ചെറുചിന്ത: ഒരു തണുപ്പുകാല ചിന്ത

വീണ്ടും തന്നുപ്പരിച്ചിറങ്ങുന്ന ഡിസംബർ വന്നെത്തിയിരിക്കുന്ന വേളയിൽ ചിന്തക്കായി ഒരു സംഭവം വിവരിക്കാം.

ഗുജറാത്തിലെ ഉൾവനത്തിൽ തണുപ്പ് അകറ്റാനായി വേടന്മാർ ‍എല്ലാവരും ഒത്തുകൂടുകയും അവിടെയുള്ള വിറകുകൾ ശേഖരിച്ചു അവ അടക്കിവെച്ച് തീ കത്തിക്കുക പതിവായിരുന്നു. തീ കത്തിച്ചശേഷം അവർ എല്ലാവരും അതിനു ചുറ്റുംകൂടിയിരുന്നു ചൂട് അനുഭവിക്കയും തീ ഏകദേശം തീരാറാകുബോൾ അവരവരുടെ ഭവനത്തിലേക്ക്‌ മടങ്ങുകയും ചെയ്യും.

ഈ സമയം ഇതെല്ലാം കണ്ടുകൊണ്ട് മരത്തിനു മുകളിൽ ഇരിക്കുന്ന കുരങ്ങന്മാർ, വേടന്മാർ പോയികഴിഞ്ഞതും താഴെ വന്നു ബാക്കി ശേഷിക്കുന്ന തീയിയുടെ ചൂട് കൊള്ളുവാൻ തുടങ്ങും. എന്നാൽ ‍ കുറച്ചു കഴിയും നേരം തീ പൂർണ്ണമായും കേട്ടുപോകുബോൾ കുരങ്ങന്മാർ ശേഷിക്കുന്ന തീ-കനലിന്റെ അടുക്കലേക്ക് ചേർന്നിരിക്കാൻ തുടങ്ങും.

അല്ലപംകൂടി കഴിഞ്ഞാൽ അവർ ശേഷിക്കുന്ന കരികട്ടകൾ എടുത്തു ദേഹത്ത് പുരട്ടും. ഒടുവിൽ ‍ ആ ചൂടും നിലക്കുബോൾ അവർ പാറകളുടെ ഇടുക്കുകളിൽ ‍ചെന്ന് വിറച്ചുകൊണ്ട് ഇരിക്കും.

ഇന്ന് ആത്മീയഗോളത്തിലേക്ക് നോക്കിയാൽ ‍ആത്മീയത്തിൽ ഉണർന്നിരിക്കേണ്ടവർ ലോകത്തിന്റെ ശൈത്യത്തിൽ മരവിച്ചു നില്‍ക്കുന്ന കാഴ്ച കാണാം. ഇത്തരക്കാർ മറ്റുള്ളവർ ‍കത്തിച്ച തീയുടെ മറവിൽ ചൂടുംപറ്റി എത്ര നാൾ മുന്നോട്ടു പോകുമെന്നു തിരിച്ചറിയട്ടെ.

ഉണർന്നുകൊള്ളുക; ചവറായ ശേഷിപ്പുകളെ ശക്തികരിക്കുക; ഞാൻ നിന്റെ പ്രവർത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല” (വെളിപാട്‌ : 3:2)

കാൽവരി തന്നുടെഗിരി മുകളിൽ

യേശു ചിന്തിയ രക്തത്താൽ

വാർത്തെടുതൊരു സുവിശേഷം

തലമുറ തലമുറ കൈമാറി

അണയാതെ ഞങ്ങൾ സൂക്ഷിക്കും

എന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ ആദിമപിതാക്കന്മാർ കത്തിച്ച സുവിശേഷ അഗ്നിയുടെ ശേഷിക്കുന്ന ചൂട് അനുഭവിക്കുന്ന നവയുഗത്തിൽ; ഒരു തീ പന്തമായി ക്രിസ്തുവിനുവേണ്ടി പോരാടി ലോകത്തിന്റെ ശൈത്യത്തെ അതിജീവിച്ചു, തീ കൊണ്ട് ഉത്തരമരുള്ളുന്ന യഥാർത്ഥ ദൈവത്തെ കാണിച്ചുകൊടുക്കുന്ന ഏലിയാവിനെപോലെയാകുവാൻ‍ നമ്മുക്കൊരുങ്ങാം.

മഹത്വത്തിൽ‍ പ്രവേശിച്ച സ്വർഗ്ഗിയ ഗായകൻ ചിക്കു കുര്യക്കോസ് താൻ 70 വർഷം കൊണ്ട് പൂർത്തികരികേണ്ട ജോലി 7 വർഷംകൊണ്ട് ഭംഗിയായി ക്രിസ്തുവിനു വേണ്ടി ചെയ്തു തീർത്തത് നമുക്കൊരു മാതൃകയാണ്. അദ്ദേഹത്തിന്റെ വരികൾ എഴുതികൊണ്ട്‌ മുഖപ്രസംഗത്തിനു വിരാമംകുറിക്കട്ടെ

ജീവിക്കുന്നുവെങ്കിൽ ക്രിസ്തുവിനായി

പാടിടുനെങ്കിൽ ദൈവത്തിനായി

നല്ല ദാസനായി തീർന്നതിനാൽ

എൻ മരണം എനിക്കതു ലാഭം….”

– ബിനു വടക്കുംചേരി

Comments are closed.