കവിത: പകൽ ‍ അടുത്തിരിക്കുന്നു

87

തീരം തേടും തിരമാലകൾ

ചെന്നെത്തും തീരത്ത്

കനൽപൂക്കും  മരത്തിൽ നിന്നും

കൊഴിഞ്ഞുവീണ വിഷാദപൂക്കൾ

ദൂരെ നീലഗഗനത്തിൽ നിന്നും

നീ വരുന്ന കാലൊച്ചകൾ മുഴങ്ങുന്നു

തെന്നലായി കുളിർസ്പർശമേകി

അവസാനിക്കാത്ത പാതയിൽ

വീശും മന്ദമാരുതൻ തൻ

ശുഭകാല സൂചകങ്ങളുമായി

രാത്രി കഴിവാറായി

പകൽ അടുത്തിരിക്കുന്നു

 

-ബിനു വടക്കുംചേരി