വാർത്തക്കപ്പുറം: നയങ്ങൾ മാറുബോൾ‍

88

ദ്യനയത്തിൽ സര്‍ക്കാരിനു എത്ര നഷ്ട്ടമുണ്ടയാലും അതില്‍നിന്നും ഒട്ടും പിന്നോട്ട് പോകുകയിലെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരിക്കാണ് മുഖ്യമന്ത്രി ശ്രി ഉമ്മന്‍ചാണ്ടി. ലഹരി വിരുദ്ധവും ലഹരി മുക്ത്തവുമായ ഒരു സമുഹം എന്ന ആശയത്തിലേക്കുള്ള സര്‍ക്കാരിന്റെ കാല്‍വെപ്പ് സ്വാഗതര്‍ഹാമാണ്. മദ്യം ഒഴുകുന്ന ഗോവപോല്ലുള്ള സംസ്ഥാനങ്ങളിൽ‍ മദ്യപിച്ചു വഴിയോരങ്ങളിൽ‍ ആരും കിടക്കുന്നത് കാണാറില്ല എന്നാൽ കേരളത്തിലെ സ്ഥിയോ ദയനീയം തന്നെ.

ഇന്ത്യൻ ‍ഭരണഘടനയിൽ ഹാനികരമായ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം തടയിടാൻ ‍നിര്‍ദേശമുണ്ട്. മദ്യനയം നടപ്പിലാക്കുബോൾ വ്യാജമദ്യം രംഗത്തെത്തിയാൽ ‍അതിനെയും കര്‍ശനമായി നേരിടേണ്ടത് സർക്കാരിന്റെ മുന്നിലെ വെല്ലുവിളികളിൽ ഒന്നാണ്.

മദ്യപാനം ഒരുവന്റെ അര്യോഗത്തെ നശിപ്പിക്കുകയും, കുടുംബ ബന്ധത്തിൽ ‍വിള്ളല്‍വീഴുത്തന്ന സാമൂഹ്യ തിന്മയാന്നുയെന്ന് തിരിച്ചറിഞ്ഞുകൊണ്ട് മദ്യവ്യവസായത്തിലൂടെ സര്‍ക്കാർ ‍ഗജനാവിലേക്ക് ഒഴുകിയെത്തിയിരുന്ന പണത്തിന്റെ കുത്തൊഴുക്കു കുറഞ്ഞാലും മദ്യവിപത്തിലൂടെ സമുഹത്തിന്റെ അധപധനത്തിനു ഒരു പരുതിവരെ തടയിടാൻ കഴിഞ്ഞെക്കാം എന്ന് സര്‍ക്കാർ കരുതുകയും കൂടാതെ സമ്പൂര്‍ണ്ണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുക എന്ന ലക്ഷ്യം ഉള്‍ക്കൊണ്ട്‌ തുടര്‍നടപടികൾ സ്വീകരിചതു നന്നായി.

മുതിര്‍ന്നവർ വിശേഷദിവസങ്ങളിൽ മദ്യപിച്ചിരുന്ന അവസ്ഥകൾ മാറി, ഇന്ന് മുതിര്‍ന്നവർ മുതൽ യുവാക്കല്‍ക്കിടയിലും മദ്യം നിത്യയുപയോഗ സാധനങ്ങളിൽ‍ ഒന്നായിമാറി. ഇന്ന് ഹോസ്റ്റലിൽ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ‘ബിയർ‍’ ഒരു ഹരമാണത്രെ.

മദ്യം മനുഷ്യനെ പാപത്തിന്റെ പാതകളിലേക്കു ക്ഷണത്തിൽ തള്ളിവിടുന്ന ഒന്നാണ്. വീഞ്ഞ്കുടിച്ചു നേരംവൈകിയിരിക്കുന്നവര്‍ക്കും, മദ്യം അന്വേഷിച്ചു പോകുന്നവര്‍ക്കും കഷ്ട്ടം, സങ്കടം, കലഹം, ആവലാതി, അനാവശ്യമായ മുറിവുകൾ, കണ്‍ചുവപ്പ് ഉണ്ടാകുമെന്ന് തിരുവചനത്തിൽ കാണാം.

ലഹരിയിൽ മത്തുപിടിച്ച് സ്വന്തം പുത്രിമാരെ തിരിച്ചറിയാൻ കഴിയാതെ ലോത്ത് അവരുമായി പാപം ചെയ്തു. മദ്യത്തിൽ ദ്രിഷ്ട്ടി പതിച്ചാൽ ഒടുവിൽ അത് സര്‍പ്പംപോലെ കടിക്കുകയും അണലിപോലെ കൊത്തുകയും ചെയ്യും (സാദൃ 23:32) എന്ന് ബൈബിൾ മുന്നറിയിപ്പ് നല്ക്കുന്നു.

കുടുംബങ്ങളുടെ അടിത്തറയിളക്കിയ പുരോഗമന സംസ്കാരത്തിന്റെ ഭാഗമായ മദ്യം സമൂഹത്തിൽ നിന്നും നിരോധിക്കാൻ‍ സര്‍ക്കാർ കാട്ടിയ ധൈര്യം പ്രശംസീനിയമാണ്. ഗജനാവ് കാലിയാകുബോൾ വികസന പ്രവര്‍ത്തനങ്ങൾ‍ നിന്നുപോകും എന്ന് ചിന്തിക്കുന്നവരോട് ഒരു വാക്ക്,

ആദ്യം കുടുംബം നന്നാവട്ടെ എന്നിട്ടാവാം സമൂഹം.

നല്ല കുടുംബങ്ങള്‍ക്ക് നല്ലൊരു സമൂഹത്തെ കേട്ടിപണിയുവാൻ‍ സാധിക്കും എന്നതിൽ ഇരുപക്ഷമില്ല.  മദ്യനയത്തിൽ‍ സര്‍ക്കാരിനു വരുമാനം കുറയുബോൾ അവ കണ്ടെത്താൻ സാധനങ്ങളുടെമേൽ‍ നികുതി വര്‍ദ്ധന ചുമത്തുന്നത് സാധാരണകാരെ ബാധിക്കാത്ത രീതിയിൽ ആലോചിച്ചു തീരുമാനങ്ങള്‍ എടുക്കണം എന്നാണ് എന്റെ അഭ്യർത്ഥന.

-ബിനു വടക്കുംചേരി