ചെറുചിന്ത: ഈച്ച കോപ്പി

സാധാരണയായി പരിക്ഷക്ക് വരുന്നത് രണ്ടുതരം കൂട്ടരാണ്; ഒന്ന് പഠിച്ചിട്ട് വരുന്നവരും മറ്റൊന്ന് പഠികാതെ വരുന്നവരും.

എന്നാൽ  ഇവ രണ്ടിലുപ്പെടാതെ മറ്റൊരു കൂട്ടരുണ്ട്‌, ‘എല്ലാം പരിക്ഷ ഹാളിൽ നിന്ന് തന്നെ കിട്ടും’ എന്നാണ് ഈ കൂട്ടർ ‍ കരുതുന്നത്.

പഠിച്ചവർ അടുത്ത പേപ്പർ  വാങ്ങാനായി വെമ്പുബോൾ, പഠികാത്തവർ പഠിപുരയുടെ മേൽക്കൂര നോക്കി എത്ര ഓടുകൾ ഉണ്ടെന്നു എണ്ണമെടുക്കും, ഇതിനിടയിൽ മൂന്നാമത്തെ കൂട്ടർ അടുത്തിരിക്കുന്ന സുഹൃത്തിന്റെ ഉത്തരകടലാസ്സിൽ തങ്ങളുടെ കൂർത്ത ദൃഷ്ടി പതിച്ചു മന്ദം മന്ദം പേനയെടുത്ത് തുഴയുന്നത് കാണാം.

ഒരിക്കൽ തൊട്ടടുത്തിരിക്കുന്ന സുഹൃത്തിന്റെ മൌനനുവാദത്തോടെ ‘കോപ്പി‘ അടിക്കാൻ ഒരുത്തൻ ‍ തീരുമാനിച്ചു. പരിഷക്കായുള്ള ‘മണി’ നാദം മുഴുങ്ങി. എല്ലാവരും അവരവരുടെ ഇരിപിടത്തിൽ ‍ ചെന്നിരുന്നു പരിക്ഷ എഴുതുവാൻ തുടങ്ങി.

കൂടെ സുഹൃത്തിന്റെ കോപ്പിയടിച്ചു എഴുതുന്ന നമ്മുടെ കഥാപാത്രവും ഇരുവരും ‘അഡിഷണൽ പേപ്പറുകൾ‍’ മത്സരിച്ചു വാങ്ങുന്നത് പോലെ ഗുരുവിനു തോന്നി.

ഇങ്ങനെ എഴുതുന്നിടയിൽ സുഹൃത്തിന്റെ പേപ്പറിൽ ഒരു ഈച്ച വന്നിരുന്നു. അവനാകട്ടെ, ഒറ്റയടിക്ക് അതിനെ കൊല്ലുകയും  അതിന്റെ രക്തം ഉത്തരകടലസിൽ ‍ പതിയുകയും ചെയ്തു.

പരിക്ഷ വിഷയത്തെക്കുറിച്ച് യാതൊന്നും അറിയാത്ത നമ്മുടെ കഥപാത്രം ഒരു ഈച്ചക്കായി കാത്തിരിരുന്നു. പക്ഷെ തന്റെ പേപ്പർ തേടി ഈച്ചകൾ വന്നില്ല. ഉടനെ തന്റെ സുഹൃത്ത് കൊന്ന ‘ചത്ത ഈച്ച’ എടുത്തു തന്റെ ഉത്തരകടലാസ്സിൽ വെച്ച് ഒറ്റയടി …..!

ഈച്ചയുടെ അവശേഷിച്ച രക്തവും അതിൽ പുരണ്ടപ്പോൾ….അവനു സന്തോഷമായി.

ഈച്ചയുടെ രക്തമില്ലെങ്കിൽ‍ താൻ ‍ തോറ്റു പോയാലോ എന്ന ആശങ്കയും മാറി.  തുടർന്ന്  തന്റെ പേനയെടുത്ത്  ‘(ഈച്ച) കോപ്പിയടി ‘ വീണ്ടും ആരംഭിച്ചു.

 

ഇതൊരു കഥയായി വായിക്കാമെങ്കിലും, ഇന്ന് സമുഹത്തിൽ ഉന്നതരെ അനുകരിച്ചു അവരുടെ വേഷാഭൂഷാതികളും, ജീവിത ശൈലികൾ അപ്പാടെ തങ്ങളുടെ ജീവിതത്തിൽ പകർത്തുനവർ ഉണ്ട്. അയൽവാസി പുതിയ ഇരുനില വീട് പണിതാൽ ‍ ഉടനെതന്നെ അവിടെന്നും-ഇവിടെന്നും

ലോണുകൾ‍ എടുത്തു പഴയ വീടിനെ ഇരുനിലയക്കാൻ ശ്രമിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ‍ ഉണ്ട്. ഇങ്ങനെ ‘ഈച്ച കോപ്പിയടി’ കഴിഞ്ഞാൽ;

ഇരുനില അവിശ്യമില്ലെന്നും, ഇതെല്ലം ദിനംപ്രതി ‘മെയിൻറ്റൈൻ ‍’ ചെയ്യാൻ ഇനി വേലക്കാരിയെ വെക്കണമെന്നും, ലോൺ എടുക്കേണ്ട അവിശ്യമില്ലെന്നും ഈകൂട്ടർ തിരിച്ചറിയും.

മറ്റൊരാളിന്റെ വീടും, കാറും,മൊബൈൽ ഫോണും, കുട്ടികളുടെ പഠനവും തുടങ്ങി ലോട്ടും-ലോടുക്കും സാധനങ്ങൾ  വരെ മറ്റുള്ളവരെ  പോലെയോ അല്ലെങ്കിൽ അവരെക്കാൾ  അല്‍പ്പംകൂടി നല്ലതാക്കാൻ ശ്രമിക്കുന്നവരും ‘ഈച്ച കോപ്പി’യുടെ ഉത്തമ ഉദാഹരണങ്ങളാണ്.

നമ്മുക്ക് അത്യാവിശ്യങ്ങളും ആവിശ്യങ്ങളുമായ കാര്യങ്ങൾ‍ ഉണ്ട്. ഇവയിൽ ‘അത്യാവിശ്യങ്ങൾക്ക്  മാത്രം നാം മുൻ‍ഗണന കൊടുത്ത് ഈച്ച കോപ്പി‘ ഒഴുവാക്കിയാൽ പിന്നീട് ദുഖികേണ്ടി വരില്ല.

നവയുഗ ആത്മീയത്തിലും ‘ഈച്ച കോപ്പി’ അരങ്ങേറ്റം കുറിച്ചോ എന്നു സംശയമില്ലയെന്നില്ല. ക്രിസ്തുവിന്റെ അനുയായികളായ നാം ഈ ലോകത്തിലുള്ളതല്ല അനുകരികേണ്ടത് മറിച്ച് ക്രിസ്തുവിനെയാണ് അനുകരികേണ്ടത്. ലോകം ക്രിസ്തുവിനെ കുറിച്ച് വായിക്കേണ്ട പത്രങ്ങളാകണം നാം ഓരോരുത്തരും. കാൽ‍വരി ത്യാഗത്താലുള്ള ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

വചനത്തിൽ നിന്ന് :

ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി

രൂപാന്തരപ്പെടുവിൻ.” (റോമര്‍ 12:2).

 

നിങ്ങളുടെ സ്വന്തം സ്നേഹിതൻ,

ബിനു വടക്കുംചേരി

Comments are closed.