രേഷൻ ‍ നടത്തി. മാത്യൂസ്‌ തന്റെ പുതിയതായി വാങ്ങിയ സ്ഥലത്തേക്ക് യാത്ര തിരിച്ചു. പൂട്ടിയിട്ട ഗെയ്റ്റിന്റെ മുന്നിൽ ‍എത്തി.

മഴവെള്ളം വീന്നു തുരുമ്പിച്ച പൂട്ടും തുറന്നു താൻ സ്വന്തമാക്കിയ ഇരുനിലക്കെട്ടിടത്തിലേക്ക് തലപൊക്കി നോക്കികൊണ്ട് മാത്യൂസ്‌ അല്‍പ്പനേരം നിന്നു.  വെള്ളത്തിന്റെ ഒരു അസൗകര്യം ഉണ്ട്, അതൊരു ഒരു ബോർ – വെൽ‍ അടിച്ചാൽ മതിയാകും. എന്തെങ്കിലുമൊക്കെ കുറവില്ലാതെ കാഷ് കുറവിനു ഒരു സ്ഥലം കിട്ടോ?? മാത്യൂസ്‌ മനസ്സിൽ ‍ മന്ത്രിച്ചു.

ആരാ, പുതിയ ക്കാരനാണോ…?

അതെ, നിങ്ങളാര?”

ഞാൻ അയൽവാസി യാ…”

മാത്യൂസ്‌ – “പരിചയപെട്ടത്തിൽ സന്തോഷം

നിങ്ങൾ എപ്പോയാ താമസമാക്കുന്നെ…?”

വെള്ളത്തിനുള്ള ഒരു പോംവഴി കണ്ടിട്ടാ കാമെന്നു കരുതി, ഒരു ബോർവെൽ‍ അടിക്കണം

“ഹഹ… (പരിഹാസത്തോടെ അയൽവാസി ചിരിച്ചു) എന്റെ ചേട്ടാ ഇവിടെ മൂന്നു സ്ഥലത്ത് ബോർവെൽ‍ അടിച്ചതാ, എന്നിട്ടും വെള്ളമില്ല, പിന്നെ ഹാജിയാർ കൊണ്ട് വരാത്ത ‘സ്ഥാനം നോട്ടക്കാർ’ ഇല്ല എന്നുവേണം പറയാൻ.

പുളികൊമ്പുകൊണ്ട് വെള്ളത്തിന്റെ സ്ഥാനം നോക്കുന്നവർ, സ്വർണ്ണ ചങ്ങലകൊണ്ട് സ്ഥാനം നോക്കുന്നവർ, അങ്ങനെയങ്ങനെ ഈ സ്ഥലത്ത് ഉറവയില്ല, ആകെക്കൂടിയുള്ളത് ദാ… കാണുന്ന പന മാത്രം.”

“ഒത്തിരിയൊത്തിരി സ്‌നേഹിച്ചോരെല്ലാം ഒത്തിരി നൊമ്പരം തന്നിടുമ്പോൾ…”

റിംഗ്‌ടോൺ കേട്ടപ്പോൾ ലോറൻസ് മൊബൈൽ ഫോൺ എടുത്തു നോക്കി,

‘Mathew Achayan Calling’

“ഹലോ.., എന്തുട്ടടാ”

“നീ ഒന്ന് പെട്ടന്ന്, ഞാൻ ‍ വാങ്ങിയ വീട്ടിക്ക് വന്നെ…”

“ഹലോ…ഹലോ…”

“കു..ക്കു …കു…”

മാത്യുവിന്റെ വിളികേട്ട് എത്തിയ ലോറൻസിനെ കാര്യങ്ങൾ എല്ലാം ബോധ്യപെടുത്തി.

കേട്ടതും ലോറൻസ് – “ഞാനപ്പളെ വിചാരിച്ചാണ്ഹാജിയാർ നമ്മിക്കിട്ടു പണിതതാണെന്ന്, എന്നിട്ടും ഈ പന നിൽക്കുന്ന പോലെ അല്ലെ ഹാജിയാർ നിൽക്കുന്നെ?”

“നീ എന്താ പറഞ്ഞുവരുന്നെ?”

ലോറൻസ്‌ – “അല്ല, ദുഷ്ട്ടന്മാർ പനപോലെ വളരുമെന്നലെ ന്മ്മടെ ബൈബിൾ പറയണേ

നീ വെറുതെ പോട്ടത്തരമൊന്നും പറയാതെ, ദുഷ്ട്ടൻ അല്ല നീതിമാനാണ് പനപോലെ തഴക്കുമെന്നു ബൈബിൾ പറയുന്നേ

പിരിമുറക്കത്തോടും, വ്യസനത്തോടും മാത്യു മലർന്നുകിടന്ന ഗേറ്റ് പൂട്ടികൊണ്ട് അവിടെന്നിറങ്ങി…

വീട്ടിൽ ചെന്ന് താൻ പലയാവർത്തി ചിന്തിക്കാൻ തുടങ്ങി… സങ്കീ: 92:12 ൽ പറയുന്നത് ‘നീതിമാൻ പനപോലെ തഴയക്കും ‘ എന്നാണലോ, എന്താ ഈ പനക്കിത്രെ പ്രത്യേകത??

“ചേട്ടാ… അത്താഴം വിളമ്പി വെച്ചിട്ടുണ്ട് “

സഹധർമ്മനി ലില്ലിക്കുട്ടിയുടെ വിളി കേട്ടിലെന്നു നടിച്ചു ഇരിക്കുന്ന മാത്യൂസിനെ തേടി തന്റെ അമ്മിച്ചി വന്നു,

മോനെ എന്താ നിന്റെ പ്രശ്നം??”

“(അല്‍പ്പം ദേഷ്യത്തോടെ) പന..”

അമ്മച്ചി കാര്യങ്ങളെല്ലാം ആരാഞ്ഞുകൊണ്ട് പറഞ്ഞു, “മാത്യു നീ നാളെ തന്നെ ആ പന മുറിക്കണം, എന്നിട്ട് അവിടെ ഒരു കിണർ‍ കുഴിക്കണം അതോടെ നിന്റെ പ്രശ്നംമാരുടാ…. നീ വന്നു ചോറ് കഴിക്ക്”

പന മുറിച്ചു കിണർ കുഴിക്കണോ??”

എന്തായാലും മാത്യൂ അമ്മച്ചി പറഞ്ഞപോലെ ചെയ്തു, തന്റെ കിണറിൽ ‍നീരുറവയും കണ്ടെത്തി”

 

ഇപ്പൊൾ മാത്യൂസിനറിയാം, എന്തുകൊണ്ടാണ് നീതിമാൻ പനപോലെ‘ തഴക്കുമെനുള്ളതിന്റെ രഹസ്യം!

 

വാൽകഷ്ണം: സങ്കീർത്തനം 37: 35, 36

-ബിനു വടക്കുംചേരി

 

Comments are closed.