ചെറുചിന്ത: ചില പരസ്യ ചിന്തകൾ

 ഇന്ന് പരസ്യങ്ങള്‍കൊണ്ട് ജനങ്ങളെ ആകര്‍ഷിപ്പിക്കുന്ന നവയുഗ മുതലാളിത്ത കച്ചവടത്തിന്‍റെ ഭാഗമാണലോ, ഈ അവസരത്തില്‍ പരസ്യങ്ങളില്‍നിന്നും ചില ചിന്തകളെ ആത്മീയമായി കോര്‍ത്തിണക്കാനുള്ള ശ്രമമാണിത്

വിശ്വാസം അതെല്ലേ എല്ലാംഎന്നതാണ് കല്യാണ്ജ്വല്ലേഴ്സ്ന്റെ പരസ്യം.

“യേശുവിനെ കര്‍ത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയർത്തെഴുനേൽപ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വാസിക്കുകയും

ചെയ്താല്‍ നീ രക്ഷിക്കപ്പെടും”. ഇങ്ങനെ രക്ഷിക്കപ്പെട്ട ‘വിശ്വാസികള്‍’ ഈ വിശ്വാസത്തില്‍ നിലനില്‍ക്കണം അലെങ്കില്‍ ‘V’ ഇല്ലാത്ത വെറും ‘ശ്വസികള്‍’

മാത്രമായിതീരും. ഒരു വിശ്വാസിയുടെ പ്രത്യാശ എന്നത് ‘കര്‍ത്താവിന്റെ രണ്ടാം വരവാണ്‌ ‘ ആയതിനാല്‍ വിശ്വാസികളുടെ വിശ്വാസം നിത്യതവരെ നിലനില്‍കെണ്ടാതാണ്.

‘വിശ്വാസം ‘ എന്നതോ ആശിക്കുനതിന്റെ ഉറപ്പും കാണാത്ത കാര്യത്തിന്‍റെ നിശ്ചയവുമാണ്‌ എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.

ആകയാല്‍ പ്രിയരേ നമ്മുടെ വിശ്വാസം മുറുകെ പിടിച്ചും, വിശുദ്ധന്‍മാര്‍ക്കായി ഭരമേല്‍പ്പിച്ചിരിക്കുന്ന ‘വിശ്വാസത്തിനു’ വേണ്ടി പോരാടിയും

നമ്മുടെ വിശ്വാസ യാത്ര തുടരാം….വിശ്വാസം അതാകട്ടെ എല്ലാം!

 

ഒരു നുള്ളു ഷാമു മതി നല്ല ഭാര്യയാകാന്‍” എന്നതാണ് ഷാമ്മു കറി പൌഡർ പരസ്യത്തിന്റെപഞ്ച് ലൈന്‍ ‘.

കാല്‍വരിയിലേക്ക് നാം അടുക്കും തോറും ക്രൂശിലെ മറവില്‍ നിന്നും ഒരു ശബ്ദം കേള്‍ക്കാം ‘ഒരു തുള്ളി രക്തം മതി നിന്റെ എല്ലാ പാപവും മോചിക്കുവാന്‍’.

“നിങ്ങളുടെ പാപങ്ങള്‍ എത്രേ കടുംചുവപ്പായാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും” (യേശയാവ് : 1:18).

airtel തങ്ങളുടെ ഉപഭോക്തവിനായി നല്ക്കുന്ന ഒരു സേവനമായിരുന്നു ‘My Plan’ പദ്ധതി.

ഇതിന്റെ പരസ്യം കണ്ടാല്‍ അറിയാം നമ്മുടെ കോള്‍, ഇന്റര്‍നെറ്റ്‌ പാക്കേജുകള്‍, എസ്.എം.എസ് തുടങ്ങിയവ നമ്മുക്ക് തന്നെ നിശ്ചയിച്ചു നമ്മുടെ ‘Plan’ നമ്മുക്ക് ഉണ്ടാക്കമാത്രേ!

‘My Plan’ എന്ന പദ്ധതി ദൈവം മക്കള്‍ക്കും ലഭ്യമാണ് . ഈ പദ്ധതി പ്രകാരം ദൈവമാക്ക്ള്‍ക്ക് സ്വയം നിശ്ചയിക്കം,

ഒരു ദിവസം എത്രെ തവണ പ്രാര്‍ത്ഥിക്കണം? ബൈബിള്‍ വായിക്കണം ? പ്രഭാത പ്രാര്‍ത്ഥന , സന്ധ്യ പ്രാര്‍ത്ഥന, രഹസ്യ പ്രാര്‍ത്ഥന,

തുടങ്ങിയവ ദിവസങ്ങളിലോ, ആഴ്ചകളിലോ, മാസങ്ങളിലോ എന്ന് സ്വയം തീരുമാനിക്കാം. കൂടാതെ ആരാധനാ എത്രെ മണിക്കൂര്‍ വേണം ?

മറ്റുയോഗങ്ങള്‍ക്ക് പോകണമോ വേണ്ടയോ എല്ലാം നമ്മുക്ക് തീരുമാനിക്കാം. പക്ഷെ സ്വര്‍ഗ്ഗിയ തീരുമാനം അന്ത്യമം,

സ്വര്‍ഗ്ഗത്തിന്റെ ‘Heavenly Plan’ നും നമ്മുടെ ‘My Plan’ തമ്മില്‍ സാമ്യമുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്ത്യന്യായവിധി.

പ്രിയരേ , കര്‍ത്താവിന്റെ രക്തം നമ്മെ ശുദ്ധികരിച്ചും അവനിലുള്ള വിശ്വാസം നിത്യതവരെ മുറികെ പിടിച്ചും, നമ്മുടെ ഇഷ്ട്ടം (MY Plan)

എന്നത് സ്വര്‍ഗ്ഗിയ ഇഷ്ട്ടം (Heavenly Plan)നിരവേറ്റുന്നതുമായി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു . അതിനായി ദൈവം നമ്മെ സഹായിക്കട്ടെ !

എന്റെ ഹിതംപോലെയല്ല എന്പിതാവേ എന്യഹോവേ

നിന്റെ ഹിതം പോലെയെന്നെ നിത്യംനടത്തീടെന്നമേ …”

 

ക്രിസ്തുവില്‍ എളിയ സഹോദരന്‍,

ബ്രദര്‍ ബിനു വടക്കുംചേരി

 

Comments are closed.