ശുഭചിന്ത: വീണാലും…

തു പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിട്ടു ചങ്കൂറ്റം കാട്ടുന്നവരെ നോക്കി ആളുകൾ ‍പറയാറുണ്ട്

ഇവനൊക്കെ എങ്ങനെ വീണാലും നാലുകാലിലെ വീഴൂ…”

ഗുസ്തിയിൽ ‍എതിരാളിയുടെ ഇടികൾ കൊണ്ട് വീണാലും, കാലും കൈയും പൂട്ടിയാലും റഫറിയുടെ മൂന്നാമത്തെ വിസിലിനു മുന്നേ സടകുടഞ്ഞെഴുന്നേറ്റു വിജയത്തിനായി പൊരുതും.

വീഴാതിരിക്കാൻ നോക്കുന്നതിൽ അല്ല, വീണാലും എഴുന്നേറ്റു വരു ന്നതിലാണ് വിജയം.

പലപ്പോഴും നാം വീണുപോയിട്ടും പരാജയപ്പെടാത്തത് നമ്മുടെ മിടുക്കല്ല മറിച്ച് താഴ്ച്ചയില്‍ നമ്മെ ഓര്‍ത്ത ദൈവത്തിന്റെ മഹാ ‘കൃപ’ ഒന്നു മാത്രമാണ്.

‘കാലുകൾ ഏറെകുറെ വഴുതിപ്പോയി

 ഒരിക്കലും ഉയരില്ല എന്ന് നിനച്ചു

 എന്റെ നിനവുകൾ ദൈവം മാറ്റി എഴുതി

പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല’

ശുഭദിനം l ബി.വി

Comments are closed.