ചെറുചിന്ത: WhatsApp വിശ്വാസികൾ!

വാട്സ്ആപ്പ് കടന്നുവന്നപ്പോൾ എന്തെങ്കിലും ഒരു “ആപ്” ആയിത്തീരുമെന്ന് കരുതിയിരുന്നു. എന്നാൽ തുടക്കത്തിൽ കുഴപ്പമൊന്നും തോന്നിയില്ലെങ്കിലും ഗ്രൂപ്പുകളുടെ കടന്നു കയറ്റത്തോടെ
ലോകത്തിന്റെ വിവിധ കോണിൽ ചിന്നിച്ചിതറി പാർക്കുന്നവർ (തൊട്ടടുത്ത് എന്ത് സംഭവിക്കുന്നു എന്നറിയാത്തവർ) ഒന്നിച്ചു കൂടാൻ തുടങ്ങി.
രണ്ടോ മൂന്നോ പേർ ഒന്നിച്ചു കൂടുന്നിടത്തു ഗ്രൂപ്പുകൾ പൊട്ടി മുളച്ചു നമ്മൾ അറിയാതെ ചേർക്കുന്ന ഗ്രൂപ്പിൽ ചേർത്തവർ അറിയാതെ വിട്ടുപോയാൽ
(ലെഫ്റ്റ്) അഡ്മിന്റെയും, മെമ്പേഴ്സിന്റെയും കാരണങ്ങൾ ചോദിച്ചുള്ള മെസ്സേജുകൾ ഉടൻ വരും.

ഒത്തിരി ഗ്രൂപ്പുകൾ ഉള്ളതിനാൽ “ഹാങ്ങ്സങ്ങ്’ ഫോൺ ഹാങ്ങ് ആകും എന്ന് പറഞ്ഞാലും അവരുമായുള്ള ബന്ധങ്ങൾ വിണ്ടുകീറും. ആത്മീയ ലോകത്തിലും വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കു കുറവില്ല. സംഘടന, സഭ, വേദപഠനം, കീസ്തീയ പാട്ട് തുടങ്ങി എന്തിനേറെ പറയണം?
ലൈവായി ആരാധന വരെ നടത്തുന്നു. അതിന്റെ ഓഡിയോ ക്ലിപ്പും കേൾക്കുവാനിടയായി. ടെക്നോളജിയെല്ലാം നല്ല ആശയങ്ങൾ ഉണ്ടാക്കിയാലും അതിനെ ദുരുപയോഗത്തിന് സാദ്ധ്യതയേറെയാണ്.
ഇവിടെയും അത് അങ്ങനെ തന്നെ തുടർന്നു. ആശയങ്ങൾ കൈമാറാൻ ഉപയോഗിച്ച് മാധ്യമം അന്യന്റെ കുറവുകൾ ചൂണ്ടിക്കാട്ടിയും മറ്റുള്ളവരെ വിമർശിക്കാനുമുളള വേദികളായി.
കൂട്ടുസഹോദരനെ നേരിൽ കണ്ടാൽ കൈപോലും കൊടുക്കാൻ മടിക്കുന്നവർ അവരുടെ സുഖാന്വഷണവും കുറ്റങ്ങളും അറിയുവാൻ ഗ്രൂപ്പിൽ കുത്തിയിരിക്കുന്നതാണ് ഇന്നിന്റെ വാട്സപ്പിസം.

ഒരു ദൈവദാസൻ തന്റെ പ്രസംഗത്തിനിടയിൽ പറഞ്ഞത് ഓർമ്മ വരുന്നു. “കുറ്റങ്ങൾ പറയുന്നത് പോലെതന്നെ കുറ്റങ്ങൾ കേൾക്കാൻ നിന്നു കൊടുക്കുന്നത് തെറ്റ് തന്നെ.
സ്വന്തം സഹോദരന്റെ കഴിവുകൾ (പ്രാത്സാഹിപ്പിക്കുകയും പരസ്യമായി അഭിനന്ദിക്കുമ്പോൾ തന്നെ കുറവുകൾ രഹസ്യമായി അദ്ദേഹത്തെ അറിയിക്കുകയും അതു തിരുത്തുവാൻ
സാവകാശം കൊടുക്കുകയും ചെയ്യുന്നതാണ് പക്വമായ തീരുമാനം. സ്വർഗ്ഗത്തിൽ പിതാവിന്റെ വലത് ഭാഗത്ത് ഇരിക്കുന്ന ക്രിസ്തു തന്റെ മക്കൾക്കായി പക്ഷവാദം ചെയ്യുമ്പോൾ മറുവശത്ത്
സാത്താൻ അപവാദങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു എന്ന് ഓർക്കുക. സ്നേഹബന്ധങ്ങൾക്കിടയിൽ ഐക്യത നഷ്ടപ്പെടുത്തി സ്നേഹമെന്ന ഏറ്റവും വലിയ കൽപ്പന നൽകിയ നാഥന്റെ
സ്നേഹത്തിൽ നിന്നും അകറ്റി സ്വർഗ്ഗത്തെ കൊള്ളയടിക്കുവാൻ നോക്കുന്ന സാത്താന്റെ ആധുനിക കുടില തന്ത്രങ്ങളിൽ കുടുങ്ങാതെ ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും
ശക്തിപ്പെട്ടു പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു നിൽപ്പാൻ ദൈവത്തിന്റെ സർവായുധം നാം ധരിക്കണം.

വാട്സ്ആപ്പിനോ മുഖപുസ്തകത്തിനോ മറ്റു മാധ്യമത്തിനോ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുവാൻ കഴിയാതിരിക്കട്ടെ.
അതെ. അപ്പോസ്തലനായ പൗലോസ് പറയുന്നതുപോലെ നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തിരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിനോ, ജീവനാ, ദൂതന്മാർക്കോ,
വാഴ്ച്ചകൾക്കോ, അധികാരങ്ങൾക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, ഉയരത്തിനോ, ആഴത്തിനോ, മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള
ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിപ്പാൻ കഴിയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.

വാൽക്കഷണം: സാജു ജോൺ മാത്യു സാറിന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇങ്ങിനെയാണ്.
Time is precious, WhatsApp should not be came What’s a Trap“.

-ബിനു വടക്കുംചേരി

ആൻഡ്രോയിഡ് വായനക്കാർക്കായി പുതിയ സൗജന്യ മൊബൈൽ ആപ്പ്  ലഭിക്കാൻ ഡൗൺലോഡ് ൽ ക്ലിക്ക് ചെയുക:-

ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക:-

Comments are closed.