ശുഭചിന്ത: എല്ലാവരും ഉറങ്ങി എഴുന്നേറ്റോ ആവോ?

സാധാരണയായി മനുഷ്യൻ ഒരു ദിവസത്തിൽ ശരാശരി 8 മണിക്കൂർ ഉറങ്ങും എന്ന് കരുതിയാൽ മനുഷ്യന്റെ മൂന്നിൽ ഒരു ഭാഗം ഉറക്കത്തിനായി തന്നെ വൃഥാവായി പോകുന്നു. എന്നാൽ ഉറങ്ങുന്ന സമയവും ഉപയോഗിക്കാൻ കഴിയും എന്നതാണ് ഒരു ഭക്തന്റെ ജീവിത്തെ ആനന്ദകരമാക്കുന്നത്!

എങ്ങനെയെന്നല്ലേ ?

സങ്കീർത്തനക്കാരൻ പറയുന്നു “ഭക്തന്മാർ തങ്ങളുടെ വിജയത്തിൽ ആഹ്ലാദിക്കട്ടെ. അവർ തങ്ങളുടെ ശയ്യകളിൽ ആനന്ദംകൊണ്ടു പാടട്ടെ” (149:5)

ഉറക്കത്തിൽ സ്വർഗീയ ദർശനങ്ങളെ കാണുവാനും അതിൽ ആനന്ദം കണ്ടെത്തുവാനും ഭക്തനു കഴിയുന്നു. നമ്മെ നിർഭയം വസിക്കുമാറാക്കുന്ന നാഥനിൽ ആശ്രയിച്ചു സമാധാനത്തോടെ ഉറങ്ങുന്ന തന്റെ മകൾക്കു ചില പ്രാർത്ഥനക്കുള്ള ഉത്തരം തന്റെ പ്രിയനോ അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു. (സങ്കീ127:2)

നാളെ സൂര്യൻ ഉദിച്ചാൽ തന്റെ പ്രാണൻ നഷ്ടപ്പെടും എന്ന് അറിഞ്ഞിട്ടും കാരാഗൃഹത്തിൽ നന്നായി ഉറങ്ങിയാ പത്രോസ് അച്ചായനു താൻ വിശ്വസിക്കുന്ന ഗുരുവിൽ നല്ല നിശ്ചയമുണ്ടായിരുന്നു.  അമ്മയുടെ ഉദരത്തിൽ ഉരുവാകും മുന്നേ നമ്മെ പേർ ചൊല്ലി വിളിച്ച ദൈവത്തിൽ പ്രത്യാശയുവർക്ക്‌ പ്രതിസന്ധി ഘട്ടങ്ങളിൽ ഉറങ്ങുവാൻ കഴിയും കാരണം  ദൈവം അറിയാതെ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കില്ല എന്ന ഉറപ്പു തന്നെ.

ആ ഉറപ്പു പ്രാപിച്ചവർക്കു ഉറക്കത്തിലും ആനന്ദിക്കുവാൻ ഒരു വചനം ഉണ്ടാകും

ഞാനോ, നീതിയാൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും ” (സങ്കീ: 17:15)

 

ശുഭദിനം | ബി.വി

Comments are closed.