ചെറുചിന്ത: വിശക്കുന്നവരുടെ നാട്ടില്‍

സാമുഹ്യമാധ്യമാത്തിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പല സംഭവങ്ങളും ഒരു ആഴ്ച നീണ്ടു നില്‍ക്കുന്ന പ്രതിഷേധമായി മാറുന്ന കാഴ്ച്ച പതിവാണ്.
താല്‍കാലിക ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ഇതിനോടകം മാറുകയും പിന്നീടു എല്ലാവരും മറക്കുകയും ചെയ്യും.
പക്ഷെ ആ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. അതെ, സാക്ഷര കേരളത്തില്‍ വിശപ്പിന്റെ രക്തസാക്ഷിയായ മധുവിന്‍റെ മുഖം.


അവധിയോടുള്ള ബന്ധത്തില്‍ നാട്ടില്‍ ആയിരുന്നപ്പോള്‍ ആയിരുന്നു മധുവിന്‍റെ ദാരുണ അന്ത്യം. ഒരുപക്ഷെ അതുകൊണ്ടാകാം.
ഫേസ്ബുക്ക്‌ വായനക്കിടയില്‍ കണ്ടതായ വരികള്‍ ആണ്,
“മോഷ്ടടിച്ചവന്‍റെ കൈ വെട്ടിമാറ്റണം, എന്നാല്‍ വിശപ്പകറ്റാന്‍ വേണ്ടിയാണ് മോഷ്ടിച്ചതെങ്കില്‍ ആ നാട്ടിലെ ഭരണാധികാരിയുടെ കൈ വെട്ടിമാറ്റണം”
നല്ലൊരു നേതൃത്വം രാജ്യത്തിനു ഉണ്ടെങ്കില്‍ ആ രാജ്യത്ത് സമധാനവും സന്തോഷവും ഉണ്ടാകും. ദാരിദ്ര്യത്തെ അതിജീവിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഒരു നേരത്തെ ആഹാരം
മോഷടിക്കുന്നവനെ എങ്ങനെ കള്ളന്‍ എന്ന് വിളിക്കും? കോടികള്‍ വായിപ്പ എടുത്തു തിരിച്ചടിക്കാതെ ബാങ്കിനെ പറ്റിക്കുന്ന കുത്തക മുതലാളിമാര്‍ മാമാങ്കം കളിക്കുന്ന മണ്ണില്‍
വിശന്നവന്‍ കൊല്ലപ്പെടുബോൾ എവിടെ നീതി ?

ഇന്നത്തെ അത്മീയഗോളത്തില്‍ നേത്രുത്വത്തിന്‍റെ അലസത വഴിയൊരുക്കുന്നത് തെറ്റുകള്‍ കണ്ടിലെന്ന് നടിച്ചും, വളര്‍ച്ചയുടെ പേരില്‍ ഉപദേശത്തിന്‍റെ മതിലുകള്‍ ഇടിച്ചും ഈ ലോകത്തിലെ
ആത്മീയ ജീവിതത്തിനു ഗുണകരമല്ലാത്ത പലതിനെയും സ്വാഗതം ചെയ്തും മുന്നോട്ട് പോകുന്നതിനിടയില്‍ ദൈവസഭ നീതിക്കായ്‌ വെമ്പുകയാണ്.

മോശ പർവ്വതത്തിൽ നിന്നും ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ വ്യക്തമായ നേത്രുത്വപാടവം കൈവരിക്കാത്ത അഹരോൻ ജനത്തിന്‍റെ
ആഗ്രഹത്തിനു വഴങ്ങി അവരുടെ ഇടയിൽ നിന്നും പൊൻ കൂണുക്കു ശേഖരിച്ച് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. ദൈവത്തിങ്കലേക്കു ജനത്തെ നയിച്ച മോശയുടെ അസാനിധ്യത്തില്‍
യഥാര്‍ത്ഥ ദൈവത്തെകുറിച്ചുള്ള അറിവുകള്‍ ജനം മറന്നുതുടങ്ങി.
ദിനേനെ ആമാശയത്തിന്റെ ആശ ശമിപ്പിക്കാൻ മൂന്ന് നേരം ഉണ്ടാകുന്ന ശരാശരി വിശപ്പും ദാഹവും എന്നതിനെക്കാള്‍ ഉപരി വിശപ്പും ദാഹവും നീതിക്കായ്‌ നമുക്കുണ്ടെങ്കിൽ നീതിയുടെയും ന്യായത്തിന്റെയും ഉറവിടമായ,
മുഴുലോകത്തിന്റെയും ന്യയധിപതിയായ ദൈവം നമ്മെ ത്രിപ്തരാക്കും നിശ്ചയം.
ദൈവജനത്തിനു യോഗ്യമല്ലാത്ത ലോകത്തില്‍ നീതിക്കായി വിശക്കുന്ന ആത്മീയ ജീവിതം നയിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

– ബി വി

Comments are closed.