ശുഭചിന്ത: നല്ല ദാസന്മാർ ഉണ്ടാക്കട്ടെ

 “ഈ മരുഭൂമിയിൽ വെച്ച് മരിക്കുന്നതിനെക്കാൾ നല്ലത് മിസ്രേയം ദേശത്ത് വെച്ച് മരിക്കുന്നതയിരുന്നു

ദൈവിക ദർശനം നഷ്ടപെട്ട യിസ്രേൽ ജനത്തിന്റെ പ്രഭുക്കന്മാരുടെ വർത്തമാനം  കേട്ടപ്പോൾ ജനം കരയുവാൻ തുടങ്ങി. എന്നാൽ,  “നാം ചെന്ന് അത് അവകാശമാക്കുക, അത് ജയിക്കാൻ നമ്മുക്ക് സാധിക്കും” എന്ന് പൂർണ്ണവിശ്വാസത്തോടെ പറയുന്ന ഒരു നൂനപക്ഷത്തിന്റെ ശബ്ദമാണ് ഇന്നിന്റെ സഭക്ക് ആവശ്യം.

നല്ലത് കാണാതെ ശത്രുവിന്റെ ബലത്തെ വര്‍ണ്ണിച്ചു ദൈവജനത്തിനിടയിൽ ‍ ദുർവർത്തമാനം പറഞ്ഞു പരത്തി ആത്മീയത്തിൽ അവരെ നിരുത്സാഹപ്പെടുത്തുവാൻ ശ്രമിക്കുന്ന ഭൂരിപക്ഷത്തിനടുവിൽ, യേശുവയെയും, കലേബിനെയും പോലെ ദൈവിക അവകാശം നേടിയെടുക്കാൻ ‍ ജനത്തെ  ഉത്തേജിപ്പിക്കുന്ന നല്ല ദാസന്മാർ ഉണ്ടാക്കട്ടെ.

നല്ല കാര്യങ്ങൾ ‍ കാണുവാൻ…,

നല്ലത്‌ പറയുവാൻ…

ദൈവം നമ്മെ സഹായിക്കട്ടെ!

 

ശുഭദിനം | ബി.വി

Comments are closed.