ഭാവന: ചാരുവാൻ ഒരാൾ 

  അങ്ങനെ സഹോദരിമാരുടെ സാക്ഷ്യം അവസാനിച്ചു. ഇനി സഹോദരന്‍മാരുടെ ഊഴമാണ്. ഒരു പാട്ടോടെ കൊച്ചു സഹോദരൻ സാക്ഷ്യത്തിനായി ഏഴുനേറ്റു.

ആരും ഇല്ല നീ ഒഴികെ ചാരുവാൻ ഒരാൾപാരിൽ എൻ പ്രിയ ….”

പാട്ടിനു ശേഷം പതിവു സാക്ഷ്യഡയലോഗിൽ ചില വ്യത്യാസങ്ങൾ വരുത്തി ‘നല്ലവനും വല്ലഭനും’ മായ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടും തന്‍റെ നിലനില്‍പ്പിനായി പ്രാര്‍ത്ഥന അപേഷിച്ചുകൊണ്ടും  കൊച്ചു സഹോദരൻ സക്ഷ്യത്തിൽ ‍നിന്നും വിരമിച്ചു.

ഈ സക്ഷ്യത്തെ വെറും ഒരു സാധാരണ സക്ഷ്യമായി കാണുവാൻ ‍ ഉപദേശിക്കു കയിയുമായിരുനില്ല കാരണം പതിവു സക്ഷ്യത്തിനു മുന്നോടിയായി പാടിയ പതിവിലാത്ത പട്ടു തന്നെ. കൊച്ചു സഹോദരന്‍റെ പാട്ടും-പ്രായവും കണക്കിലെടുത്തു ഉപദേശി സക്ഷ്യങ്ങളെ വഹിച്ചു പ്രാര്‍ഥികുനത്തിനിടയിൽ വിവാഹ പ്രായമായ സഹോദരന്മാരെ ഓര്‍ത്തു പ്രാര്‍ഥികുവാൻ ‍ മറന്നില്ല.

കൊച്ചന്റെ പാട്ടും ഉപദേശിയുടെ പ്രാര്‍ത്ഥനയും കൂട്ടി വായിച്ച അച്ചായൻ ‍ തന്‍റെ മകനുവേണ്ടി വിവാഹ ആലോചനകൾ ആരംഭിച്ചു.

Photoshopil – ൽ ‍ സ്നാനപെടുത്തി പാണ്ടാക്കിയ കുറേ ചിത്രങ്ങൾ ലഭിച്ചു തുടങ്ങി…

പണ്ട് ഉപേഷിച്ച പണ്ടങ്ങൾ വേണ്ടങ്കിലും പണ്ടത്തിനോത്തു പണം വേണം എന്ന് അച്ചായനു നിര്‍ബന്ധമുണ്ട്. മാത്രവുമല്ല പാര്യമ്പര്യങ്ങൾ ഉപേഷിച്ച് ക്രിസ്തുവിന്റെ ഏക ശരിരത്തോട് അനുരുപപെട്ടവരാണെങ്കിലും മറ്റു പാര്യമ്പര്യങ്ങൾ ഉപേഷിച്ച് വന്നവരിൽ നിന്നും ആലോചനകൾ തിരസ്കരികാനും അച്ചായനു സന്തോഷമേ ഉള്ളു. അന്വേഷണം മാധ്യമങ്ങളിലേക്കു വ്യാപിപ്പിച്ചതോടെ അച്ചായന്റെ ഡിമാന്റുകൾ പാലികുന്നുടെങ്കിലും ‘തന്റെതു അല്ലാത്ത ‘ കാരണത്താൽ ‍ വെറും ഒരു വക്കിലിന്റെ പേപ്പറിൽ ‍ കുത്തി വരച്ചു വേര്‍പിരിഞ്ഞവർ ആണെന്നു മനസ്സിലായി.

അച്ചായൻ ആലോചനയുമായി മുന്നോട്ടു പോകുബോൾ… കര്‍ത്താവു വരുവാൻ താമസിച്ചാൽ വിവാഹ ജീവിതവും താമസിക്കും എന്നു കൊച്ചു സഹോദരൻ ‍ തിരിച്ചറിഞ്ഞു.

പ്രിയ ദൈവമാക്കളെ, ഭാര്യയെ കിട്ടുന്നവനു നന്മ ലഭിക്കുന്നു എന്നു വചനം പറയുബോൾ ‍ സ്ത്രീകു പകരം സ്ത്രീധനം നന്മയായി കണക്കാക്കുന്ന ആളുകളാണ് നമ്മുടെ സമുഹത്തിൽ ഭൂരിഭാഗവും. സ്ത്രീധനം എന്ന തിന്മയെ തിരസ്കരിച്ചു സ്ത്രീ എന്ന നന്മയെ ആംഗികരികുവാൻ നമ്മുടെ സമുഹം തയാറാകണം.

ദൈവിക നിയോഗമിലാതെ സമ്പത്തിന്റെ പുറകിൽ ഓടി ദ്രവാഗ്രഹം ഗര്‍ഭം ധരിച്ചു വിവാഹ മോചന കേസ്സുകളായി ജനിക്കുന്ന ജീവിതങ്ങൾ ‍അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ “സ്ത്രീ” എന്ന ദൈവിക നന്മയെ തിരിച്ചറിയുവാൻ കഴിയണം. അങ്ങനെയുള്ളവർ കൂടിയാൽ ‘ഇമ്പം‘ ഉണ്ടാകും,

അതാണ് കുടുംബം!

ക്രിസ്തുവിൽ ‍ എളിയ ദാസൻ ‍

– ബിനു വടക്കുംചേരി

Comments are closed.