ഭാവന: അറിയപെടാത്ത സഹോദരി

  യേശുക്രിസ്തു അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്കു ഭക്ഷണം കൊടുത്ത കാര്യം നമ്മുക്കറിയാം. യേശുവിനെ ജനകൂട്ടം പിന്തുടർന്നപ്പോൾ‍, യേശുവോ അവരെ കൈകൊണ്ടു ദൈവരാജ്യത്തെകുറിച്ച് അവരോട് സംസാരിച്ചും, രോഗികകളെ സൗഖ്യമാക്കിയും അങ്ങനെ ആ കൺവെൻഷൻ. എന്നാൽ ഇന്നോ….?

രോഗശാന്തി നടന്നിലെങ്കിലും, പ്രസംഗത്തിനിടയിൽ തന്നെ തന്നെ താഴ്ത്തി ഭാരമെൽപ്പിച്ചുകൊണ്ട്‌ അൽപ്പം ഉറങ്ങിയാലും, കൺവെൻഷനു വന്നു എന്ന വ്യാജേന അവിടെ ഇവിടെ കറങ്ങിതിരിഞ്ഞാലും, ഈകൂട്ടർ പറയും ‘കൺവെൻഷൻ‍’ അടിപൊളിയായിരുന്നു!!

യേശുവിന്റെ വചനം കേട്ടിരുന്ന ജനകൂട്ടം യാതൊരുവിധ മടിപ്പും കാണികാതെ ശ്രദ്ധിച്ചിരുന്നപ്പോൾ യേശുവിന്റെ പ്രസംഗം തുടർന്നുകൊണ്ടിരുന്നു. ഇന്നും ഇതുപോലെ കൺവെൻഷൻ യോഗങ്ങൾ ഉണ്ട്. പക്ഷെ പ്രാസംഗികൻ സമയം കൂടുതൽ ‍എടുത്താൽ ‍ഉടനെ കമ്മിറ്റിക്കാർ ഒരു ചെറു കടലാസ്സിൽ ‘ നിർത്തുക’ എന്നെഴുതി പ്രാസംഗികനെ ഏൽപ്പിക്കും. അങ്ങനെ ചെയ്യാത്തപക്ഷം ബസിനു പുറുകെ ഓടുന്ന വിശ്വാസികളെയാകും കാണുക.

യേശുക്രിസ്തുവിന്റെ പ്രസംഗം നീളുന്നതിനിടയിൽ ശിക്ഷന്മാർ ‍ ഐക്യമായി ഗുരുവിനെ സമിപീപിച്ചു അവരുടെ നിർദ്ദേശം അറിയിച്ചു.

ഗുരോ ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കുന്നതുകൊണ്ട് ജനകൂട്ടം ചിറ്റുമുള്ള ഗ്രാമങ്ങളിലും നാട്ടിൻപുറ ങ്ങളിലും പൊയ് ആഹാരസാധനങ്ങൾ വാങ്ങിച്ചിട്ടു അവിടെ രാത്രി പാർക്കുവാൻ വേണ്ടി പറഞ്ഞയിക്കണം.

പക്ഷെ യേശു അവരെ പരിഷീക്കുവാൻ, നിങ്ങൾ തന്നെ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ ‍ എന്ന് പറഞ്ഞു. ഇത് കേട്ടമാത്രയിൽ ട്രഷർ യൂദ മനസ്സിൽ ചിരിച്ചു. കാരണം, അയ്യായിരം പുരുഷന്മാരും അവരുടെ കുടുംബങ്ങളും. എങ്ങനെ കൂട്ടിയാലും കാശു തികയുകില്ല. ഈ യേശു എന്ത് മണ്ടത്തരമാണ് പറയുന്നത് എന്ന് അവൻ വിചാരിച്ചു.

ഇന്നും യേശുവിന്റെകൂടെ നടക്കുന്ന ശിക്ഷന്മാർ ചില സാഹചര്യങ്ങളിൽ യേശു മണ്ടൻ എന്ന് കരുതുന്നവരാണ്. യഥാർഥ ക്രിസ്തുവിനെ തിരിച്ചറിയാത്ത ഇത്തരം ശിക്ഷന്മാർ സഭക്ക് ഭൂഷണമല്ല.

ഇതിനിടയിൽ, ശിക്ഷന്മാരിൽ‍ ഒരുവനായ അന്ത്രോസ് യേശുവിനോട്, ഗുരോ ഇവിടെ ഒരു ബാലകൻ ഉണ്ട്, അവന്റെ കൈയിൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്. എന്നാൽ ഇത്രയുമധികം ആളുകൾക്കു അത് എന്തുള്ളു എന്ന് ചോദിച്ചു.

ഇന്ന് അന്ത്രോസിനെ പോലുള്ളവരെ സഭക്ക് ആവശ്യമാണ്. ജനക്കൂട്ടങ്ങൾക്കിടയിൽ നിന്നും കൃപാവരങ്ങളും, താലന്തുമുള്ളവരെ കണ്ടെത്താൻ‍ ഇത്തരക്കാർക്ക് കഴിയും, പ്രേത്യേകിച്ചു യുവജനങ്ങളെ. പക്ഷെ ദൈവത്തെ ചോദ്യം ചെയ്യരുത് എന്ന് മാത്രം ഓർക്കുക.

അന്ത്രോസിന്റെ ചോദ്യത്തിനു യേശുവിന്റെ ഉത്തരം വളരെ വിചിത്രമായിരുന്നു;

ആളുകളെ ഇരുത്തുവിൻ‍…എന്ന് യേശു കല്പ്പിച്ചു. ശിക്ഷന്മാർ ആളുകളെ പന്തിപന്തിയായി ഇരുത്തുമ്പോഴും ശിക്ഷന്മാർക്കിടയിൽ ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരുന്നു…?

യേശുവോ അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്കു കൊടുത്തു, അങ്ങനെ തന്നെ മീനും വേണ്ടുവോളം കൊടുത്തു. യേശു ചെയ്ത അത്ഭുതം കണ്ടു ശിക്ഷന്മാരുടെ വിശ്വാസം വർദ്ധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യേശു അവരെ പഠിപ്പിച്ച കാര്യങ്ങൾ അവരുടെ പ്രായോഗിക ജീവിതത്തിൽ കാണുവാൻ ഇടയായി. കൊടുക്കുന്നവന്റെ കുട്ട കുറയുകയില്ല.

നമുക്കുള്ളത് ചെറുതായാലും അത് യേശുവിന്റെ കരങ്ങളിൽ ഏൽപ്പിച്ചാൽ അവൻ അത് വർദ്ധിപ്പിക്കും എന്നു ആ ബാലൻ തിരിച്ചറഞ്ഞു.

വെറുതെ വചനം മാത്രം പറഞ്ഞു തരുന്ന ഒരുവൻ അല്ല യേശു, അവനു നിന്റെ വിശപ്പും അറിയാം എന്നു ജനകൂട്ടത്തിനു മനസിലായി.

ജനത്തിന്നു തൃപ്തിയായ ശേഷം ശിക്ഷന്മാർ ശേഷിച്ച കഷ്ണം ഒന്നും നഷ്ടപ്പെടാതെ ശേഖരിച്ചു.12 കുട്ടകളും നിറച്ചു.

12 കുട്ടകൾക്ക് പകരം 11 നോ, 13 നോ കുട്ടകൾ ആയിരുന്നെങ്കിൽ എന്താകുമെന്ന് അനുവാചകർ തന്നെ ചിന്തിക്കട്ടെ. യേശു നൽകുമ്പോൾ നിനക്ക് വേണ്ടുവോളം തരും . അതിൽ കുറവ്‌ ഉണ്ടാകില്ല.

അങ്ങനെ എല്ലാം ശുഭമായി പര്യാവസാനിച്ചു!

പക്ഷെ…

യേശു വാഴ്ത്തിയ അപ്പം ഉണ്ടാക്കിയതാര്?

ഒരു ബാലന്റെ കൈയിൽ നിന്നും ശിക്ഷന്മാര്‍ ശേകരിച്ചത് അപ്പം, ആ ബാലന്റെ അമ്മ ഉണ്ടാക്കിയതകാം. ആ സഹോദരിയാണ് അറിയപെടത്ത സഹോദരി‘.

ബാല്യകാലത്തിൽ തന്നെ മക്കളെ അത്മീയത്തിൽ വളർത്തുവാൻ ആഗ്രഹിച്ച ആ സഹോദരി ഒരു ദരിദ്ര കുടുംബത്തിലെ അംഗംമാണെന്നു മനസിലാക്കുവാൻ കഴിയും. ‘യവം‘ എന്നത്

സാധാരണകരിൽ സാധാരണകാരുടെ അപ്പമാണ്. അപ്പോൾ ‘യവത്തപ്പം’ സാധാരണകരുടെ അപ്പമാണ്. തന്നെ ആരും അറിഞ്ഞിലെങ്കിലും, തന്റെ മക്കൾ‍ അത്മീയത്തിൽ വളരണം എന്ന് ആഗ്രഹിച്ച ആ സഹോദരിയുടെ ഉത്സാഹം പ്രശംസനിയമാണ്. ഇന്ന് ചിലർ താൻ ചെയ്ത ചെറിയ കാര്യങ്ങൾ പോലും പര്യസമാക്കുന്നതിൽ അതീവ താല്പര്യമുള്ളവരാണ്. ആരാധനാ മുടക്കി സ്വന്തം മക്കളെ ട്യൂഷനും, പ്രവേശന പരിഷക്കും പറഞ്ഞക്കുന്നവർക്ക്‌ ‘അറിയപെടത്ത സഹോദരി’ ഉത്തമ മാതൃകയാണ്.

ജീവിതത്തിൽ‍ ഏതു സാഹചര്യത്തിലും മക്കളെ അത്മീയരായി വളർത്തിയാൽ പിന്നീട് അവരെ കുറിച്ച് ദുഖിക്കേണ്ടി വരില്ല. വഷളത്തം കൊടുംകുത്തി വാഴുന്ന ഈ കാലത്ത് പുതിയ തലമുറ അഭിമുഖികരിക്കുന്ന പ്രശ്നങ്ങൾ അവർണ്ണനിയമാണ്.

പ്രിയ മാതാപിതാക്കളെ,

തലമുറകൾ അത്മീയത്തിൽ‍ നിലനിൽക്കുന്നത് അല്ലാതെ മറ്റെറെന്തു സന്തോഷമാണ് നമുക്കുള്ളത്? ഈ നാളുകളിൽ നമ്മുടെ തലമുറക്കായി പ്രാർഥിക്കാം, പ്രവർത്തിക്കാം..!

അതിനായി ദൈവം നമ്മെ സഹായിക്കട്ടെ!

-ബിനു വടക്കുംചേരി.

Comments are closed.