കവിത: മുഖപുസ്തകം

മുഖപുസ്തകം

മിന്നുന്ന പച്ചവെളിച്ചത്തിൽ

മിന്നിമറയും മുഖങ്ങളിൾ 

മിണ്ടുന്ന മിത്രങ്ങളും

മിണ്ടാത്ത മുഖങ്ങളും

 

മുഖാമുഖമായി പറയേണ്ടത്

മുഖപുസ്തക ചുവരിൽ

മുഖവരെയോടു കുറിച്ചു

മുഖം മിനുക്കും ചങ്ങാതിമാർ

 

മുഖപുസ്തക സ്നേഹിതർ മറന്നാലും

മാറ്റമില്ല ജീവപുസ്തകത്തിൽ പേരെഴുതും

മഹിതല നാഥന്റെ സ്നേഹമുള്ള

മുഖം അന്വേഷിക്കു മർത്യരെ

 

മുഖമൂടികൾ ഓരോന്നഴിഞ്ഞിടും

മുഖസ്തുതികളെല്ലാം ഒഴിഞ്ഞിടും 

മൂലപദാർഥം വെന്തുരുകും  

മുഖപക്ഷമില്ല വിധിപ്പാൻ വന്നിടും   

– ബിനു വടക്കുംചേരി

Comments are closed.