ചെറുകഥ: മരുഭൂമിയിലെ കാല്‍പ്പാടുകൾ

 ബാല്യം മുതല്‍ പ്രതികൂലങ്ങളെ കണ്ടു അവയെ ഓരോന്നായി തരണംചെയ്യാന്‍ ശ്രമിക്കുന്നിടയില്‍ ഞാനും അറിയാതെ വളര്‍ന്നുപോയി. ജീവിത യഥാര്‍ത്ഥങ്ങളോട് പൊരുതുവാന്‍ എനിക്കു കെട്ടേണ്ടി വന്ന വേഷമാണ് ‘പ്രവാസി’. പ്രവാസത്തിന്റെ ചൂടേറിയ മരുഭൂയാത്രയില്‍ ചുട്ടുപൊള്ളുന്ന അനുഭവങ്ങള്‍ ഒരു വേര്‍പിരിയാത്ത സുഹൃത്തിനെ പോലെയാണ് .

ഒരു ഓഫ്‌ ഡേ!

കുവൈറ്റിലെ മരുഭൂമിയില്‍ കൂടി ഒരു പഥിക യാത്രക്കു ഞാന്‍ ഒരുങ്ങി. അങ്ങനെ വിജിനമായ മരുഭൂയാത്രയില്‍ പലതും ഓര്‍ത്തും ഞാൻ
മന്ദം മന്ദം …നടന്നു നീങ്ങി… ഒപ്പം എന്നെ പലപ്പോഴും ആശ്വാസിപ്പിച്ച പാട്ടും മൂളി,


ക്ലേശം വരും നേരം എല്ലാം
ക്രൂശില്‍ എന്‍ പ്രശംസയായി
യേശു കൂടെ ഉണ്ടെന്നാക്കിൽ
തുംബമെല്ലാം ഇമ്പമാം …”

 

എന്‍റെ മനസ്സില്‍നിന്നു പലവിധമായ ചോദ്യങ്ങൾ ഉയര്‍ന്നു….
” കർത്താവേ, കഷ്ടങ്ങളില്‍ ഏറ്റവും അടുത്ത തുണയായ അങ്ങ് എന്തുകൊണ്ട് എന്‍റെ കഷ്ടങ്ങൾ കാണുന്നില്ല …?

അങ്ങ് എന്നോട് കൂടെ ഇല്ലേ..?

ഇങ്ങനെ, മനക്ലേശ തരംഗത്താല്‍ ദുഖസാഗരത്തില്‍ മുങ്ങിയ യാത്രക്കിടയില്‍ പെട്ടന്നൊരു ശബ്ദം ഞാന്‍ കേട്ടു ..

മകനെ, ഞാന്‍ നിന്നോടു കൂടെ ഉണ്ട്, നീ പിന്നിട്ട വഴിയിൽ എന്റെ കാല്‍പ്പാടുകള്‍ കാണാം

ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ കാല്‍പ്പാടുകൾ, ആ മണലാരണ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. ഞാൻ ആ ശബ്ദത്തോട് മറുപടി പറഞ്ഞു

ഇത് ഞാന്‍ നടന്നപ്പോള്‍ ഉണ്ടായ കാല്‍പ്പാടുകള്‍ ആണ്

വീണ്ടും ആ ശബ്ദം എന്നോട് പറഞ്ഞു “അല്ല, കുഞ്ഞേ ആ കാല്‍പ്പാടുകള്‍ എന്‍റെതാണ് “. ഞാൻ ആ കാല്‍പ്പാടുകൾ‍ എന്‍റെ പാദം വെച്ചു നോക്കി… സത്യം!!

ഇതു എന്‍റെ കാല്‍പ്പാടുകൾ അല്ല..! പക്ഷെ ഈ വഴിയില്‍കൂടിയാണ് ഞാന്‍ യാത്ര ചെയ്യ്തതും,

അപ്പോള്‍ എന്‍റെ കാല്‍പ്പാടുകൾ എവിടെ?
ഒന്നും മനസിലാകാതെ നില്‍ക്കുമ്പോള്‍ അവസാനമായി ആ ശബ്ദം വീണ്ടും ഞാന്‍ കേട്ടു…

“കുഞ്ഞേ, നിന്‍റെ മരുഭൂയാത്രയില്‍ നിന്നെ വഹിച്ചത് എന്‍റെ കരങ്ങള്‍ ആയതിനാല്‍ അതു നിന്റെ അല്ല എന്‍റെ കാല്‍പ്പാടുകള്‍ ആണ് ”

ഹോ…. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. എന്റെ സങ്കടങ്ങള്‍ എല്ലാം മാറി…. കഷ്ടതയില്‍ കരുതുന്ന ദൈവത്തെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോര….
ഞാന്‍ ആ കാല്‍പ്പാടുകളിളുടെ തിരികെ നടന്നു…..

ഒപ്പം ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിച്ച എന്റെ ദുഖങ്ങള്‍ക്ക് നന്ദിയും രേഖഘപെടുത്തി.

ഇങ്ങനെ സന്തോഷം കൊണ്ട് മടക്ക യാത്ര ചെയ്യുനിടയില്‍ വീണ്ടും ഒരു ശബ്ദം കേട്ടു…. അതൊരു പാട്ടായിരുന്നു … “by the rivers of babylon….”

ഹേയ് ! ഇതെന്റെ മൊബൈല്‍ റിംഗ്‌ടോണ്‍ ആണലോ? ഹ..ഹാ.. സംഭവം സത്യമാന്നു. എന്റെ നിദ്രയെ കളങ്കപെടുത്തിയ മൊബൈല്‍ഫോണ്‍ ‘സ്വിച്ച് ഓഫ്‌ ‘ ചെയ്തു വീണ്ടും ഞാന്‍ കിടന്നു….. മറ്റൊരു ഭാവന സ്വപ്നം കാണാൻ.

– ബി.വി

Comments are closed.