അഭിമുഖം: ബിനു വടശ്ശേരിക്കര

കുട്ടികളുടെ സ്നേഹിതൻ

പ്രസംഗകൻ ഗ്രന്ഥകാരൻ യൂത്ത് കൗൺസിലർ പരിശീലകൻ എന്നി നിലകളിൽ 15ലേറെ വർഷങ്ങളായി പ്രവർത്തിക്കുന്ന ബിനു വടശ്ശേരിക്കരയുമായി ക്രൈസ്തവ എഴുത്തുപുര അസ്സോസിയേറ്റ് എഡിറ്റർ ബിനു വടക്കുംചേരി നടത്തിയ അഭിമുഖം (2015)

>എക്സൽ മിനിസ്ട്രി ഇന്ന് കുട്ടികളുടെ പ്രവർത്തനങ്ങൾക്കു ഇന്തയിൽ ശക്തമായ നേതൃത്വം നൽകിയിരുന്നുവല്ലോ, എങ്ങനെയായിരുന്നു ഇതിന്റെ തുടക്കം?

വേർപെട്ട ചർച്ചുകളിൽ കുട്ടികളുടെ പ്രവർത്തനം പൊതുവേ കുറവായിരുന്നു. വി.ബി.എസ് പോലെയുള്ള പ്രവർത്തനത്തോട് ഒരു വിമുകതയും പലരും പുലർത്തിയിരുന്നു. അങ്ങനെയിരിക്കുബോൾ കുഞ്ഞുങ്ങളുടെയിടയിലെ പ്രവർത്തനവുമായി ഞാൻ‍ മുന്നോട്ടു ഇറങ്ങിയത്.

2003-ൽ ആത്മീയയാത്ര വി.ബി.സിനു സിലബസ് തയ്യാറാക്കുവാൻ‍ അവസരം ലഭിച്ചു. അന്ന് വേർപെട്ട സഭകളിൽ ‍ നിന്നും ലഭിച്ച പ്രോത്സാഹനമാണ് ഇത്തരത്തിലുള്ള മിനിസ്ട്രിയിലേക്ക് കടന്നു വരുവാൻ കാരണമായത്. കുഞ്ഞുങ്ങളുടെ ഇടയിലുള്ള പ്രവർത്തനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് വിശേഷാൽ യുവജനങ്ങൾക്കിടയിൽ ‍ പ്രവർത്തപ്പാൻ‍ ദൈവം നൽകിയ ദർശനപ്രകാരം  2007-ൽ എക്സൽ മിനിസ്ട്രിസ്, പാസ്റ്റർ അനിൽ ഇലന്തൂരിനൊപ്പം ചേർന്നു ആരംഭിപ്പാൻ‍ ഇടയായി.

>കുട്ടികളുടെ ഇടയിലുള്ള പ്രവർത്തനത്തിനുള്ള ആവശ്യകത എന്താണ്? ഇന്നത്തെ തലമുറകളിലേക്ക് നിങ്ങൾ ഏതെല്ലാം വിധത്തിൽ എത്തിച്ചേരുവാൻ ശ്രമിക്കുന്നു?

>> കഴിഞ്ഞ കാലങ്ങളെക്കാൾ സമൂഹത്തിന്റെ സംസ്കാരത്തിനു വ്യതിയാനം നമ്മുക്ക് കാണുവാൻ ‍കഴിയും. പ്രത്യേകിച്ചു യുവജനങ്ങൾക്കിടയിൽ ദിവസേന സംഭവിക്കുന്ന മാറ്റങ്ങൾ ആണ് ഇതിനു കാരണം. ബാല്യത്തിൽ ‍തന്നെ നല്ലൊരു ശിക്ഷണം നൽകിയാൽ സമൂഹത്തിന്റെ സംസ്കാരത്തോട് നീതിപുലർത്തുന്ന തലമുറകളെ വാർത്തെടുക്കുവാൻ കഴിയും എന്നത് ശ്രമകരമാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് വിവിധ നിലകളിലുള്ള കുട്ടികളുടെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. അതിന്റെ ആദ്യ പടിയായി EXCEL VBS, 2008 മുതൽ അവധികാല സിലബസ് തയാറാക്കി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ എന്നി ഭാഷകളിലായി മൂന്ന് ലക്ഷത്തിലധികം കുഞ്ഞുങ്ങളിലേക്ക് എത്തിച്ചേരുവാനിടയായി‍.

തുടർന്ന് യു യുവജനങ്ങൾക്കായി എക്സൽ യൂത്ത് വിംഗ് ആരംഭിച്ചു. യുവജന ക്യാമ്പുകൾ, പരിശീലനങ്ങൾ‍, കൗൺസിലിംഗ് പ്രോഗ്രാം എന്നിവയ്ക്ക് ഇന്ത്യയിലും വിദേശത്തുമായി നേതൃത്വം നല്‍കുന്നു. Excel social awareness ന്റെ ഭാഗമായി സ്കൂൾ കോളേജ് എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ പ്രവർനം നടത്തിവരുന്നു, Excel Hope ലൂടെ നിർദ്ധനരായ വി വിദ്യാർത്ഥികൾക്കു പഠന സഹായവും കൂടാതെ Excel school of child Evangelism – കുഞ്ഞുങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പരിശീലനം നൽകി വരുന്നു.

>വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എക്സൽ മിനിസ്ട്രിയുടെ സാമ്പത്തികമായ സ്രോതസ്സ് എന്താണ്?

20 തിലേറെ പൂർണ്ണ സമയ പ്രവർത്തകരും മുപ്പതോളം ഭാഗിക പ്രവർത്തകരും ഇതിന്റെ ഭാഗമായിയുണ്ട്. വടക്കേ ഇന്ത്യൻ‍ ഗ്രാമങ്ങൾ‍, നേപ്പാള്ൾ, തമിഴ്നാട്‌, കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രവർത്തനത്തിന്റെ പുറകിൽ‍ നിസ്വാർത്ഥമായി പ്രവർത്തനങ്ങളെ സ്നേഹിക്കുന്ന ചുരുക്കം ചിലരുടെ സാമ്പത്തിക സഹായവും ടീം അംഗങ്ങളുടെ സഹകരണവും ആണ് പ്രവർത്തനത്തിനു ആധാരം.

>ഇന്നത്തെ യുവജങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കയാണ്?

ഒന്നാമതായി ആത്മീയമായി വളരുവാൻ ലഭിക്കുന്ന സാഹചര്യം ഭവനങ്ങളിൽ‍ നിന്നോ സഭകളിൽ നിന്നോ വേണ്ടവിധത്തിൽ‍ ലഭിക്കുന്നില്ല, മാതാപിതാക്കളുടെ മാതൃകയില്ലായ്മ, സഭ രാഷ്ട്രിയത്തിന്റെ അതിപ്രസരം, ആധുനിക മാധ്യമങ്ങളുടെ കടന്നുകയറ്റം എന്നിത്യാദി കാര്യങ്ങൾ യുവജനങ്ങളുടെയും, കുഞ്ഞുങ്ങളുടെയും ആത്മീയ വളർച്ചക്കു തടസമാകുന്നു. ഈകാലത്ത് കൂടുതൽ‍ പ്രാധ്യാന്യം കൊടുക്കേണ്ടത് കൌമാര പ്രായക്കാർക്കാണ് (10- 15). ഇവരുടെ പ്രശ്നങ്ങൾ പങ്കുവെക്കുവാൻ‍ ഉതുകുവണ്ണം സഭയിൽ നിന്നും ചിലർ ഉണ്ടാകണം, കുട്ടികൾക്കു ചൂണ്ടികാണിക്കുവാൻ തക്കവണ്ണം മാതൃക പുരുഷന്മാർ  നമ്മുടെയിടയിൽ ഉണ്ടാകണം, സഭകളും മാതാപിതാക്കളും ആത്മീയ വളർച്ചക്കു മുൻ‌തൂക്കം നൽകേണ്ടത് അത്യന്താപേഷിതമാണ്.

>വിദേശ രാജ്യങ്ങളിൽ എക്സലിന്റെ പ്രവര്ത്തനങ്ങൾ എങ്ങനെ പോകുന്നു, അവിടെയുള്ള കുട്ടികളുടെ ആത്മീയ നിലവാരം എങ്ങനെ നോക്കികാണുന്നു?

പല വിദേശ രാജ്യങ്ങളിലും നടക്കുന്ന ക്യാമ്പുകൾക്കും, VBS നും, Excel ministries നേതൃത്വം നൽകാറുണ്ട്. അങ്ങനെയുള്ള പ്രോഗ്രാമുകളിൽ അനേക കുഞ്ഞുങ്ങൾ രക്ഷികപെടുക്കയും കർത്താവിനായി സമർപ്പിക്കപെടുകയും ചെയ്യാറുണ്ട്. പൊതുവേ മാതാപിതാക്കളുടെ ജോലിതിരക്കും സമയകുറവും കൂടാതെ സ്നേഹത്തെക്കാൾ ഉപരി അമിതമായ ശിക്ഷണവും പല കുഞ്ഞുങ്ങളുടെയും, വളർച്ചയെ മുരടിപ്പിക്കുകയും, മാനസികമായി തളർത്തുകയും ചെയുബോൾ ഇന്റർനെറ്റ് മാധ്യമങ്ങളുടെ ദുരുപയോഗം വീഡിയോ ഗെയിംസ് കാർട്ടൂൺ ചാനലുകൾ അലെങ്കിൽ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം എന്നിവയിൽ‍ അവർ ചെന്നെത്തുന്നതായി കണ്ടുവരുന്നു.

> ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം ഉണ്ടെങ്കിൽ പങ്കുവേക്കാമോ?

1996 ൽ‍ ബോംബയിലെ ഒരു ഇലക്ട്രിക് ട്രെയിൻ നിന്നു താഴെ വീണു മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ ജീവിതത്തിൽ ഒരിക്കലും വിസ്മരിക്കുവാൻ കഴിയുകയില്ല. ആശുപത്രി കിടക്കയിൽ‍ വെച്ച് യേശുവിനായി ജീവിതം സമർപ്പിച്ചപ്പോൾ അതെന്റെ ജീവിതത്തിലെ വഴിതിരുവായിമാറി.

>”നിങ്ങൾക്കു സാധ്യമാകും എന്ന തങ്ങളുടെ പുസ്തകം നാലം എഡിഷൻ പുറത്തിറങ്ങിയ ഈ സാഹിചര്യത്തിൽ‍, ഒരു ഗ്രന്ഥകാരൻ എന്ന നിലയിൽ താങ്കളുടെ പ്രവർത്തനം വിശദികരിക്കാമോ?

9 തിൽ അധികം പുസ്തകങ്ങൾ യുവജനങ്ങൾക്കും, സൺ‌ഡേ സ്കൂൾകർക്കായും തയ്യാർ ചെയ്തിട്ടുണ്ട്. “വിവാഹത്തിനു മുൻപ് അറിയാൻ” എന്ന പുസ്തകവും “Decisions make your future” എന്ന പുസ്തകവുമാണ് സമീപകാലത്ത് ശ്രദ്ധയമായ ഗ്രന്ഥങ്ങൾ.

>ഇന്നത്തെ തലമുറയ്ക്ക് നൽകുവാൻ കഴിയുന്ന ഒരു സന്ദേശം

ജീവിതവിജയത്തിനു എളുപ്പമാർഗ്ഗം യേശുവിനോട് ചേർന്നുള്ള യാത്രയാണ്. ഇന്നത്തെ തലമുറ വിജയിക്കണമെങ്കിൽ വിദ്യഭ്യാസത്തിനും കഴിവുകൾക്കും മുകളിലായി യേശുവിനു സ്ഥാനം നല്‍കണം.

കുടുംബം: സ്വദേശം വടശ്ശേരിക്കര. ഭാര്യ പ്രീതി, മക്കൾ ആശേർ, ക്രിസ്റ്റ, ഹഡ്സൺ എന്നിവരാണ്.

Comments are closed.