കവിത: വസന്തമെത്തുമ്പോൾ

മോഹങ്ങളെ കൂട്ടിലാക്കി

ദുഖത്തിൻ ഓടാബലിട്ട്‌

കണ്ണീരിൻ താഴുകൊണ്ട്‌ 

പൂട്ടിയ ലോകത്തിൽ…

 

ഉടയോന്റെ

സ്വപ്നം നിറവേരാൻ

ചെറുപ്രാവു കുറുകുന്നു,

കാത്തിരിക്കുന്നു…

 

വസന്തമെത്തുമ്പോൾ

പറന്നുപോകണം,

എനിക്കെന്റെ മണവാളന്റെ

നിത്യസ്നേഹത്തിലേക്ക്…

 

– ബിനു വടക്കുംചേരി

Comments are closed.