ഭാവന: ഉപദേശിയുടെ ഡയറികുറിപ്പ് !! 

(ഒരു പഴഞ്ചന്ഉപദേശിയുടെ രോദനം

ന്ന് തിങ്കളാഴ്ച! രാത്രി കിടക്കാന്‍ പോകും മുന്‍പ് ശീലം മറകാത്ത ഉപദേശി തന്‍റെ ഡയറിലെ മാര്‍ച്ച്‌ 18 ന്‍റെ താളുകളില്‍ എഴുതാന്‍ തുടങ്ങി…. ഉപദേശിയുടെ ഇരിപ്പ് കണ്ടിട്ടു നീണ്ടുപോകുമെന്നു സഹധര്‍മ്മിണി ലില്ലിക്കുട്ടി സ്വയം മനസിലാക്കി എന്നു തോന്നുന്നു, ഒരു കട്ടന്‍ ചായ തന്‍റെ മേശക്കുമുകളില്‍ വെച്ച് അവള്‍ നിദ്രയെ സ്നേഹിക്കാന്‍ തുടങ്ങി… ഉപദേശി തന്‍റെ മഷി പുരണ്ട വിരലുകളില്‍ തൂലികയും പിടിച്ചു കുത്തികുറിക്കല്‍ ആരംഭിച്ചു…. ഡയറികുറിപ്പ് !!

ഇന്ന് കണ്ണ് പരിശോധിക്കാന്‍ ആശുപത്രിയിലേക്ക് പോയി. അവിടെ നീണ്ട തിരക്കുണ്ടായിരുന്നു . കാത്തിരിക്കുന്നവര്‍ക്ക് നേരം പോകാന്‍ അവിടെ കുറെ വാര്‍ത്ത‍പത്രങ്ങള്‍ ഉണ്ട്. ഓരോരുത്തരും ഓരോനായി എടുത്തു അവസാനം അവശേഷിച്ചത് ഞാനും എടുത്തു. ഹോ എന്നാ പറയാനാ അതൊരു ക്രിസ്തിയ പത്രം ആയിരുന്നു. ഞാന്‍ സ്തോത്രം ചെയ്തു വായന തുടങ്ങി.വായിച്ചു..വായിച്ചു അവസാന താളില്‍ എത്തിയപ്പോള്‍ ലെജ്ജയും നിരാശയും തോന്നി കാരണം അത്തരത്തില്‍ ഉള്ള പരസ്യമാന്നു അതില്‍ കൊടുത്തിരിക്കുന്നത്‌. ഫുള്‍ പേജില്‍ ,ഒരു സ്ത്രീ അര്‍ദ്ധനഗ്നയായി ബ്രാന്‍ഡ്സ് ഷോപ്പിന്‍റെ മോഡലായി നില്‍ക്കുന്നു. ഇത് ക്രൈസ്തവ പത്രങ്ങള്‍ക്കു യോജിച്ചതാണോ എന്നോര്‍ത്ത് ഗദ്ഗദപെട്ടു. പണ്ട് വസ്ത്രം ധരിക്കാന്‍ സമരം ചെയ്ത സ്ത്രീകള്‍ ഇന്ന് നഗ്നത പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്നത് കാണുമ്പോള്‍ ഞാന്‍ പഴയകാല ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കി .

1805 തെക്കന്‍തിരുവിതാംകൂര്‍ ആയിത്യകാരനായ വേധമാന്നിക്യവും , 1806 റിംഗിലി ടോമ്പേ എന്നാ ക്രൈസ്തവ മിഷനറിയും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തെ തുടര്‍ന്ന് അവര്‍ണ്ണ സ്ത്രീകള്‍ മാറു മറിച്ചു വസ്ത്രം ധരിചു കല്‍കുളത്തെ തെരുവില്‍ പ്രേത്യഷപെട്ടു . അവര്‍ണ്ണരുടെ തലക്കും മാറിനും നികുതി ഏര്‍പെടുത്തിയ കാലത്ത് ഈ സംഭവം സവര്‍ന്നര്‍ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു  . അവര്‍ അവര്‍ണ്ണ സ്ത്രീകളുടെ മാറിലെ വസ്ത്രം വലിച്ചെറിഞ്ഞു . അതൊരു കലാപമായി മാറി, അതാണ് ‘ചാനാര്‍ ലഹള’ , അലെങ്കില്‍ ശീലവഴുക്ക്,മരുമാറക്കല്‍ സമരം എന്നൊക്കെ അറിയപെട്ടത്‌.

അനുദിനം വര്‍ധിച്ചു വരുന്ന മോഡലുകളും,ഫാഷനുമെല്ലാം ചുരുക്കപെടുന്ന വസ്ത്രത്തിന്‍റെ ഉദാഹരണമായി മാറുമ്പോള്‍ മാന്യ വസ്ത്രങ്ങള്‍ അന്യപെട്ടു പോകുന്നത് ദു:ഖസത്യമാണ്.

ഒരു സ്ത്രീയുടെ സൌന്ദര്യം ലെജ്ജയാന്നു. അത് മാന്യവസ്ത്രം ധരിച്ചു സുക്ഷികേണ്ട കടമ അവളുടെ തന്നെയന്നു . പുരുഷന്മാരേക്കാള്‍ ആയിരത്തിലേറെ വാക്കുക്കള്‍, അനുദിനം പറയുന്ന സ്ത്രീകള്‍ വസ്ത്ര ധാരണയെ കുറിച്ച് മാത്രം മറ്റു സ്ത്രികളുമായി സംസാരിക്കില്ല, കാരണം യുദ്ധം ജയിക്കാന്‍ ശത്രുവിന്‍റെ സഹായം ആരും തേടില്ലലോ ?

ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍റെ ടോക്കെന്‍ നമ്പര്‍ വിളിച്ചു . എന്റെ കണ്ണിനു പരിശോധനയില്‍ കുഴപ്പമില്ലെന്ന് തെളിഞ്ഞു. എന്‍റെ കണ്ണ് തുറക്കുന്നത് അടയുന്നതും നോക്കി ചിലര്‍ കാത്തിരിക്കുന്നു എന്നു ഞാന്‍ മനസിലാക്കുന്നു . എന്നെ സംബന്ധിച്ച് കണ്ണ് തുറന്നാല്‍ നന്ന് അലെങ്കില്‍ വളരെ നന്ന് കാരണം , ഭാവനകളുടെ ലോകത്തില്‍ നിന്നും

നിത്യ രാജ്യത്തിലേക്ക് പ്രവേഷിക്കാം എന്നത് തന്നെ.

സമയം 12മണിയായി . ലില്ലിക്കുട്ടി ആദ്യ നിദ്ര വെടിഞ്ഞു … ഉപദേശിക്കു ‘സുപ്രഭാതം ‘ പറഞ്ഞു…. ഇനിയുള്ളത് ഇന്നത്തെ കുറിപ്പില്‍ എഴുതിയാല്‍ മതി വന്നു കിടക്കാന്‍ നോക്ക് എന്നും പറഞ്ഞ് വെളിച്ചം അണച്ച് കിടന്നു… ഉപദേശി ഡയറി മടക്കി …തന്നുത്ത കട്ടന്‍ ചായ ഒറ്റവലിക്കു കുടിച്ചു പ്രാര്‍ത്ഥനയോടെ വിശ്രമത്തിലേക്ക്…… !!

ഏദന്‍ തോട്ടത്തില്‍ പാപം ചെയ്തു തേജസ് നഷ്ട്ടപെട്ട മനുഷ്യര്‍ക്കു ലജ്ജ തോന്നിയ്യപ്പോള്‍ അവര്‍ കരിയില കോര്‍ത്തിണക്കി നാണം മറിച്ച പ്രഥമ സംഭവം സ്മരിച്ചുകൊണ്ട് , സൌന്ദര്യ പ്രദര്‍ശനങ്ങളില്‍ നിന്നും ദൈവമക്കള്‍ വേര്‍പ്പാട് പാലിക്കട്ടേ എന്നും സ്നേഹത്തോടെ ഓര്‍മ്മപെടുത്തികൊണ്ട് ഉപദേശിയുടെ ഡയറി കുറിപ്പിനു വിരമംകുരിക്കട്ടെ !!

 

Comments are closed.