ചെറുകഥ: ഒരു തെരഞ്ഞെടുപ്പു കാലത്ത്

ഒരു തെരഞ്ഞെടുപ്പു കാലത്ത് !! (കൊല്ലരുതേ എന്ന രാഗത്തില്‍)

അസ്തമയ അര്‍ക്കന്‍റെ ചുവപ്പ് മേഘങ്ങള്‍ക്കിടയില്‍ പടരുകയാണ്… നേരം ഇരുട്ടി തുടങ്ങി.
‘ഇവിടെ ആരുമില്ലേ ..?” ശബ്ദം കേട്ട് ബേബികുട്ടിയുടെ സഹധര്‍മ്മിണി വാതില്‍ തുറുന്നു,
“ആരാ…”
ഞങ്ങള്‍ ബേബിച്ചനെ കാണാന്‍ വന്നതാ..”
“നിങ്ങള്‍ ഇരിക്കു…. ബേബിച്ചന്‍ കുളിച്ചുകൊണ്ടിരിക്കുകയാണ്”
കുളി കഴിഞ്ഞു തലതോര്‍ത്തികൊണ്ട് ബേബിച്ചന്‍ പുറത്തു വന്നു. തന്നെ കാണാന്‍ വന്നവരോട് കാര്യം ആരാഞ്ഞു
“നിങ്ങള്‍ ആരാ, എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്…?”
“ഞങ്ങള്‍ വര്‍ക്കിയച്ചന്‍റെ ആള്‍ക്കാര… മേലേല്‍ ഞങ്ങളുടെ വര്‍ക്കിയച്ചനെ പറ്റി നിങ്ങളുടെ പത്രത്തില്‍ ഒന്നും എഴുതരുത് ”
“ആ വിഷയം ഞാന്‍ വര്‍ക്കിയച്ചനോട് സംസാരിച്ചോളാം, നിങ്ങള്‍ ഇടപെടന്‍റെ ” ബേബിച്ചന്‍ പറഞ്ഞു.
“ഞാന്‍ വര്‍ക്കിയച്ചന്‍റെ മരുമോനാടാ… മേലേല്‍ ഇനി എന്തെങ്കിലും എഴുതിയാല്‍ നിന്‍റെ കൈ ഞങ്ങള്‍ വെട്ടും”
കൂടാതെ കൂട്ടത്തില്‍ ഉള്ളവരും ശബ്ധിക്കാന്‍ 
തുടങ്ങി, ഭീഷണിയും അസഭ്യം പറഞ്ഞു അവര്‍ മടങ്ങി.

ഇതെല്ലം കേട്ട് ബേബിച്ചന്‍ന്‍റെ മാതാവും ഭാര്യയും ഗദ്ഗദം പൂണ്ടു. സ്വന്തം വീട്ടില്‍ കയറി വന്നു ഭീഷണി മുഴക്കിയത് അന്യായമാണെങ്കിലും നീതിമാനായ ദൈവത്തിന്റെ ഇഷ്ട്ടം നിങ്ങള്‍ അന്യായം സഹിക്കണം എന്നാകയാല്‍ (1 കോരി 5:7-8) ബേബിച്ചന്‍ ദൈവനാമത്തില്‍ അത് ക്ഷേമിച്ചു .

“സമൂഹത്തിലെ അജീര്‍ണതകള്‍കെതിരെയുള്ള എന്‍റെ തൂലികയെ നിശ്ചലമാക്കാന്‍ അവന്മാരുടെ ചെപടി വിദ്യക്കൊന്നുമാകില്ല ” ബേബിച്ചന്‍റെ മനസ് മന്ദ്രിച്ചു .
ഈ വാര്‍ത്തകള്‍ കേട്ടവര്‍ വര്‍ക്കിയച്ചനോട് ഇതേപറ്റി ചോദിച്ചപ്പോള്‍ “ബേബികുട്ടിക്ക് എന്തും സംഭവിക്കാം , എന്നാല്‍ അതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല എന്ന് മറുപടി കൊടുത്തു.

ദിവസങ്ങള്‍ക്കു ശേഷം..,

പ്രചാരണം തുടങ്ങുവാന്‍ വര്‍ക്കിച്ചന്റെ വീട്ടില്‍ ഒരു യോഗം കൂടി, എതിരാളികളെ ഓരോരുത്തരുടെയും ബലഹീനതകള്‍ കണ്ടെത്തി അതില്‍ അല്‍പ്പം
മായം ചേര്‍ത്തു തന്‍റെ ശിങ്കടികള്‍ തയ്യാറാക്കിയ കുറിപ്പ് വായിച്ചു സന്തോഷംപൂണ്ടു വര്‍ക്കിച്ചന്‍ താന്‍ ഒരു വലിയ സംഭവം ആണെന്ന് വരുത്തിതീര്‍ത്ത
വലിയ കുറിപ്പ് ഫോട്ടോ സഹിതം അച്ചടിക്കാന്‍ കൈമാറി. വര്‍ക്കിച്ചന്‍ പോകറ്റില്‍ കൈയിട്ടു മൊബൈല്‍ഫോണ്‍ എടുത്തു വീണ്ടും ബേബിച്ചനെ വിളിച്ചു … അവസാന താകീത്
എന്നവണം പറഞ്ഞു “ഈ ലക്കത്തില്‍ എന്നെ കുറിച്ച് എന്തെങ്കിലും പരാമര്‍ശിച്ചു എഴുതിയാല്‍, പിന്നെ നിന്‍റെ കൈ കാണത്തില്ല …ഓര്‍ത്തോ”
“സമൂഹത്തിലെ തെറ്റുകള്‍ ചെയ്യുന്നവരെ ചൂണ്ടിക്കാട്ടികൊണ്ട് എഴുതുക തന്നെ ചെയും ” ബേബിച്ചന്‍റെ ഉറച്ച ശബ്ദംകേട്ട് വാതില്‍ കൊട്ടിയാടിച്ചപ്പോള്‍
ചുവരില്‍ പതിച്ച വാക്യം തനിക്കു തെളിഞ്ഞു കാണാമായിരുന്നു “ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്ന് എണ്ണികൊള്‍വിന്‍ ”

-ബി വി

Comments are closed.