കവിത: നിനക്കുമുണ്ടൊരു ആശ!

നിനക്കുമുണ്ടൊരു ആശ!

പനിനീർ ഷപ്പംപോൽ നിൻ വദനത്തെ

പലതുള്ളി മഞ്ഞിൻ കണങ്ങൾ

പകരുന്ന ആനന്ദദളങ്ങളിൽ പ്രസന്നമാകും

നിനക്കുമുണ്ടൊരു ആശ

 

വിശ്വമാം പൂന്തോപ്പിൽ സൗന്ദര്യമേകി

വിണ്ണിൻ നാഥന്റെ കാന്തയാം നീ

മണ്ണിൽ മണവാളന്റെ വേലചെയ്തു

മണ്ണോടലിയും നിനക്കുമുണ്ടൊരു ആശ

 

തിന്മയും കളവും പഴിയും ദുഷികളെല്ലാം നിൻ

ചെതനയെറ്റു ഇതളുകൾ കൊഴിക്കുമ്പോളും

സ്വർഗ്ഗിയ പ്രതിഫലമോർത്തു

സന്തോഷിക്കും നിനക്കുമുണ്ടൊരു ആശ

 

ദേഹം ശെയിച്ചാലും

സുവിശേഷ സുഗന്തം വിടർത്തി

വാടാത്ത കിരീടമോർത്തു

സന്തോഷിക്കും നിനക്കുമുണ്ടൊരു ആശ

 

ആശയറ്റവർക്കും  ആശ്വാസമേകുന്ന

വചനത്തിൽ രസിക്കും നിനക്കുമുണ്ടൊരു ആശ

 

ആശയിൽ സന്തോഷിപ്പിനെന്നുരവിടും നിനക്ക്

ആനന്ദപകരുന്നതോ നിത്യതയെന്ന ആശ !

 

 

ബി.വി

Comments are closed.