ചെറുചിന്ത: SIN & SON

“SIN” എന്ന പദത്തെ സൂക്ഷിച്ച് നോക്കു, അതിലെ ‘I’ നെഞ്ചു വിരിച്ച് ഞാൻ എന്ന ഭാവത്തോടെ തലയുയർത്തി നിൽക്കുകയാണ്. ഇത്തരത്തിലുള്ള “I’ കളെ നാം ‘SP” അഥവ സ്വയം പുകഴ്ത്തി എന്ന് വിളിക്കാറുണ്ട്. (SP എന്ന് പേരുള്ളവർ ക്ഷമിക്കുക.)

“നമ്മളെ കുറിച്ച് നമ്മൾ പറഞ്ഞില്ലെങ്കിൽ മറ്റുള്ളവർ എങ്ങനെ അറിയും എന്നാണ് ‘SP’മാരുടെ വാദം”.

ഞാൻ .. അത് ചെയ്തു, ഞാൻ ഇത് ചെയ്തു, ഞാൻ പറഞ്ഞില്ലെങ്കിൽ കാണാമായിരുന്നു. ഇങ്ങനെ ഞാൻ… ഞാൻ… അങ്ങനെ നീണ്ടു പോകുന്നു.  ചിലർ ഞാൻ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതിയും, മറ്റുള്ളവരെ വാക്കുകൾകൊണ്ട് ചെളിവാരിയെറിഞ്ഞും തങ്ങൾ വലിയ സംഭവം എന്ന് വരുത്തിത്തീർക്കുന്നവരുടെ ഉന്നതഭാവം ചെറുതൊന്നുമല്ല. കുമിളപോലുള്ള ഈ ജീവിതത്തിൽ ഉന്നതഭാവം എത്രനാൾ? ഇത്തരക്കാരെ കാണുമ്പോൾ ഒരു വചനമാണ് ഓർമ്മ വരുന്നത്:

മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. (യെശയ്യാവ് : 2.11, 2.17)

“SON” ഈ പദം ഒന്ന് ശ്രദ്ധിച്ചു നോക്കുക. ഇതിലെ “O’ മൗനമായി വിളിച്ച് പറയുന്നത് കേൾക്കുന്നുണ്ടോ..? – ഞാൻ ഒന്നുമല്ല, ഞാൻ വെറും ‘0’ (പൂജ്യം)  ആണ്. ഇങ്ങനെ സ്വയം ഒന്നുമല്ല എന്ന് സൃഷ്ടാവാം ദൈവത്തിന്റെ മുന്നിൽ സമ്മതിക്കുന്നവൻ ദൈവത്തിന്റെ മകനായി (SON) മാറുന്നു. അവനെ ദൈവം കൂടുതൽ ശക്തികരിച്ചു ബലപ്പെടുത്തി തന്റെ മകനിലൂടെ വൻകാര്യങ്ങൾ ചെയ്തുകൊടുക്കും. 

ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായുതു തെരഞ്ഞെടുത്തു;ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതിനെ തിരഞ്ഞെടുത്തു.  ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലീനവും നികൃഷ്ടമായതും ഏതുമില്ലാത്തതും തിരഞ്ഞ ടുത്തു. ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നെ (1 Cori 1:27). 

മാനവരാശിയെ പാപത്തിൽ നിന്നും വീണ്ടെടുക്കുവാൻ, സ്വന്തം പുത്രനെ ആദരിക്കാതെ കൂശുമരണത്തോളം ഏൽപ്പിച്ചപ്പോൾ പാപമില്ലാത്ത പുത്രൻ പാപികൾക്കായി കുശിൽ പിടഞ്ഞപ്പോൾ കാണിൻ നാം ദൈവമക്കൾ എന്ന് വിളിക്കപ്പെടു വാൻ ദൈവം കാണിച്ച ആ സ്നേഹം അവർണ്ണനീയം.

വാൽക്കഷണം: താഴ്ന്ന നിലത്തിലൂടെ മാത്രമേ ജലം ഒഴുകുകയുള്ളൂ.

– ബി.വി

Comments are closed.