ഭാവന: സമര്‍പ്പണ സൂചി

 ഇതാ, ‘യോപ്പ’ പട്ടണത്തിലെ ഒരു കൊച്ചു ഭവനത്തിൽ നിന്നും പ്രാര്‍ത്ഥിക്കുന്ന ഒരു ശിഷ്യയുടെ സ്വരം കേള്‍ക്കാം; എന്താണ് അവളുടെ പ്രാര്‍ത്ഥന?

കര്‍ത്താവേ അങ്ങയുടെ നാമമഹത്വത്തിനായി എന്നെ ഉപയോഗിക്കണമേ“. പ്രാര്‍ത്ഥന നീണ്ടപ്പോൾ അവളുടെ പ്രാര്‍ത്ഥനമുറയിൽ ഇതാ മറ്റൊരു ശബ്ദം. ഭൂമിയിൽ എങ്ങും ഇതുവരെ കേട്ടിട്ടില്ലത്ത ഒരു ശബ്ദം!

“തബീഥ…, എന്റെ പ്രിയ ദാസിയെ, നിന്റെ കൈയിൽ എന്തുണ്ട് ?”

തുന്നുവാൻ മാത്രം അറിയാവുന്ന അവളുടെ ഉത്തരം “സൂചി” എന്നായിരുന്നതിനാൽ അതിശയോക്തിയൊന്നുമില്ല.

നാളുകള്‍ക്ക് ശേഷം…

ഇതാ, യോപ്പയിൽ ജനങ്ങൾ തടിച്ചുകൂടിയിരിക്കുന്നു. കുറെ വിധവമാർ കരയുന്നത് കാണാം.

“എന്ത് പറ്റി” ആള്‍കൂട്ടത്തിൽ ആരോ ചോദിച്ചു…

“ദീനം പിടിച്ചു തബിഥ.., അവൾ മരിച്ചു”.

ഈ വാര്‍ത്തയുമായി രണ്ടുപേർ സമീപപട്ടണമായ ലൂദയിലുണ്ടായിരുന്ന പത്രോസിന്റെ അടുക്കലേക്കു എത്തി. ഉടനെതന്നെ പത്രോസ് അവരോടൊപ്പം യോപ്പയിലേക്ക് യാത്ര തിരിച്ചു. അവിടെയെത്തിയ പ്പോൾ, അവർ പത്രോസിനെ അവളെ കിടത്തിയ മാളികമുറിയിലേക്ക് കൊണ്ടുപോയി.

അവിടെയിതാ, കുറെ കുപ്പായങ്ങളും, ഉടുപ്പുകളും പിടിച്ചുകൊണ്ട് കുറെ വിധവമാർ തബീഥയുടെ മൃതശരിരത്തിനു ചുറ്റും കരഞ്ഞുകൊണ്ട്‌ നില്‍ക്കുന്നു. അവരോട് പുറത്തുപോകുവാൻ പറഞ്ഞതിന്ശേഷം പത്രോസ് പ്രാര്‍ത്ഥനയോടെ മുട്ടുകുത്തി ശവത്തിന്റെ നേരെതിരിഞ്ഞുകൊണ്ട്

തബീഥയെ എഴുന്നേല്‍ക്കുക” എന്ന് പറഞ്ഞതും അവൾ ‍കണ്ണുകൾ തുറന്നു. അടഞ്ഞ മാളികയുടെ കതകു തുറന്നു, പുറത്തു ആള്‍ക്കൂട്ടം കാണാം. അവൾ ജീവനോടെ നില്‍ക്കുന്നത് കണ്ടിട്ട് വിശുദ്ധന്മാർ ദൈവത്തിനു മഹത്വപെടുത്തി…, സന്തോഷംപൂണ്ട വിധവമാരുടെ നേത്രത്തില്‍നിന്നും ധാരയായി ഒഴുകിയ കണ്ണീര്‍തുള്ളികൾ ‘തബീഥ’ തങ്ങള്‍ക്കായി തുന്നികൊടുത്ത കുപ്പയങ്ങളെ നനച്ചു.

അശരണരായവര്‍ക്ക് ഒരു സഹായമായി തബീഥയുടെ ‘സൂചി’ മാറിയപ്പോൾ, സല്‍പ്രവത്തികളും ധര്‍മ്മങ്ങളും ചെയുവാൻ ദൈവം അവളെ ബലപെടുത്തി. ആ എളിയവര്‍ക്ക് ചെയ്തതതെല്ലാം കര്‍ത്തവിനായി തീര്‍ന്നു. അനേകര്‍ക്കിടയിൽ ദൈവത്തിന്റെ ഉത്തമസാക്ഷിയായി ജീവിക്കുവാൻ അവള്‍ക്കു കഴിഞ്ഞു.

സമര്‍പ്പണമുണ്ടെങ്കിൽ നമ്മുടെ കൈയിൽ‍ ഉള്ള ചെറിയ വസ്തുപോലും സമൂഹത്തിനു വലിയൊരു ആശ്വാസമാകം, അനേകരുടെ വേദനകൾ ഒപ്പിയെടുക്കുവാൻ‍ കഴിഞ്ഞേക്കാം. ഈ നൂറ്റാണ്ടിൽ നാം കണ്ട താബീഥയാകം ‘മദർ തെരേസ’, അന്ധകാരം നിറഞ്ഞ ലോകത്തിൽ‍ ഒരു വെളിച്ചമായി മറ്റുള്ളവര്‍ക്കായി ഉരുകിയ ഒരു മെഴുകുതിരി.

ഈ നാളുകളിൽ തബീഥയെപോലെ നല്ല ശിക്ഷരായി എളിയ പ്രവര്‍ത്തനങ്ങളിലൂടെ ദൈവത്തെ മഹത്വപെടുത്തുവാൻ നമ്മുക്ക് ഇടയാക്കട്ടെ!

വാല്‍കഷണം: സ്നേഹം ഉണ്ടായാൽ മാത്രംപോര അത് മറ്റുള്ളവരെ അറിയിക്കാത്തക്ക രീതിയിൽപ്രകടിപ്പിക്കണം, എങ്കിലേ അവരുടെ സ്നേഹം തിരിച്ചു കിട്ടു.

ബി.വി

Comments are closed.