വാർത്തക്കപ്പുറം: ഘര്‍ വാപ്പസി…

പ്രശ്നനിപുടമായ ലോകം, ആധുനികത്തത്തിന്റെ അഹങ്കാരത്താൽ വിരാചിച്ചുകൊണ്ടിരിക്കുന്ന നവയുഗ മനുഷ്യൻ. പൊൻ വാണിഭക്കാർ, പെൺ വാണിഭക്കാർ, കള്ളന്മാർ, കൊള്ളക്കാർ, കൈകൂലിക്കാർ, വളഞ്ഞവർ, വിളഞ്ഞവർ, ഗുണ്ട സംഘക്കാർ, ചുബന സമരക്കാർ, കപട സദാചാരികൾ‍, മതപ്രാന്തന്മാർ‍ ഇവരൊക്കെ പെരുകി പെരുകികൊണ്ടിരിക്കുന്നു.

സമീപകാലത്ത് മാധ്യമങ്ങളിൽ ശ്രദ്ധനേടിയ വാര്‍ത്തയാണലോ ‘ഘര്‍വാപ്പസി‘. ഏതൊരു ഇന്ത്യൻ പൌര്യനും രാജ്യത്തിന്റെ ഏതു ഭാഗത്തു താമസിക്കാനും, വാസ്തുവകകൾ സ്വന്തമാക്കുവാനും അവൻ വിശ്വസിക്കുന്ന മതപ്രകാരം ആരാധനാ നടത്തുവാനുള്ള സ്വാതന്ത്രം വിഭാവന ചെയുന്നതാണ് ഇന്ത്യൻ ഭരണഘടന. അതിനു തടസം സൃഷ്ട്ടിക്കുന്ന ഏതൊരു ശക്തിയെയും നിലക്ക് നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

എന്നാൽ ലോകസഭയിൽ ഈ പ്രശനം ഉന്നയിച്ചു ബഹളങ്ങൾ നടക്കുകയും, മതത്തിന്റെ പേരിൽനിലവിളികൂട്ടി കൂട്ട മതപരിവര്‍ത്തന വാര്‍ത്തകൾ സൃഷ്ട്ടിച്ചും വീടുകൾ കയറി ക്രിസ്ത്യാനികളെ ഭീഷണിപെടിത്തിയിട്ടും ഭരണകൂടം മൗനം പാലിക്കുബോൾ ഇത് പരിഷ്കൃത ഭാരതചരിത്രത്തിലെ ഇരുണ്ട അധ്യായമായി മാറുകയാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു.

ഒരു ക്രിസ്തു ഭക്തനെ സംഭന്ധിച്ചു പീഡനം ഒരു പുതുമയല്ല മാത്രവുമല്ല വീര്യം കൈവിട്ട സഭയെ ഉണര്‍ത്താൻ അത് ഉപകരിക്കും. കാരണം ദൈവം അനുവദിക്കാതെ ആര്‍ക്കും ഒന്നും ചെയുവാൻ കഴിയില്ല. ഭക്തനായ ഇയോബിന്റെ ജീവിതത്തിൽ കഷ്ടത കാണുവാൻ‍ ആഗ്രഹിച്ച സാത്താൻ ദൈവിക സന്നിതിയിൽ നിന്നും അനുവാദം വാങ്ങി എന്ന വസ്തുത നാം മറക്കരുത്. ദൈവത്തില്‍നിന്നു അകന്നുപോയവര്‍ക്ക് മടങ്ങി സഭയോട് ചേരുവാൻ‍ ‘പീഡകൾ’ ഇടയായിട്ടുണ്ട്.

റോമൻ ഗവണ്മെന്റിന്റെ ഉരുക്ക് മുഷ്ട്ടിക്കോ കമ്മ്യൂണിസ്റ്റ്‌ന്റെ ഇരുബ് അറകള്‍ക്കോ ക്രൈസ്തവ സഭയെ ഉന്മൂലനം ചെയുവാൻ കഴിഞ്ഞില്ല എന്നാണ് സഭ ചരിത്രം. അതെ ക്രിസ്തുവെന്ന പാറമേൽ അടിസ്ഥാനമിട്ട സഭയെ പാതാള ഗോപുരങ്ങള്‍ക്ക് നശിപ്പിക്കുവാൻ‍ കഴിയില്ല.

അപ്പന്റെ സ്വത്ത് ചോദിച്ചുവേടിച്ചു കൂടുവിട്ടു നാടുവിട്ടു വീടുവിട്ടിറങ്ങിയ അനുസരണകേടിന്റെ മകനായി മുടിയപുത്രൻ ലോകത്തിന്റെ കാലഗതിയിൽ ആകാശത്തിൻ കീഴിലെ സ്വന്തന്ത്രം ആഘോഷിച്ചു ധൂര്‍ത്തടിച്ചു ധൂര്‍ത്തടിച്ചു അവസാനം എല്ലാം നശിച്ചപ്പോൾ‍, അലഞ്ഞു തിരിഞ്ഞ് എന്തക്കയോ അവൻ അന്വേഷിച്ചു ഒന്നും കണ്ടെത്തിയതുമില്ല.

ഒടുവിൽ പന്നികളുടെ ഭക്ഷണത്തിൽ കണ്ണുംനട്ട് അര്‍ത്ഥശൂന്യമായ ജീവിതത്തിൽ അവൻ തിരിച്ചറിഞ്ഞു “അപ്പന്റെ ഭവനത്തിലെ വേലക്കാർ തിന്നു ശേഷിപ്പ് വരുത്തുന്നു ഞാനോ പട്ടിണി കിടക്കുന്നു

കുടുംബത്തിന്റെ സ്നേഹത്തിൽ നിന്നും വിട്ടോടി അവ്യക്തമായ എന്തക്കയോ നേടാൻ ശ്രമിച്ചു പരാജയപെട്ടപ്പോൾ സ്നേഹം ഒരു നോവായി ആത്മാവിൽ മന്ത്രിച്ചപ്പോൾ തോന്നി തന്റെ വീട്ടിലേക്കു ‘ഒരു മടങ്ങിപോക്ക് അവൻ ആഗ്രഹിച്ചുകൊണ്ട് തീരുമാനിച്ചു.

ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കലേക്കു പോകും. \

മോഹനവാഗ്ദാനങ്ങളിൽ ശ്രദ്ധപതിപ്പിച്ചു പദവിയും സ്ഥാനമാനങ്ങളും പ്രദാനംചെയ്യത് ആത്മീയ ദൃഷ്ടിയുടെ പ്രകാശംകുറച്ച്‌ നമ്മെ സഭയാം ഭവനത്തിലെ മുടിയപുത്രനാക്കാൻ ശത്രു ശ്രമിക്കുബോൾ ഓര്‍ക്കുക നമുക്കൊരു മടങ്ങി വരവ് (ഘര്‍വാപ്പാസി) ആവശ്യമായിരിക്കുന്നു.

ആകയാൽ നമ്മുടെ പ്രത്യാശ പുതുക്കി സ്വര്‍ഗീയ ഭാവനത്തിലെക്കുള്ള യാത്ര തുടരാൻ ദൈവമിടയാക്കട്ടെ!

-ബിനു വടക്കുംചേരി

Comments are closed.