ചെറുചിന്ത: നല്ല പോർ പൊരുതാം, ഓട്ടം തികക്കാം

നിത്യത എന്ന ലക്ഷ്യം കൈവരിക്കാൻ ഓടുന്നവരാണ് നാം ഓരോരുത്തരും. ഈ ഓട്ടത്തിൽ ‍ നമ്മെ ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന പ്രതിസന്ധതികൾ വന്നേക്കാം, എങ്കിലും മടുത്തുപോകാതെ നാം നമ്മുടെ പ്രയാണം തുടരണം. ഓടുവാൻ ട്രാക്ക് ക്രമികരിച്ച ദൈവം അത് പൂർത്തികരിക്കുവാനുള്ള ശക്തിയും നമ്മിൽ പകരും.

എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ ‍ സകലത്തിനും മതിയായവനാകുന്നു എന്ന് അനുഭവങ്ങളിലൂടെ പറയുവാൻ ‍ നമ്മുകാകണം.

ഇന്നലെ മിന്നിയ ഉന്നത ശ്രഷ്ടർ വീണു പോയ ഈ ഓട്ടകളത്തിൽ ‍ നമ്മെ വീഴാതവണ്ണം കാത്തുസൂക്ഷിച്ചത് ദൈവത്തിന്റെ കൃപ ഒന്ന് മാത്രമാണ്. വീണുപോയവരെ നോക്കിയല്ല മറിച്ച് വീഴാതെ പരിപാലിക്കുന്ന ക്രൂശിലെ സ്നേഹത്തെ നോക്കിയായിരിക്കണം നമ്മുടെ ഓട്ടം, അത് വിജയിക്കുക തന്നെ ചെയും നിശ്ചയം.

അപ്പോസ്തലനായ പൗലോസ്‌ പറയുന്നു ‘ഞാൻ ‍ നല്ല പോർ ‍ പൊരുതി ഓട്ടം തികച്ചു’. തന്റെ യാത്രയിൽ ഈശാനമൂലൻ കൊടുംകാറ്റ് അടിച്ചപ്പോഴും, പലവിധ പ്രതിബന്ധങ്ങൾ കടന്നുവന്നപ്പോൾ വിശ്വാസത്താലും പ്രാർത്ഥനയാലും അവയെ നേരിട്ട് കർത്താവിന്റെ ശുശ്രുഷ തികക്കണമെന്ന ഒടുങ്ങാത്ത ആവേശമായി മാറിയ പൗലോസ്‌ ഒരിക്കപോലും തിരിഞ്ഞ് നോക്കാതെ പി പിന്മ്പിലുള്ളതിനെ മറന്നും മുന്‍പിലുള്ളതിനായി ആഞ്ഞുംകൊണ്ടും ക്രിസ്തുവേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലെക്കോടി ഓട്ടം തികക്കുവാനും നീതിയുടെ കീരിടം ഉറപ്പുവരുത്തുവാനും സാധിച്ചു.

കർത്താവിന്റെ പ്രത്യക്ഷയിൽ ‍ പ്രിയം വെച്ചുകൊണ്ട് ഓടുന്ന ഏവരും നീതിയുടെ കീരിടം അവകാശമാക്കും.

ഇതിനിടയിൽ ദുരുപദേശതതിന്റെ ഈശാനമൂലൻ ‍ ആഞ്ഞടിക്കുബോൾ സത്യാവചനത്താൽ അവയെ നേരിട്ടും, ലാഭമായതൊക്കെയും ക്രിസ്തു നിമിത്തം ചേതമെന്നു എണ്ണികൊണ്ടും നമ്മുക്ക്

മുന്നിൽ ‍ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടം, ഈ ഓട്ടത്തിൽ ‍ അശരണരായവർക്കു ഒരു ആശ്വാസമായി  ക്രിസ്തുവിന്റെ ഭാവം നമ്മിൽ സ്ഫുരിക്കട്ടെ!

– ബിനു വടക്കുംചേരി

Comments are closed.