നമ്മുടെ ദൈവം

വിക്കനായ മോശയെ ലക്ഷം ജനതകളെ നയിക്കുവാന്‍ ബലപെടുത്തിയ ദൈവം…

അപ്പന്‍റെ ആട് മെയിച്ചു നടന്ന ദാവിദിനെ രാജാവാക്കി ഉയര്‍ത്തിയ ദൈവം…

പതിനായിരകണക്കിനു മീനുകളുള്ള ഗലീല കടലില്‍ “ചതുദ്രുഹ്മപ്പണ്ണം” മുള്ള മീനിനെ തിരിച്ചറിയുന്ന ദൈവം, 
നമ്മെ നാം അറിയുന്നതിനെക്കാള്‍ നമ്മുടെ മനസറിയുന്ന ദൈവം…

അഞ്ചു അപ്പംകൊണ്ടു അയ്യായിരം പേരുടെ വിശപകറ്റിയ അത്ഭുതങ്ങളുടെ ദൈവം…

നാലാം നാള്‍ ലാസരെ ഉയര്‍പ്പിച്ചു വിശ്വാസത്താലുള്ള ദൈവിക മഹത്വം വെളുപെടുത്തിയ ദൈവം…

പ്രതികൂലമായി കാറ്റ് ജീവിത പടകില്‍ ആഞ്ഞടിച്ചപ്പോള്‍ ഒറ്റ വാക്കിനാല്‍ “വലിയൊരു ശാന്തത” നല്‍കിയ ദൈവം…

കാരഗ്രഹ വാതില്‍ വലുതായാലും, ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടാലും അപ്പോസ്തലരുടെ ആരാധനയില്‍ വിടുതല്‍ നല്‍കിയ ദൈവം…

ഹന്നയുടെ കരച്ചലിനു തലമുറയെ കൊടുത്തു അനുഗ്രഹിച്ച ദൈവം…

സിംഹങ്ങളുടെ നടുവില്‍ തള്ളപെട്ടലും അവയുടെ വായ അടച്ച ദൈവം…

വാഴ്ചകളെയും അധികാരത്തെയും ആയുധവര്‍ഗ്ഗം വെപ്പിച്ച ദൈവം…

“ദാവിദ് പുത്രാ…..മനസലിയണമേ” യെന്നു ലോകം (പുരുഷാരം) കേട്ടിലെങ്കിലും മനംനൊന്ത നിന്‍റെ വിളി കേള്‍ക്കുന്ന ദൈവം…

പരിശന്‍ കുറ്റപ്പെടുത്തിയാലും, പാപങ്ങള്‍ ഏറ്റു പറഞ്ഞു പൊട്ടികരഞ്ഞപ്പോള്‍ ക്ഷമിച്ച ദൈവം…

മറ്റുള്ളവരെ സ്നേഹിപ്പന്‍ പഠിപ്പിച്ചു, ‘സ്നേഹം’ എന്നാ ഏറ്റവും വലിയ കല്‍പ്പന നല്‍കി, കാല്‍വരി ത്യാഗത്താല്‍ നമ്മെ സ്നേഹിച്ച ദൈവം…

വിശുദ്ധ മണവാട്ടി സഭയെ ചേര്‍ക്കാന്‍ വീണ്ടും വരുന്ന നമ്മുടെ ദൈവം…

“ഈ ദൈവം എന്നും എന്നേക്കും ‘നമ്മുടെ ദൈവം’ ആകുന്നു; അവന്‍ നമ്മെ ജീവപര്യന്തം വഴി നടത്തും”

-ബി വി

ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books  ൽ ക്ലിക്ക് ചെയുക: 

ബിനു വടക്കുംചേരിയുടെ സൗജന്യ ആണ്ട്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT

For more visit: https://www.binuvadakkencherry.com

Comments are closed.