അഭിമുഖം: “സഭയിൽ പദവികളല്ല ശുശ്രുഷയാനുള്ളത്…”| സാജു ജോൺ മാത്യു

ന്നത്തെ സഭയിലെ ചില വ്യത്യസ്ത കാഴ്ചപ്പാട് ദൈവകൃപയുടെ തൂലികക്കാരനായ സാജു ജോൺ മാത്യു വിശകലനം ചെയുബോൾ

> സാജു സാർ പറഞ്ഞുവല്ലോ ദൈവ സഭയിൽ ശുശ്രുഷയാനുള്ളത് പദവിയല്ല“, അതൊന്നു വ്യക്തമാക്കാമോ?

ദൈവ സഭയിൽ പദവി കിട്ടിയില്ല  എന്നൊരാൾ  പറയുകയാണെങ്കിൽ അതിൽ അർത്ഥമില്ല കാരണം സംഘടനയിലാണ് പദവിയുള്ളത്. അതുകൊണ്ട് പദവി ആഗ്രഹിക്കുന്നവൻ സഭയുടെ ഭാഗമല്ല മറിച്ച് അവർ സംഘടനയുടെതാണ്. ഞാൻ ഒരു സംഘടനയുടെയും പദവി അലങ്കരിക്കുന്നില്ല പക്ഷെ എല്ലാവരുടെയും സ്നേഹവും ശുശ്രുഷയും അനുഭവിക്കുന്നുണ്ട്. സംഘടനയുടെ പദവി ഉണ്ടെങ്കിലെ നമ്മോക്കൊരു ശുശ്രുഷയുള്ളൂ എന്ന തെറ്റായ ധാരണയാണ് പദവിക്കു വേണ്ടി ഓടുന്നവരിൽ‍, ഒരു പദവിയുടെ പേരിൽ ഇവർക്കു ശുശ്രുഷക്കു അവസരം ലഭിക്കുബോൾ ശുശ്രുഷയുള്ളവർക്കു അതൊരു അവസരമല്ല മറിച്ച് സഭ എന്ന കുടുംബത്തിനു വേണ്ടി ചെയുന്ന ശുശ്രുഷയാണ്.

യേശുക്രിസ്തുവിന്റെ ‘കാലുകഴുകൽ‍’ ശുശ്രുഷ നമ്മുകൊരു മാതൃകയാണ്. മറ്റുള്ളവരുടെ കാല് കഴുകാൻ‍ ഒരു പദവി (ഉദ:സെക്രട്ടറി) ആ൪ക്കും ആവശ്യമില്ല. നിങ്ങൾക്കു ലഭിച്ചിരിക്കുന്ന അവസരം ജഡത്തിനു വേണ്ടി നഷ്ടമാക്കാതെ സ്നേഹത്താൽ ‘അന്യോന്യം സേവിപ്പിൻ‍’  എന്ന ഗലാത്യ ലേഖനത്തിലെ വചനം നാം ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

>പുത്തൻ ആശയങ്ങളുമായി ന്യൂ ജനറേഷൻ സഭഉടലെടുക്കുന്നത് ആത്മീയഗോളത്തിലെ ഒരു പ്രശ്നമായി കരുതുന്നുണ്ടോ?

ആദ്യമായി നാം മനസിലാക്കേണ്ടത് ‘ന്യൂജനറേഷൻ സഭ’ എന്ന പ്രയോഗം തന്നെ തെറ്റാണ്. കാരണം ജനറേഷൻസ് അനുസരിച്ച് സഭക്ക് വ്യത്യാസമുണ്ടാകാൻ‍ പാടില്ല. യേശുക്രിസ്തുയെന്ന പാറയിൽ അടിസ്ഥാനമിട്ടതാണ് സഭ (Church is solid and it is built on a Rock, that is Jesus). യുഗങ്ങളുടെ പാറയായ ക്രിസ്തുവിൽ‍ അടിസ്ഥാനമിട്ട സഭ യുയുഗങ്ങൾക്കനുസരിച്ചു മാറുന്നതല്ല. അതുകൊണ്ട് ന്യൂ ജനറേഷൻ‍ സഭ എന്നും ഓൾഡ് ജനറേഷൻ സഭ എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നത് തന്നെ ശരിയല്ല. ഇത്തരത്തിലുള്ള വാക്കുകൾ എല്ലാം ഉണ്ടായാതെങ്ങനെ എന്ന് ചോദിച്ചാൽ ഒരാൾ‍ മറ്റൊരാളെ കുറ്റം പറയുവാൻ‍ വേണ്ടി മെനഞ്ഞെടുത്താണ് എന്ന് മനസിലാക്കാം.

അതുപോലെതന്നെ വേദപുസ്തകം ജനറേഷൻസ്നന്റെ പേരിൽ ‍വേർത്തിരിക്കുന്ന ഒരു സാഹചര്യം വന്നാൽ അതു അപകടമാണ്. നമ്മുടെ സഭകൾക്ക് ചില രീതികൾ ‍ ഉണ്ടായേക്കാം പക്ഷെ അത് പാരമ്പര്യം എന്ന് പറയുവാൻ ‍സാധിക്കുകയില്ല. നമ്മൾ പിന്തുടരുന്നത് പാരമ്പര്യ സഭയല്ല, യേശുക്രിസ്തുവിനെയും, വേദപുസ്തകത്തെയുമാണ്.

ആഴ്ചയിൽ മൂന്ന് മണിക്കൂർ മാത്രമുള്ളൊരു കൂടിവരവല്ല ‘സഭ‘. യേശുക്രിസ്തു തലയും നമ്മൾ അവയവങ്ങളുമായി 24 * 7 പരിപാടിയാണത്. സഭ ഒന്നേയുള്ളൂ എന്നാൽ ‍ പ്രായോഗികമായി പറയുബോൾ അതിൽ ചിലവ്യസ്ത കൂട്ടയിമകൾ (Denominations) ഉണ്ടായേക്കാം ഇതിന്റെ എല്ലാം ആരംഭ കാലത്ത് ഒരു കൂട്ടായ്മയായി കൂടിവന്നെങ്കിൽ ഇന്നത്‌ പാട്ടുകൂട്ടമായി മാറി. എപ്പോയും നിൽക്കുന്ന കൂട്ടയിമയിൽ നിന്നും ആഴ്ചയിൽ മണികൂറുകൾ ‍ മാത്രം കൂടിവരുന്ന പാട്ട് കൂട്ടമായിമാറുന്നത് സഭയുടെ ദുരന്തമാണ്. ‘ആരാധനയിൽ ‍ പാട്ട് ഉണ്ടാകാം എന്നാൽ ആരാധനയെന്നത് പാട്ടല്ല’. പാട്ടിനൊപ്പം കൈയടിച്ചവർ‍, ട്രാക്കിനു അനുസരിച്ച് പാടുന്നവരായി. പാട്ടിനെ ആരാധനയായി തെറ്റുധരിക്കുന്നത് പരിതാപകരമായ അവസ്ഥയാണ് ഇവിടെ വിസ്മരിക്കപെട്ടത്‌ ‘ജീവിതം’ ആരാധനയാക്കി മാറ്റിയ ആദിമകാല പിതാക്കന്മാരെയാണ്.

>ആഡംബര വിവാഹങ്ങൾ നടത്തുന്നത് തെറ്റാണോ?

ഓരോ കാലം കഴിയും തോറും മനുഷ്യരുടെ ജീവിത നിലവാരം (Living Standard) സ്ഥലകാലങ്ങൾക്കനുസരിച്ചു കൂടുകയോ കുറയുകയോ ചെയുന്നുയെന്നു നാം മനസിലാക്കേണ്ടതുണ്ട്. ക്രിസ്ത്യനിത്വത്തിന്റെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ‘ലളിത ജീവിതം’ (Simplicity). നമ്മുടെ പിതാക്കന്മാരുടെ കാലത്ത് ജീവിത സാഹചര്യവും ലളിതമായിരുന്നു. അതുകൊണ്ട്തന്നെ അവരുടെ വിവാഹങ്ങളും അപ്രകാരമായിരുന്നു. പണ്ട് കാലത്ത് ഒരു സൈക്കിൾ ഉള്ളത് ആഡംബരമായി കണക്കാക്കിയിരുന്നു എന്നാൽ ‍ ഇന്ന് ഒരു സാധാരണ ജീവിതം നയിക്കുന്നവർ പോലും കാർ ‍ ഉപയോഗിക്കുന്നുണ്ട്, ഇവിടെ കാറിന്റെ ‘ബ്രാന്‍ഡ്‌’ ആണ് ആഡംബരത്തിന്റെ അളവുകോൽ. ഇതനുസരിച്ച് ‘Luxury’ എന്ന വാക്കിനു തന്നെ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. നാല്പതു കൊല്ലം മുൻപ് നടന്നതുപോലെ ഒരു വിവാഹം ഇന്ന് നടക്കണമെന്നില്ല എന്നാൽ ‍ ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ‍ Luxury എന്ന് പറയപെടുന്നതായ രീതികൾ വിശ്വാസികൾ പിൻ‍പറ്റുന്നത് തെറ്റാണു. അതായതു സൗകര്യത്തിനു വേണ്ടി നാം ഒരു കാര്യം ചെയുന്നതു ആഡംബരമല്ല എന്നാൽ പദവി കാണിക്കുവാൻ വേണ്ടി സൗകര്യത്തിനു അപ്പുറത്ത് ചെയുന്നത് ആഡംബരമാണ്.

Essential, Need, Comfort, Luxury എന്നിവയിൽ NEED നിർബന്ധമായും നാം ചെയ്യേണ്ടതാണ്, ‘Comfort’ (Accelerate the mission) ആ ദൗത്യത്തെ സുഗമമായി നിർവഹിക്കാൻ സഹായിക്കുന്നു.

>സഭക്കകത്ത് വിപരീത ഉപദേശങ്ങൾ കടന്നു വരുബോൾ എങ്ങനെ തിരിച്ചറിയാൻ സാധിക്കും, അതിനൊരു പട്ടിക തയ്യാറാക്കുകയാണെങ്കിൽ എന്തായിരിക്കും ഉൾപ്പെടുത്തുക?

ദുരുപദേശങ്ങൾക്കു ഒരു പട്ടികതയ്യാറാക്കുക എന്നത് പ്രയാസമാണ് കാരണം അവ എല്ലാപ്പോഴും മാറികൊണ്ടിരിക്കും (Deviate).  ‘കൃപയാലാണ് രക്ഷിക്കപെട്ടത്‌ അതുപോലെ കൃപയാല്‍ ദൈവം നടത്തുന്നു’ എന്ന് ചിന്തിച്ചു ഞാൻ കൃപയുടെ ആളാണ്‌ എന്ന് 20 വർഷങ്ങൾക്കു മുൻപ് പറഞ്ഞതുപോലെ ഇന്നെനിക്കു പറയുവാൻ‍ സാധിക്കുകയില്ല. യഥാർത്ഥ കൃപയെ വളച്ചൊടിച്ചു മറ്റൊരു സുവിശേഷം സഭക്കുള്ളിൽ പിന്നീട് കയറി വന്നതാണ്. അനുദിനം മാറ്റങ്ങൾ‍ സംഭവിക്കുന്നതിനാൽ ദുരുപദേശങ്ങളുടെ പട്ടിക ഉണ്ടാക്കുക എന്നത് പ്രയാസമാണ്. എന്നിരുന്നാലും ഇത്തരക്കാരെ തിരിച്ചറിയാൻ ചുരുക്കും ചില പോയിന്റുകൾ പറയാം,

  1. വേദപുസ്തകത്തെ ഭാഗികമായി മാത്രം വിശ്വാസിക്കുകയും പഠിപ്പിക്കുകയും ചെയുന്നത് ദുരുപദേശമാണ്‌
  2. വേദപുസ്തകത്തെ വളച്ചോടിക്കുന്നതെല്ലാം ദുരുപദേശമാണ്‌
  3. ഉപദേശങ്ങളിൽ‍ ചിലതിനു മാത്രം അമിതപ്രാധാന്യം നല്‍കി മറ്റുള്ളവയെ ലഘുകരിക്കുന്നത് എപ്പോഴും ശ്രദ്ധിക്കണം
  4. നിത്യതയുടെ ദർശനങ്ങളിൽ നിന്നും മനുഷ്യന്റെ ദർശനം ഭൂമിയിലെ. വസ്തുകളിലേക്ക് തിരിച്ചുവിടുന്ന ഉപദേശങ്ങൾ ദുരുപദേശമാണ്‌.

> ഇപ്പോൾ യുവജനങ്ങളെയാണ് ഞാൻ കൂടുതലും ലക്ഷ്യം വെക്കുന്നത്എന്ന് സാർ പറഞ്ഞുവല്ലോ, നമ്മുടെ തലമുറയെ സഭക്കു ഉപകാരപ്പെടുത്തുവാൻ എങ്ങനെ പരിശീലിപ്പിക്കം?

ആഫ്രിക്കയിലെ പ്രവത്തനത്തിന്റെ പശ്ചാത്തലത്തിൽ ‍ നിന്നുമാണ് ഞാൻ ‍ അതു പറഞ്ഞത്, ആഫ്രിക്കയിലെ യുവജനങ്ങൾ ‍നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയാം, അവർ കൂടിവരുബോൾ ‍ എല്ലാം പാട്ടിനാണ് പ്രാധാന്യം നൽകുന്നത്. 50 പേർ ‍കൂടുന്നിടത്ത് 5000 വാട്സ് സൗണ്ട് സിസ്റ്റമാണ്‌ ഉപയോഗിക്കുന്നത്. ഇങ്ങനെ പോയാൽ ചില വർഷങ്ങൾ‍ കഴിഞ്ഞാൽ‍ പാട്ട് പാടുവാൻ‍ ആളുകളെ കിട്ടും എന്നാൽ സഭയിൽ‍ യുവജനങ്ങൾ കാണില്ല.

അവിടെ മാത്രമല്ല നമ്മുടെ സമൂഹത്തിലും ഈ പ്രവണത കണ്ടുവരുന്നു. കുടുംപ്രാർത്ഥന ഭവനത്തിൽ മുടങ്ങാതെ ചെയ്യുകയും വചനത്തിൽ കൂടുതൽ അറിവുകൾ മക്കളുമായി പങ്കിടുവാൻ ശ്രമിക്കുകയും പിന്നെ തലമുറക്കായി നിരന്തരം പ്രാർഥിക്കുകയും ചെയ്താൽ‍ പിന്നീടു ദുഖികേണ്ടിവരില്ല.

> ഇപ്പോൾ നവമാധ്യമത്തിൽ വളരെ ശ്രദ്ധപിടിച്ചുപറ്റിയ യഹൂദ റബിയുടെ പ്രവചനത്തോടും ചുവന്ന പശുവിന്റെ വാർത്തയോടും വിശ്വാസികൾ എങ്ങനെ പ്രതികരിക്കണം?

ഇതിനു പ്രത്യേകിച്ച് പ്രാധാന്യം നല്‍കേണ്ടതില്ല, യേശുക്രിസ്തുവിന്റെ വരവ് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മാത്രവുമല്ല അവന്റെ വരവിനെ കുറിച്ച് കാലങ്ങലെളും സമയങ്ങലെളും കുറിച്ച് അറിയുന്നത് ദൈവമക്കൾക്കുള്ളതല്ല. അപ്പേ പ്രവർത്തികളുടെ പുസ്തകം ഒന്നാം അധ്യാത്തിന്റെ നാലു മുതലുള്ളവാക്യത്തിൽ ഇവ വ്യക്തമായി രേഖപെടുത്തിയിട്ടുണ്ട്‌.

ആകയാൽ ബുദ്ധിയുള്ള അഞ്ചു കന്യകമാരെപ്പോലെ മണവാട്ടി‘  സഭ മണവാളൻ ക്രിസ്തുവിന്റെ വരവിനായി സദാസമയവും വിളക്കിൽ എണ്ണയും ഏന്തി വിശുദ്ധിയോടെ, പ്രത്യാശയോടെ കാത്തിരിക്കാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ!

തയ്യാറാക്കിയത് ബിനു വടക്കുംചേരി


ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: 

ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT 

For more visit: https://www.binuvadakkencherry.com

Comments are closed.