ലേഖനം:  പ്രണയങ്ങൾ പ്രശ്നങ്ങൾ ‍

രു പ്രണയവിവാഹത്തെ കുറിച്ച് കേൾക്കുവാൻ ഇടയായി. നല്ല സാബത്തിക ചുറ്റുപാടുള്ള കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് പതിനാറാം വയസിൽ പൂത്ത പ്രണയത്തിന്റെ കഥ. ചെക്കൻ ക്രിസ്ത്യനും പെൺകുട്ടി ഹിന്ദുവുമായതിനാൽ ഇരുവരുടെയും വീട്ടിൽ നല്ല എതിർപ്പുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് അവർ നാടുവിടുവാൻ തീരുമാനിച്ചു. ദുബായിൽ‍ വിസ തീരാത്തതിനാൽ‍, രജിസ്റ്റർ വിവാഹത്തിനുശേഷം ഭർത്താവ് ദുബായിലേക്ക് യാത്രതിരിച്ചു. കുവൈറ്റിൽ, അകന്ന ബന്ധത്തിലുള്ള ഒരാൾ ഒരിക്കികൊടുത്ത വിസയിൽ പെൺകുട്ടി കുവൈറ്റിലും എത്തി. ഹോംനഴ്‌സായി ചെറിയ ജോലിയും കിട്ടി. ഒരു കൊല്ലത്തിനു ശേഷം ഭർത്താവ് കുവൈറ്റിലേക്ക് വരുകയും ഇരുവരും ഒരുമിച്ചു താമസം ആരംഭിക്കുകയും ചെയ്തു.

ഇപ്പോൾ വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു, രണ്ടു കൊച്ചുങ്ങളുമായി. ഇതിനിടയിൽ പ്രശ്നം തലയുയർത്തി തുടങ്ങി. ദുബായിലായിരുന്നപ്പോൾ ഭർത്താവിനു മറ്റൊരു സ്ത്രിയുമായി ബന്ധമുണ്ടായിരുന്നു. ഇപ്പോൾ ആ ബന്ധം വിവാഹത്തിന്റെ വക്കിൽ വരെ എത്തിയിരിക്കുന്നു‍. അതിനായി അയാൾ ആദ്യം തന്നെ കുട്ടികളെ നാട്ടിലേക്കു അയച്ചു. ഫാമിലി വിസ ക്യാൻസൽ ചെയ്തു ഭാര്യയെ ‘കാദീം’ വിസയാക്കി (കുവൈറ്റിൽ ഈ വിസ ഇപ്പോൾ നിർത്തലാക്കികൊണ്ടിരിക്കുകയാണ്). വീട്ടിലിരുന്നു ഭർത്താവ് എന്നും ദുബായിലുള്ള തന്റെ പ്രണയിനിയോട് ‘ സ്കൈപ്പിൽ’ വീഡിയോ ചാറ്റ് ചെയുബോൾ നഷ്ട്ടപെട്ട ജീവിതത്തെ ഓർത്ത്, ചതിക്കപെട്ട സ്ത്രിയിക്ക് കരയുവാൻ പോലും കണ്ണീരില്ല.

എന്റെ ബിരുദപഠന കാലത്ത് ഉണ്ടായ മറ്റൊരു പ്രണയം ഞാൻ ഓർക്കുന്നു. എന്റെ സുഹൃത്തിനു കോളെജിലെ ഒരു പെൺകുട്ടിയുമായി അടുപ്പം (പ്രണയം). കോളേജ് ജീവിതത്തിൽ ആൺകുട്ടികളും പെൺകുട്ടികളും സോഷ്യലായി ഇടപ്പെടാറുണ്ടെങ്കിലും ഇവരുടെ ബന്ധം ഞങ്ങളിൽ സംശയം തോന്നി പ്പിച്ചു. ചോദിച്ചപ്പോൾ ഞങളുടെ കാഴ്ചയുടെ പ്രശ്നമാണ് എന്നുപറഞ്ഞ് ഞങ്ങളെ കുറ്റപെടുത്തി. ആദ്യമൊക്കെ ‘ഫ്രണ്ട്ഷിപ്പ്’ എന്നുപറഞ്ഞ ബന്ധം പഠനകാലം അവസാനിക്കാറായപ്പോൾ’ പാർട്ടർണർഷിപ്പ് ‘ വരെയായി വളർന്നു എങ്കിലും പഠനത്തിനു ശേഷം നല്ലൊരു ആലോചന വന്നപ്പോൾ പെൺകുട്ടിയെ വീട്ടുകാർ കെട്ടിച്ചയച്ചു. അതോടെ അവരുടെ പ്രണയം അവസാനിച്ചു. ഇപ്പോൾ അവരിൽ പ്രണയത്തിന്റെ പിരിമുറുക്കമില്ല.

പ്രണയത്തിന്റെ പിരിമുറുക്കം മനസുകളെ ദീ ദീർഘയാത്രയാക്കുന്നു. ഫലമോ കുറെ ‘ സപ്പ്ളികൾ’ ആയിരിക്കും. പഠനകാലത്ത് പഠനത്തിൽ ‍ ശ്രദ്ധിക്കുന്നതാണ് ഔചിത്യം.

വീട്, വിവാഹം എന്നികാര്യങ്ങ ജീവിതത്തിൽ വളരെ ആലോചിച്ചു എടുക്കേണ്ട സുപ്രധാനമായ തീരുമാനമായിരിക്കണം. പ്രണയവിവാഹങ്ങൾ ‘ഒറ്റ ബുദ്ധി‘ക്ക് എടുക്കുന്ന തീരുമാനമാന്നെന്നു പറയാം. അതുകൊണ്ടുതന്നെ അവ വിജയിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും.

ഇന്നത്തെ തലമുറയ്ക്ക് ഇത്തരത്തിലുള്ള ബന്ധങ്ങൾക്കു ഏറെ വഴി ഒരുക്കുന്നത് മാധ്യമങ്ങൾ, മൊബൈൽ, സോഷ്യൽ നെറ്റ്‌വർക്ക് തുടങ്ങിയുള്ള ആധുനിക സാങ്കേതികവിദ്യ തന്നെ. ഇതെല്ലം അവർക്കു വാങ്ങികൊടുക്കുന്നത്തിൽ ‍രക്ഷിതാക്കൾക്കും പങ്കുണ്ട്.

ചലച്ചിത്രങ്ങളിൽ ‍വെറും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ‘പ്രണയങ്ങൾ ‘ വിജയിക്കുന്നത് കണ്ടുകൊണ്ട് അതാണ് ജീവിതമെന്ന തെറ്റുധാരണയാണ് പ്രണയത്തിൽ കലാശിക്കുന്നത്. സാധാരണ വിവാഹങ്ങളിൽ‍ പ്രശ്നങ്ങൾ‍ വരുമ്പോൾ കുടുംബകർ അത് പരിഹരിക്കാൻ ശ്രമിക്കും. എന്നാൽ പ്രണയവിവാഹങ്ങളിൽ കുടംബകാരുടെ സഹായമില്ലാതെ വരുമ്പോൾ അവരുടെ ദാമ്പത്യജീവിതത്തിൽ‍ വിള്ളൽവീഴുന്നു. ഇതു പ്രണയവിവാഹത്തിന്റെ പരാജയത്തി നു മറ്റൊരു കാരണവുമാകുന്നു.

എന്നാൽ‍ ഇന്നത്തെ പ്രണയവിവാഹങ്ങൾ അൽപ്പംകൂടി പരിഷ്കരിച്ചിരിക്കുന്നതായി കാണുവാൻ‍ കഴിയുന്നു. അതായതു, ഒരേ സമൂഹത്തിൽ പെട്ടവറുമായുള്ള പ്രണയം (planned love affairs). സൗന്ദരം, സാമ്പത്തികം, വിദ്യാഭ്യാസം, ജോലി തുടങ്ങിയുള്ള കാര്യങ്ങൾ പരസ്പരം ഉറപ്പുവരുത്തിയശേഷമുള്ള പ്രണയമാണ്. അതാകുബോൾ‍ രക്ഷിതാക്കളുടെ മൗന അനുവാദത്തോടെ വിവാഹജീവിതത്തിൽ പ്രവേശിക്കാം എന്നതാണ് ഉദ്ദേശ്യമെങ്കിലും വിവാഹത്തിനുശേഷം ഇവരിലെ ചെറിയ ചെറിയ ‘ഇഗോ പ്രോബ്ലം’ പ്രശനങ്ങൾക്കു വഴി തെളിക്കുന്നു.

പ്രണയസമയത്ത് കണ്ടതായ കിനാവിൽ ഇല്ലാത്ത ചില യാഥാർഥ്യങ്ങൾ പരസ്പരം ആംഗികരിക്കാൻ കഴിയാതെബോൾ ‘വിവാഹമോചനം’ എന്ന മാർഗ്ഗം ഇവർ സ്വീകരിക്കുന്നു. കാലത്തിന്റെ മാറ്റം തിരിച്ചറിയാത്ത പുരുഷന്മാരും, ഭർത്താവിന്റെ സഹായമില്ലെങ്കിലും ജീവിക്കമെന്ന തൊഴിൽ സുരിഷതയുള്ള സ്ത്രിയുടെ നിലപാടുമാണ് കേരളത്തെ വിവാഹമോചനത്തിൽ ഒന്നാമതാക്കുന്ന ഒരു ഘടകം.

ഇങ്ങനെ പറയുമ്പോൾ ‍ ‘Arranged Marriage’ ചെയുന്നവരിലും പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലേ? വിവാഹമോചനം ഉണ്ടാകുന്നില്ലേ? എന്ന് ചോദിക്കുന്നവർ കാണും. സ്നേഹവും, പരസ്പരധാരണയുമില്ലെങ്കിൽ കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകും എന്നതിൽ ഇരുപക്ഷമില്ല.

ഒരുതരത്തിൽ പറഞ്ഞാൽ പരസ്പരം അനുയോജ്യമാകുക (Adjust) എന്നതാണ് വിവാഹ ജീവിതത്തിന്റെ വിജയം. ഉദാഹരണത്തിന് കൈകൾ ചേർത്തിയടിക്കുമ്പോൾ ‘ശബ്ദം’ ഉണ്ടാകും, എന്നാൽ ഇരു കൈകളും ഇരു ദിശയിൽ അടിച്ചാൽ ‘ശബ്ദം’ ഉണ്ടാകുകയില്ല.

വില്യം ഷേക്സ്പിയരുടെ അഭിപ്രായത്തിൽ‍ ‘പ്രണയം സാങ്കൽപ്പികവും വിവാഹം യാഥാർഥ്യത്തിലും മനുഷ്യനെ എത്തിക്കുന്നു‘ എന്നാണ്.

ഓരോരുത്തരും സ്വന്ത മോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടാതെ ദൈവം ആഗ്രഹിക്കുന്നതുപോലെ എല്ലാ ബന്ധങ്ങളും നിലനിർത്തണം.

കൌമാരത്തിൽ നിന്നും യവ്വനത്തിലേക്കുള്ള യാത്രക്കിടയിൽ പ്രണയിച്ചു കൂടുതൽ പ്രശ്നങ്ങളിൽ ചെന്ന് ചേരാതെ, യവ്വനകാലത്ത് നിന്റെ സൃഷ്ട്ടാവിനെ ഓർത്ത് കൊള്ളുക’. ദൈവം കരുതിയ ജീവിതപങ്കാളിയെ തക്കസമയത്തു തന്നെ ദൈവം യോജിപ്പിക്കും. അതിനായി പ്രാർത്ഥിക്കുക.

– ബിനു വടക്കുംചേരി

Comments are closed.