മാതൃസ്നേഹം

ന്ന് ഉച്ചക്ക് വെറുതെ ചാനലുകൾ മാറ്റികൊണ്ടിരിക്കുമ്പോൾ ഒരു വാർത്ത ശ്രദ്ധയിൽപെട്ടു. സ്വന്തം കുഞ്ഞിനെ പൊള്ളൽ ഏൽപിച്ച കരുണയില്ലാത്ത മാതാവിന്റെ വാർത്തയായിരുന്നത്. ഒരു കുഞ്ഞിനു ലോകത്തിൽ ഏറ്റവും വിശ്വസിക്കാവുന്ന സ്വന്തം അമ്മയിൽ നിന്നും ഇത്തരം ക്രൂരപ്രവർത്തികൾ ‍ദൈവത്തിന്റെ സ്വന്തം നാട്ടിൽ അരങ്ങേറുന്നത് ദുഖകരമായ കാഴ്ചയാണ്.

ഭാര്യ- ഭർതൃ പ്രശ്നങ്ങൾക്കിടയിൽ മനസിനും ശരിരത്തിനും മുറിവേൽക്കുന്ന കുഞ്ഞുങ്ങളും, സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ കാശിനു വിറ്റും ഇങ്ങനെ സ്വാർത്ഥ താല്പര്യങ്ങൾക്കും, ലാഭങ്ങൾക്കും വേണ്ടിയും കുരുന്നുകളെ പിച്ചിചീന്തുന്ന മാതാപിതാക്കൾ വർദ്ധിച്ചുവരുകയാണ്.

യെശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത ഒരു വചനം ഓർക്കുകയാണ്.

‘ഒരു സ്ത്രി തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോട്‌ കരുണ തോന്നാതിരിക്കുമോ? അവർ മറന്നു കളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല’ – (യെശയ്യാ 49: 15)

ഈ ലോകത്തിലെ ഏറ്റവും ഉദാത്തമായ സ്നേഹമെന്നു നാം വിശേഷിപ്പിക്കുന്ന ‘മാതൃസ്നേഹം’ നിഷേധിക്കപെട്ടാലും, നമ്മെ സ്നേഹിക്കേണ്ടവർ മറന്നുപോയാലും, ഒരിക്കലും മറക്കാത്ത സ്നേഹമാണ് ദൈവം വാഗ്ദാനം ചെയുന്നത്. ആ സ്നേഹം കാണുവാൻ കാൽവരി ക്രൂശിലേക്ക് ഒന്ന് നോക്കുക.

കാണ്മിൻ ‍നാം ദൈവമക്കൾ എന്ന് വിളിക്കപ്പെടുവാൻ, തന്റെ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുവാൻ ദൈവം തന്റെ ഏകജാതനെ നല്‍കി ലോകത്തെ സ്നേഹിച്ചു. നമ്മോടുള്ള സ്നേഹം നിമിത്തം, കഴിയുമെങ്കിൽ‍ ഈ പാനപാത്രം എന്നിൽ‍ നിന്നും നീക്കണമേ എന്ന പുത്രന്റെ പ്രാർത്ഥനക്കു മൗനംപാലിച്ചു. “എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് എന്ന ചോദ്യം കേൾക്കാതെയിരുന്നു.

മനുഷ്യപുത്രന്മാരെ ദൈവത്തിങ്കലേക്കു അടുപ്പിക്കുവാൻ ദൈവപുത്രനെ തന്നെ നൽകിയ ആ മഹാസ്നേഹം മനുഷ്യരി ൽ സ്ഫുരിക്കട്ടെ!

വാൽകഷ്ണം: സ്നേഹം പാപത്തിന്റെ ബഹുത്വത്തെ കുറയ്ക്കും.

ബിനു വടക്കുംചേരി

Comments are closed.